ഉത്ര വധക്കേസ്: വീട്ടിൽ വാഹനമുണ്ടായിട്ടും ഉത്രയെ ആശുപത്രിയിലെത്തിക്കാൻ വിളിച്ചത് സുഹൃത്തിനെ
text_fieldsകൊല്ലം: വീട്ടിൽ കാറും ഓട്ടോയും ഉണ്ടായിട്ടും ഉത്രയെ പാമ്പുകടിയേെറ്റന്നറിഞ്ഞ് ആശുപത്രിയിലെത്തിക്കാൻ സൂരജ് വിളിച്ചത് സുഹൃത്തിെൻറ കാർ. ഉത്ര വധക്കേസ് വിചാരണക്കിടെ പ്രതി സൂരജിെൻറ സുഹൃത്തായ സുജിത്താണ് ഇതുസംബന്ധിച്ച് മൊഴിനൽകിയത്. ഉത്രയെ സൂരജ് കൂട്ടുകാരുടെ വീടുകളിലോ വിവാഹങ്ങൾക്കോ കൊണ്ടുപോകാറില്ലായിരുെന്നന്ന് അദ്ദേഹം മൊഴിനൽകി.
ഏഴുകുളം ക്ഷേത്രത്തിലെ ഉത്സവത്തിെൻറയന്ന് രാത്രി രണ്ടരയോടെ ഉത്രയെ എന്തോ കടിച്ചു, കാറുമായി വരണമെന്ന് സൂരജ് തന്നോട് ആവശ്യപ്പെട്ടു. കാറുമായി സൂരജിെൻറ വീട്ടിൽ ചെന്നപ്പോൾ ഉത്ര വേദനകൊണ്ട് കരയുകയായിരുന്നു. താനാണ് ഉത്രയെ കാറിൽ കയറ്റി ആശുപത്രിയിൽ കൊണ്ടുപോയത്. അടൂരിൽനിന്ന് തിരുവല്ല പുഷ്പഗിരി ആശുപത്രിയിലേക്ക് ഉത്രയെ കൊണ്ടുപോയ ആംബുലൻസിൽ താനും കയറി. സൂരജ് ആസമയം മുഖം കുനിച്ച് ഇരിക്കുകയായിരുന്നു. ഉത്രയുടെ മരണവിവരമറിഞ്ഞ് അഞ്ചലിൽ എത്തിയിരുന്നു. സൂരജ് അപ്പോൾ വലിയ കരച്ചിലായിരുന്നു. പിന്നീട് സൂരജിനോട് ചോദിച്ചപ്പോൾ രാത്രി 12ന് ഉത്രയെ ബാത്ത് റൂമിൽ കൊണ്ടുപോയെന്നും രാവിലെ അമ്മയുടെ നിലവിളി കേട്ടാണ് ഓടിച്ചെന്നതെന്നും പറഞ്ഞു. റൂറൽ എസ്.പി ഓഫിസിൽ പരാതി നൽകാനും പുതുമലയുള്ള ഒരു ഗുമസ്ഥെൻറ വീട്ടിലും താൻ സൂരജിനൊപ്പം പോയിരുെന്നന്ന് സുജിത് മൊഴി നൽകി.
സൂരജ് പാമ്പുപിടിത്തക്കാരൻ സുരേഷിനെ വിളിച്ചത് തെൻറ ഫോണിൽനിന്നായിരുെന്നന്ന് മറ്റൊരു സാക്ഷിയായ എൽദോസ് മൊഴി നൽകി. ക്രൈംബ്രാഞ്ച് അന്വേഷണത്തിലാണ് ഇക്കാര്യം താനും തിരിച്ചറിഞ്ഞത്. തന്നോട് ഫോൺ ആവശ്യപ്പെട്ട സമയത്ത് സൂരജിന്റെ ഫോൺ അയാളുടെ പക്കലുണ്ടായിരുന്നുവെന്നും എൽദോസ് കോടതിയിൽ മൊഴിനൽകി. നാലിന് പാമ്പുപിടുത്തക്കാരൻ ചാവരുകാവ് സുരേഷിന്റെ മക്കളെ സാക്ഷികളായി വിസ്തരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

