Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഉത്രയെ കൊന്നത്​...

ഉത്രയെ കൊന്നത്​ താനാണെന്ന്​ ഭർത്താവ്​ സൂരജ്​

text_fields
bookmark_border
ഉത്രയെ കൊന്നത്​ താനാണെന്ന്​ ഭർത്താവ്​ സൂരജ്​
cancel

അടൂർ: അഞ്ചലിലെ ഉത്ര വധക്കേസിൽ മാധ്യമങ്ങൾക്ക്​ മുന്നിൽ കുറ്റ​േമറ്റ്​ പറഞ്ഞ്​ ഭർത്താവ്​ സൂരജ്​. അടൂരിലെ വീട്ടിൽ വനംവകുപ്പ്​ തെളിവെടുപ്പിന്​ എത്തിച്ചപ്പോഴായിരുന്നു ഇദ്ദേഹത്തി​​​​​​െൻറ പ്രതികരണം.

വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ സൂ​ര​ജി​​െൻറ പ​റ​ക്കോ​ട്ടെ വീ​ട്ടി​ലെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് കു​റ്റം സ​മ്മ​തി​ച്ച​ത്. എ​ന്താ​ണ് പ​റ​യാ​നു​ള്ള​െ​ത​ന്ന മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​ന് താ​നാ​ണ് കൊ​ന്ന​തെ​ന്നും ‘വേ​റെ നി​വൃ​ത്തി​യി​ല്ലാ​ഞ്ഞി​ട്ടാ. അ​ങ്ങ​നെ ചെ​യ്ത് പോ​യി’ എ​ന്നു​മാ​ണ് സൂ​ര​ജ് പ​റ​ഞ്ഞ​ത്. എ​ന്താ കാ​ര​ണം, വ​ല്ല പ്രേ​ര​ണ​യു​മു​ണ്ടോ എ​ന്ന ചോ​ദ്യ​ത്തി​ന് അ​ങ്ങ​നെ ചെ​യ്തു​പോ​യി, അ​ങ്ങ​നെ​യൊ​ന്നു​മി​ല്ല എ​ന്നാ​യി​രു​ന്നു പ്ര​തി​ക​ര​ണം. വീ​ട്ടു​കാ​ര്‍ക്ക് പ​ങ്കി​ല്ലെ​ന്നും സൂ​ര​ജ് ക​ര​ഞ്ഞു​പ​റ​ഞ്ഞു. 

കൊ​ല്ലു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണോ പാ​മ്പി​നെ വാ​ങ്ങി​യ​ത് എ​ന്ന ചോ​ദ്യ​ത്തി​ന് അ​തേ എ​ന്നാ​യി​രു​ന്നു മ​റു​പ​ടി. കേ​സി​ല്‍ കൂ​ട്ടു​പ്ര​തി​യാ​യ പാ​മ്പ് പി​ടി​ത്ത​ക്കാ​ര​ന്‍ സു​രേ​ഷും ക​ര​ച്ചി​ലോ​ടെ​യാ​ണ് മാ​ധ്യ​മ​ങ്ങ​ളെ അ​ഭി​മു​ഖീ​ക​രി​ച്ച​ത്. ഇ​നി ആ​ര്‍ക്കും ഇ​തു​പോ​ലെ വ​ര​രു​തെ​ന്നും ത​നി​ക്കും ഒ​രു പെ​ണ്‍കൊ​ച്ചാ​ണ് ഉ​ള്ള​തെ​ന്നും കൊ​ല്ലാ​നാ​ണ് പാ​മ്പി​നെ വാ​ങ്ങി​യ​െ​ത​ന്ന് അ​റി​യി​ല്ലാ​യി​രു​െ​ന്ന​ന്നും സു​രേ​ഷ് പ​റ​ഞ്ഞു.

ചാത്തന്നൂര്‍ സ്വദേശി സുരേഷ്​ കുമാറിൽനിന്ന്​ രണ്ട്​ പാമ്പിനെയും സൂരജ്​ വാങ്ങിയത്​ കൊലപ്പെടുത്താനായിരുന്നുവെന്ന്​ അന്വേഷണ ഉദ്യോഗസ്​ഥൻ പറഞ്ഞു. ഇയാൾക്കെതിരെ കൂടുതൽ അന്വേഷണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

മേയ്​ ഏഴിന് പുലർച്ചെ ആറിനാണ് ഉത്രയെ മരിച്ചനിലയിൽ കിടപ്പുമുറിയിൽ കണ്ടത്. പതിവിന് വിപരീതമായി മുറി തുറന്നുകിടക്കുന്നത് കണ്ട മാതാവ് മണിമേഖല അകത്ത് കയറി നോക്കിയപ്പോളാണ് ഉത്ര ചലനമറ്റ് കിടക്കുന്നത് കണ്ടത്.

ഭർതൃവീട്ടിൽ പാമ്പുകടിയേറ്റതിനെത്തുടർന്ന് കുടുംബവീട്ടിൽ ചികിത്സയിൽ കഴിയവേയാണ്​ യുവതിക്ക്​ വീണ്ടും പാമ്പുകടിയേറ്റത്​. ഡിവൈ.എസ്.പി അശോക് കുമാറി​​​​​​െൻറന്‍റെ നേതൃത്വത്തിൽ നടത്തിയ വിശദമായ ചോദ്യംചെയ്യലിന് ശേഷമാണ് മരണം കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തിയത്.

ആസൂത്രിതമായി നടത്തിയ കൊലപാതകമാണിതെന്ന് പൊലീസ് അറിയിച്ചിരുന്നു. ഭർത്താവ് അടൂർ പറക്കോട് കാരക്കൽ സ്വദേശി സൂരജിനെപ്പറ്റി ഉത്രയുടെ രക്ഷിതാക്കൾ നിർണായക വിവരങ്ങൾ നൽകി. സൂരജിന് പാമ്പുപിടുത്തത്തിൽ വൈദഗ്ധ്യമുണ്ടെന്നും സ്ത്രീധനത്തി​​​​​​​​​​​​​​െൻറ പേരിൽ മകളെ ശാരീരികമായും മാനസികമായും ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും ഇവർ ക്രൈംബ്രാഞ്ചിന് മൊഴിനൽകിയിരുന്നു. 

17000 രൂപക്കാണ് അണലിയെയും മൂര്‍ഖനെയും വാങ്ങിയത്​. കുപ്പിയിലാക്കിയ പാമ്പിനെ ബാഗിലാക്കി അഞ്ചലില്‍ ഉത്രയുടെ വീട്ടിലെത്തിക്കുകയായിരുന്നു. 

LATEST VIDEO

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime newssnakeuthra murder case
News Summary - uthrad murder case
Next Story