ഉത്രയുടെ കുഞ്ഞിനെ ബന്ധുവീട്ടിൽ നിന്ന് കണ്ടെത്തി
text_fieldsകൊല്ലം: അഞ്ചലിൽ ദാരുണമായി കൊല്ലപ്പെട്ട ഉത്രയുടെ കുഞ്ഞിനെ ബന്ധുവീട്ടിൽനിന്ന് കണ്ടെത്തി. കുഞ്ഞിനെ ഉത്രയുടെ വീട്ടുകാർക്ക് കൈമാറാൻ ചൈൽഡ് വെൽഫയർ കമ്മിറ്റി ഉത്തരവിട്ടിരുന്നു. ഇതേ തുടർന്ന് ഉത്രയുടെ ഭർത്താവും കൊലപാതക കേസിലെ ഒന്നാം പ്രതിയുമായ സൂരജിെൻറ വീട്ടുകാർ കുഞ്ഞിനെ മാറ്റുകയായിരുന്നു.
സൂരജിെൻറ അമ്മയെയും കാണാതായിരുന്നു. സൂരജിെൻറ നാട്ടിൽ തന്നെയുള്ള ബന്ധുവീട്ടിലായിരുന്നു കുഞ്ഞ്. സൂരജിെൻറ വീട്ടിലെത്തിച്ച കുഞ്ഞിനെ ഉടൻതന്നെ ഉത്രയുടെ വീട്ടുകാർക്ക് കൈമാറും. കുഞ്ഞിനെ ഇന്നുതന്നെ തിരിച്ചേൽപ്പിക്കണമെന്ന് പൊലീസ് സൂരജിെൻറ വീട്ടുകാർക്ക് കർശന നിർദേശം നൽകിയിരുന്നു.
കുട്ടിക്കായി രാത്രി മുഴുവൻ പൊലീസ് തെരച്ചിൽ നടത്തിയിരുന്നു. ഒടുവിൽ സൂരജിെൻറ പിതാവ് കുഞ്ഞ് ബന്ധുവിെൻറ വീട്ടിലുണ്ടെന്ന് സമ്മതിക്കുകയായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
