Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഉത്ര വധം: സൂരജിന്​...

ഉത്ര വധം: സൂരജിന്​ ഇരട്ട ജീവപര്യന്തം

text_fields
bookmark_border
ഉത്ര വധം: സൂരജിന്​ ഇരട്ട ജീവപര്യന്തം
cancel

കൊല്ലം: മൂർഖൻപാമ്പിനെക്കൊണ്ട് കടിപ്പിച്ച്​ ഭാര്യയെ കൊന്ന, ഉത്ര വധക്കേസിൽ ഭർത്താവ് സൂരജിന്​ ഇരട്ട​ ജീവപര്യന്തം. കൊലക്കുറ്റ കേസിനാണ്​ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്​. കേസ്​ അപൂർവങ്ങളിൽ അപൂർവമാണെന്ന്​ വിലയിരുത്തിയ കോടതി അഞ്ചം ലക്ഷം രൂപ പിഴയും വിധിച്ചു. 17 വർഷത്തെ തടവു ശിക്ഷ അനുഭവിച്ച ശേഷമാണ്​ പ്രതി ഇരട്ട ജീവപര്യന്തം അനുഭവിക്കേണ്ടത്​. പ്രതിയു​ടെ പ്രായംപരിഗണിച്ചാണ്​ പ്രതിയെ വധശിക്ഷയിൽ നിന്നും ഒഴിവാക്കിയത്​.

കൊല്ലം ജില്ല അഡീഷണല്‍ സെഷന്‍സ് ആറാം കോടതി ജഡ്ജ് എം.മനോജാണ് വിധി പ്രസ്താവിച്ചത്. ഉത്രയുടെ പിതാവ്​ വിജയശേഖരനും സഹോദരനും കോടതിയിലെത്തിയിരുന്നു. ഗൂഢാലോചനയോടെയുള്ള കൊലപാതകം (302), നരഹത്യശ്രമം (307), കഠിനമായ ദേഹോപദ്രവം (326), വനം വന്യ ജീവി ആക്ട് (115) എന്നിവ പ്രകാരമുള്ള കേസിൽ പ്രോസിക്യൂഷൻ ഉന്നയിച്ച വാദങ്ങളെല്ലാം ശരിയെന്ന് സംശയാതീതമായി തെളിയിക്കപ്പെട്ടതായും സൂരജ്​ കുറ്റക്കാരനാണെന്നും കൊല്ലം ആറാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി എം. മനോജ് കഴിഞ്ഞ ദിവസം വിധിച്ചിരുന്നു.

10 വർഷം വിഷവസ്തു ഉപയോഗിച്ചുള്ള കൊലയ്ക്കും, 7 വർഷം തെളിവ് നശിപ്പിച്ചതിനുമാണ് ശിക്ഷ. കൊലപാതകത്തിനും, കൊലപാതക ശ്രമത്തിനുമാണ് ഇരട്ട ജീവപര്യന്തം. 17 വർഷത്തെ തടവിന് ശേഷമാവും ഇരട്ട ജീവപര്യന്തം അനുഭവിക്കേണ്ടി വരിക.

വിചിത്രവും പൈശാചികവും ദാരുണവുമായ അപൂർവങ്ങളിൽ അപൂർവമായ കേസിൽ സൂരജിന് വധശിക്ഷ നൽകണമെന്ന്​ പ്രോസിക്യൂഷ​ൻ ആവശ്യപ്പെട്ടിരുന്നു. കൊലപാതകത്തിലെ പൈശാചിക വശങ്ങൾക്കൊപ്പം സുപ്രീംകോടതി ഉത്തരവുകളും വധശിക്ഷയെ സാധൂകരിക്കാൻ ബോധിപ്പിച്ചിട്ടുണ്ട്. സമൂഹത്തിന് കൃത്യമായ സന്ദേശം നൽകുന്ന വിധിയായിരിക്കണമെന്നും കടുത്ത ശിക്ഷ തന്നെ നൽകണമെന്നുമായിരുന്നു​ പ്രോസിക്യൂഷൻ ആവശ്യം.

2020 മേയ്‌ ഏഴിന് രാവിലെയാണ് ഉത്രയെ സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ പാമ്പുകടിച്ച് മരിച്ചനിലയിൽ കണ്ടെത്തിയത്. തലേന്ന്​, സന്ധ്യക്ക്​ ജ്യൂസിൽ മയക്കുമരുന്ന് കലർത്തിക്കൊടുത്ത ശേഷം രാത്രി 11ഓടെ, മൂർഖൻപാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. മേയ് 25നാണ്​ സൂരജിനെ അറസ്​റ്റ്​ ചെയ്​തത്​.

കേസിലെ മാപ്പുസാക്ഷിയും പാമ്പുപിടിത്തക്കാരനുമായ കല്ലുവാതുക്കൽ ചാവരുകാവ്‍ സുരേഷിെൻറ കൈയിൽനിന്നാണ്​ സൂരജ് പാമ്പിനെ വാങ്ങിയത്. കൊല്ലം റൂറൽ എസ്.പിയായിരുന്ന എസ്​. ഹരിശങ്കറിെൻറ നേതൃത്വത്തിൽ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയായിരുന്ന എ. അശോകനാണ് കേസ് അന്വേഷിച്ചത്. അഡ്വ. ജി. മോഹൻരാജാണ് സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uthra murder case
News Summary - uthra murder case verdict
Next Story