‘ഉത്രാടക്കിഴി’യും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്
text_fieldsകോട്ടയം: പ്രളയകാലത്ത് ആചാരത്തനിമയിൽ എത്തിയ ഉത്രാടക്കിഴിയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. ഓണത്തിന് കൊച്ചി രാജവംശത്തിലെ സ്ത്രീകൾക്ക് പുതുവസ്ത്രം വാങ്ങാൻ ആചാരപ്രകാരം ജില്ലയിലെ ഏക അവകാശിയും പിന്‍മുറക്കാരിയുമായ സൗമ്യവതി തമ്പുരാട്ടിക്ക് ലഭിച്ച ഉത്രാടക്കിഴിയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്.
കോട്ടയം വയസ്കര രാജഭവനിലെ രാജരാജവര്‍മയുടെ ഭാര്യ എൻ.കെ. സൗമ്യവതി തമ്പുരാട്ടിക്ക് 65ാം തവണയും ഉത്രാടദിനത്തിൽ എത്തുന്ന ‘പണക്കിഴി’യിൽനിന്ന് ആചാരം നിലനിർത്താൻ ഒരുനാണയം മാത്രമാണെടുത്തത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എൽ.എയാണ് കിഴി കൈമാറിയത്. സന്തോഷത്തോടെ കിഴി സ്വീകരിച്ചശേഷം ഒരുനാണയം മാത്രമെടുത്ത് പണക്കിഴി കോട്ടയം തഹസിൽദാർ ബി. അശോകിനെ എൽപിച്ചു. തഹസിൽദാർ (എൽ.ആർ.) ഗീതാകുമാരി, ഡെപ്യൂട്ടി തഹസിൽദാർ എസ്.എൻ. അനിൽകുമാർ, വിേല്ലജ് ഒാഫിസർ ജയിംസ്, രാജകുടുംബാംഗങ്ങൾ എന്നിവരുമുണ്ടായിരുന്നു. ഇതോടനുബന്ധിച്ച് സൗമ്യവതി തമ്പുരാട്ടിയുടെ കവിത സമാഹാരം ‘മേഘച്ചാർത്ത്’ പ്രകാശനവും നടന്നു. 10 രൂപയുടെ 100 നാണയങ്ങൾ ഉൾക്കൊള്ളുന്നതാണ് കിഴി.
നേരത്തേയുള്ള ആചാരപ്രകാരം 14 രൂപയാണ് എല്ലാവര്‍ഷവും നല്‍കിയിരുന്നത്. എന്നാൽ, കഴിഞ്ഞ സർക്കാറിെൻറ കാലത്ത് തുക 1000 രൂപയായി വര്‍ധിപ്പിച്ചു. ഓണത്തിന് കൊച്ചി രാജകുടുംബാംഗങ്ങള്‍ക്ക് ലഭിക്കുന്ന പാരമ്പര്യത്തിെൻറ തിരുശേഷിപ്പാണ് ഉത്രാടക്കിഴി. തൃശൂര്‍ ട്രഷറിയില്‍നിന്നാണ് ഇതിനുള്ള തുക അനുവദിക്കുന്നത്. തൃശൂര്‍ കലക്ടറുടെ പ്രത്യേക പ്രതിനിധി കോട്ടയം താലൂക്ക് ഓഫിസില്‍ തുക നേരിട്ട് എത്തിക്കും. അവിടെ നിന്ന് തഹസില്‍ദാറുടെ നേതൃത്വത്തില്‍ പണം വയസ്ക്കര രാജഭവനത്തില്‍ എത്തിക്കുകയാണ് പതിവ്.
കേരളത്തിന് മഹാരാഷ്ട്ര സർക്കാർ ബസ് ജീവനക്കാരുടെ വക 10 കോടി
മുംബൈ: പ്രളയക്കെടുതിയിൽ കേരളത്തിന് സഹായവുമായി മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ ജീവനക്കാരും. ജീവനക്കാരിൽനിന്ന് സ്വരൂപിച്ച തുകയടക്കം കേരള മുഖ്യമന്ത്രിയുടെ പേരിലുള്ള 10 കോടി രൂപയുടെ ചെക്ക് ഗതാഗത മന്ത്രിയും ശിവസേനയിലെ മുതിർന്ന നേതാവുമായ ദിവാർ റാവുത്ത് മഹാരാഷ്ട്ര മുഖ്യമന്ത്രിക്ക് കൈമാറി.
റിലയൻസ് ഫൗണ്ടേഷൻ 21 കോടി രൂപ പ്രഖ്യാപിച്ചു
കൊച്ചി: റിലയൻസ് ഫൗണ്ടേഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 21 കോടി രൂപ പ്രഖ്യാപിച്ചു. ഇതോടൊപ്പം പ്രളയക്കെടുതി ബാധിതരെ രക്ഷപ്പെടുത്തുക, അവർക്കു ആശ്വാസമേകുക, അവരെ പുനരധിവസിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടുകൂടി ദീർഘ കാല പദ്ധതിയും ഫൗണ്ടേഷൻ ആവിഷ്കരിക്കും. റിലയൻസ് റീടെയ്ല്‍ വഴി 50,000 പേര് പാര്‍ക്കുന്ന 160ഓളം ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് ഇതിനകം ഭക്ഷ്യ സാധനങ്ങളും ഗ്ലൂക്കോസും സാനിറ്ററി നാപ്കിനുകളും എത്തിച്ചു.
2.6 ടൺ ആവശ്യസാധനങ്ങള്‍ മഹാരാഷ്ട്ര, സര്‍ക്കാറിനെ എൽപിച്ചു. 7.5 ലക്ഷം യൂനിറ്റ് വസ്ത്രങ്ങളും ഒന്നര ലക്ഷം ജോടി ചെരുപ്പുകളും ഭക്ഷ്യസാധനങ്ങളും വിതരണത്തിന് തയാറാണ്. ഏകദേശം 50 കോടി രൂപയുടെ പ്രളയ ദുരിതാശ്വാസ സാമഗ്രികളാണ് സമാഹരിച്ചിട്ടുള്ളതെന്ന് റിലയൻസ് ഫൗണ്ടേഷൻ പ്രസിഡൻറ് നിത എം. അംബാനി വാർത്തക്കുറിപ്പിൽ അറിയിച്ചു. റിലയൻസ് ജിയോ ഉപഭോക്താക്കൾക്ക് ഡാറ്റ ഉൾപ്പെടെ ഏഴു ദിവസത്തെ സൗജന്യ വോയ്സ് പാക്ക് നൽകുന്നുണ്ട്.
പ്രളയബാധിതർക്ക് 50 ലക്ഷം കോഴിമുട്ടകൾ
കോട്ടയം: പ്രളയബാധിതമേഖലകളിലും ദുരിതാശ്വാസ ക്യാമ്പുകളിലും വിതരണം ചെയ്യാൻ സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് 50 ലക്ഷം മുട്ടകൾ എത്തിക്കുന്നു. ഇതിൽ ഒരുലക്ഷം മുട്ട കഴിഞ്ഞദിവസം സംസ്ഥാനത്ത് എത്തിയതായി മൃഗസംരക്ഷണ വകുപ്പ് സംസ്ഥാന ഡയറക്ടർ ഡോ.എൻ.എൻ. ശശി പറഞ്ഞു. നാഷനല്‍ എഗ് കോഒാഡിനേഷന്‍ കമ്മിറ്റി നേതൃത്വത്തിലാണ് കോഴിമുട്ട എത്തിക്കുന്നത്. ഇതിൽ ഒരുലക്ഷം മുട്ടകൾ സൗജന്യമായാണ് നൽകുന്നത്.
ബോബി ഫാൻസ് ഹെൽപ് ഡെസ്ക് അവശ്യ വസ്തുക്കൾ വിതരണം ചെയ്തു
കോഴിക്കോട് : ആദ്യഘട്ടത്തിൽ പ്രളയജലത്തിൽ ഒറ്റപ്പെട്ടുപോയ 200ഒാളം പേരെ രക്ഷപ്പെടുത്തി സുരക്ഷിതസ്ഥാനങ്ങളിൽ എത്തിച്ച ബോബി ചെമ്മണൂരും സംഘവും ഇപ്പോൾ ബോബി ഫാൻസ് ഹെൽപ്പ് ഡെസ്കിെൻറ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ ജില്ലകളിലെ ക്യാമ്പുകളിൽ ഭക്ഷണം, വസ്ത്രം, മരുന്ന് എന്നീ അവശ്യ വസ്തുക്കൾ വിതരണം ചെയ്തു. ബോബി ചെമ്മണൂരിെൻറ നേതൃത്വത്തിൽ ട്രക്കുകളടക്കം ഇരുപതോളം വാഹനങ്ങളിലാണ് അവശ്യവസ്തുക്കൾ ക്യാമ്പുകളിൽ എത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
