മുഖ്യമന്ത്രി അക്രമികളെ പിന്തുണക്കുന്നു –ഉസ്മാെൻറ ഭാര്യ
text_fieldsആലുവ: എടത്തലയിലെ പൊലീസ് അതിക്രമവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അക്രമികളെ സംരക്ഷിക്കാൻ ശ്രമിക്കുകയാണെന്ന് മർദനത്തിനിരയായ ഉസ്മാെൻറ ഭാര്യ ഫെബിന. പൊലീസുകാരെ സംരക്ഷിക്കാൻ മനഃപൂർവം തീവ്രവാദ ആരോപണങ്ങൾ ഉന്നയിക്കുകയാണ്. താടിവെച്ചവരെല്ലാം തീവ്രവാദികളാകുമോയെന്നും അവർ ചോദിച്ചു.
13 വർഷമായി വിവാഹം കഴിഞ്ഞിട്ട്. ഇതുവരെ ഒരു പ്രശ്നവും ഉണ്ടായിട്ടില്ല. താന്‍ പോലും അറിയാത്ത തീവ്രവാദമാണ് മുഖ്യമന്ത്രി കണ്ടെത്തിയിരിക്കുന്നത്. ഒരു തെറ്റും ചെയ്യാതെയാണ് ഉസ്മാൻ മർദിക്കപ്പെട്ടത്. എന്നിട്ടും തുടക്കം മുതൽ പ്രശ്നം ഉസ്മാെൻറ പേരിലാക്കാനാണ് ശ്രമം നടന്നത്. ഇപ്പോൾ തീവ്രവാദ മുദ്രകുത്താനും ശ്രമിക്കുന്നു. സത്യവിരുദ്ധമായ പ്രചാരണങ്ങളാണ് നടക്കുന്നതെന്നും അവർ പറഞ്ഞു. കുടുംബത്തിെൻറ പ്രാരബ്ദം തീര്‍ക്കാന്‍ കഷ്ടപ്പെടുന്നതിനിടെയാണ് മകനെ പൊലീസുകാര്‍ ആക്രമിച്ചതെന്ന് ഉസ്മാെൻറ മാതാവ് ഫാത്തിമ പറഞ്ഞു.
ഉസ്മാെൻറ മകൻ ആശുപത്രിയിൽ
എടത്തല: പൊലീസ് മർദനത്തിനിരയായ പിതാവിെൻറ അവസ്ഥ ടെലിവിഷനിലൂടെയറിഞ്ഞ ഉസ്മാെൻറ നാല് വയസ്സുകാരൻ മകൻ സാദിഖിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിക്ക് ശക്തിയായ പനിയും ഛർദിയുമാണ്. പിതാവിനെ കാണാതിരുന്നതിനാൽ സമ്മർദത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. ഇടക്കിടെ പിതാവിനെ കാണണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഉസ്മാെൻറ മൂന്ന് മക്കളിൽ ഇളയവനാണ് സാദിഖ്.
പരിക്കേറ്റ് ആശുപത്രിയിലുള്ള ഉസ്മാനെ ബുധനാഴ്ച ശസ്ത്രക്രിയക്ക് വിധേയമാക്കി. ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിലാണ്. കവിളിൽ കമ്പി ഘടിപ്പിച്ചതിനാൽ സംസാരിക്കാനോ ഭക്ഷണം കഴിക്കാനോ സാധിക്കുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
