Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'ഒരു വിധിക്കും മകളെ...

'ഒരു വിധിക്കും മകളെ തിരിച്ചുതരാനാകില്ലല്ലോ' -ഉത്രയുടെ മാതാവ്

text_fields
bookmark_border
ഒരു വിധിക്കും മകളെ തിരിച്ചുതരാനാകില്ലല്ലോ -ഉത്രയുടെ മാതാവ്
cancel

അഞ്ചൽ: ഒരുകോടതിവിധിക്കും തങ്ങൾക്ക് നഷ്​ടപ്പെട്ട മകളെ തിരിച്ചുതരാനാകില്ലല്ലോയെന്ന് ഉത്രയുടെ മാതാവ് മണിമേഖല. കോടതിവിധിയിൽ സംതൃപ്തിയുണ്ടെന്നും പരമമായ ശിക്ഷ തന്നെ നൽകുമെന്ന പ്രതീക്ഷയാണുള്ളതെന്നും അവർ പറഞ്ഞു.

വിധിയിൽ വളരെയധികം ആശ്വാസമുണ്ടെന്നും പരമാവധി ശിക്ഷ തന്നെ കിട്ടണമെന്നും ഉത്രയുടെ പിതാവ് വി. വിജയസേനൻ പറഞ്ഞു. ഇതുവരെയുള്ള നടപടികളിൽ സന്തുഷ്​ടനാണെന്നും അന്വേഷണസംഘത്തിനും പ്രോസിക്യൂഷനും നന്ദി രേഖപ്പെടുത്തുന്നുവെന്നുമായിര​ുന്നു ഉത്രയുടെ സഹോദരൻ വിഷ്​ണുവി​െൻറ പ്രതികരണം. കൃത്യമായ അന്വേഷണം നടത്തി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് ഫലപ്രദമായി പ്രോസിക്യൂഷൻ അവതരിപ്പിച്ചു. എല്ലാവരോടും കടപ്പെട്ടിരിക്കുന്നു. പരമാവധി ശിക്ഷ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അതിനായി പ്രാർഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ശിക്ഷ ബുധനാഴ്ച

കൊല്ലം: ഭാര്യയെ മൂർഖൻ പാമ്പിനെക്കൊണ്ട് കടിപ്പിച്ച്​ കൊന്ന, അത്യപൂർവമായ ഉത്ര വധക്കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഭർത്താവ് സൂരജിന് ബുധനാഴ്​ച ശിക്ഷ വിധിക്കും. കൊല്ലം ആറാം അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി എം. മനോജാണ്​ വിധി പ്രസ്താവിച്ചത്.

അഞ്ചൽ ഏറം വെള്ളശ്ശേരിയിൽ വിജയസേനൻ- മണിമേഖല ദമ്പതികളുടെ മകൾ ഉത്രയെ (22) സ്വത്ത് തട്ടിയെടുക്കുക എന്ന ലക്ഷ്യത്തോടെ ഭർത്താവ്‌ മൂർഖൻപാമ്പിനെക്കൊണ്ട്‌ കടിപ്പിച്ച്​ കൊ​െന്നന്നായിരുന്നു കേസ്. ഗൂഢാലോചനയോടെയുള്ള കൊലപാതകം (302), നരഹത്യാശ്രമം (307), വിഷം നൽകൽ (328), തെളിവുനശിപ്പിക്കൽ (201) എന്നിവ പ്രകാരമുള്ള കേസിൽ പ്രോസിക്യൂഷൻ ഉന്നയിച്ച വാദങ്ങളെല്ലാം ശരിയെന്ന് കോടതി കണ്ടെത്തി.

അപൂർവങ്ങളിൽ അപൂർവമായ കേസിൽ പ്രതിക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. വിചിത്രവും പൈശാചികവും ദാരുണവുമായ കേസാണിത്. സമൂഹ മനഃസാക്ഷിയെ അലോസരപ്പെടുത്തിയ കേസിൽ, സമൂഹത്തിന് കൃത്യമായ സന്ദേശം നൽകുന്ന വിധി ആയിരിക്കണമെന്നും പ്രോസിക്യൂഷൻ പറഞ്ഞു.

ഉത്രയുടെ പോസ്​റ്റ്​മോർട്ടം റിപ്പോർട്ട്, കടിച്ച പാമ്പിെൻറ പോസ്​റ്റ്​മോർട്ടം റിപ്പോർട്ട്, രാസപരിശോധനാഫലങ്ങൾ, മൊബൈൽ ഫോണുകളുടെ ​േഫാറൻസിക് പരിശോധന, പാമ്പ്​ സ്വമേധയാ കടിക്കു​േമ്പാഴും വേദനിപ്പിച്ച്​ കടിപ്പിക്കുമ്പോഴുമുള്ള വ്യത്യാസം മനസ്സിലാക്കാനുള്ള ഡമ്മി പരീക്ഷണം എന്നിവ നടത്തി. കഴിഞ്ഞവർഷം ആഗസ്​റ്റ്​ 14നാണ്​ കുറ്റപത്രം സമര്‍പ്പിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uthra murder case
News Summary - uthra murder case mother response
Next Story