Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉത്രവധക്കേസ്: സൂരജിനെ സെൻട്രൽ ജയിലിലെത്തിച്ചു; ഒരാഴ്ച നിരീക്ഷണത്തിൽ

text_fields
bookmark_border
sooraj 141021
cancel

തിരുവനന്തപുരം: ഉ​ത്ര​യെ പാ​മ്പി​നെ കൊ​ണ്ട് ക​ടി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ഇ​ര​ട്ട ജീ​വ​പ​ര്യ​ന്തം ശി​ക്ഷ ല​ഭി​ച്ച ഭർത്താവ് സൂ​ര​ജി​നെ പൂ​ജ​പ്പു​ര സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ലെ​ത്തി​ച്ചു. കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​നു ശേ​ഷം മാത്രമേ സെ​ല്ലി​ലേ​ക്ക് മാറ്റൂ. സൂ​ര​ജ് ഒ​രാ​ഴ്ച നി​രീ​ക്ഷ​ണത്തിലായിരിക്കും.

തിരുവനന്തപുരം ജി​ല്ലാ ജ​യി​ലി​ലാ​യി​രു​ന്നു സൂ​ര​ജ് ഇത്രയും നാൾ ക​ഴി​ഞ്ഞി​രു​ന്ന​ത്. കോ​ട​തി ഇ​ര​ട്ട ജീ​വ​പ​ര്യ​ന്തം ശി​ക്ഷ വി​ധി​ച്ച​തോ​ടെ​യാ​ണ് സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ലേ​ക്ക് മാ​റ്റി​യ​ത്. ഭാ​ര്യ​യെ മൂ​ർ​ഖ​ൻ പാ​മ്പി​നെ കൊ​ണ്ട് ക​ടി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ സൂ​ര​ജി​ന് ഇ​ര​ട്ട ജീ​വ​പ​ര്യ​ന്ത​വും പ​തി​നേ​ഴു വ​ർ​ഷം ത​ട​വും ശി​ക്ഷ​യാ​ണ് കോ​ട​തി വി​ധി​ച്ച​ത്.

സൂരജിന് വധശിക്ഷ നൽകണമെന്ന് എന്നാണ് ഉത്രയുടെ കുടുംബത്തിന്‍റെ ആവശ്യം. ഇക്കാര്യത്തിൽ ഹൈകോടതിയിൽ അപ്പീൽ നൽകുന്ന കാര്യത്തിൽ പ്രോസിക്യൂഷൻ തീരുമാനമെടുത്തിട്ടില്ല. ശിക്ഷാ ഇളവ് ആവശ്യപ്പെട്ട് ഹൈകോടതിയെ ഉടൻ സമീപിക്കുമെന്ന് സൂരജിന്റെ അഭിഭാഷകർ അറിയിച്ചിട്ടുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Uthra murder case: Sooraj sent to Central Jail
Next Story