കൊല്ലം: പാമ്പിനെ ആയുധമാക്കി നടത്തിയ അപൂർവ കൊലപാതകം എന്ന നിലയിൽ ദേശീയതലത്തിൽ ശ്രദ്ധയാകർഷിച്ച ഉത്ര വധക്കേസ് അന്വേഷണ റിപ്പോർട്ട് ഐ.പി.എസ് പരിശീലനത്തിൽ പാഠ്യവിഷയമാക്കും.
കേസ് ഡയറിയിലെ പ്രസക്ത ഭാഗങ്ങൾ ഇംഗ്ലീഷിലാക്കി ഡിജിറ്റലൈസ് ചെയ്ത് നാഷനൽ പൊലീസ് അക്കാദമിക്ക് കൈമാറും. ശാസ്ത്രീയ തെളിവുകൾ കണ്ടെത്തിയ രീതിയും അേന്വഷണവഴികളും ഡിജിറ്റലൈസ് ചെയ്യുന്നതിന് തുടക്കമായി.
ഡി.ജി.പി ലോക്നാഥ് ബെഹ്റയും കൊല്ലം റൂറൽ എസ്.പി ഹരിശങ്കറും പങ്കെടുത്ത യോഗത്തിൽ റിപ്പോർട്ട് വിവരങ്ങൾ കൈമാറി.
ൈഹദരാബാദിലെ ഐ.പി.എസ് പരിശീലനകേന്ദ്രത്തിലെ ഡിജിറ്റൽ ലൈബ്രറിയിൽ കേസ് ഡയറി സൂക്ഷിക്കും. വിവരം ക്രോഡീകരിക്കാൻ ഐ.പി.എസ് ട്രെയിനികളെയും ഭാഷാമാറ്റം നടത്താൻ വിദഗ്ദരെയും നിയോഗിച്ചു.
മൂർഖൻ പാമ്പിനെകൊണ്ട് കടിപ്പിച്ച് സൂരജ് ഭാര്യ ഉത്രയെ കൊലപ്പെടുത്തിയെന്നാണ് കേസ്. രണ്ടായിരത്തിലേറെ പേജുകളുള്ള കുറ്റപത്രമാണ് കോടതിയിൽ സമർപ്പിച്ചത്.