Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകള്ളക്കേസെടുത്ത്​...

കള്ളക്കേസെടുത്ത്​ പീഡന​െമന്ന്​: മന്ത്രിഭാര്യക്കും ജീവനക്കാർക്കുമെതിരെ മുൻ ജീവനക്കാരി

text_fields
bookmark_border
കള്ളക്കേസെടുത്ത്​ പീഡന​െമന്ന്​: മന്ത്രിഭാര്യക്കും ജീവനക്കാർക്കുമെതിരെ മുൻ ജീവനക്കാരി
cancel

തിരുവനന്തപുരം: മോഷണക്കുറ്റം ചുമത്തി കള്ളക്കേസെടുത്ത്​ പീഡിപ്പിക്കു​െന്നന്ന്​ മന്ത്രിഭാര്യക്കും പേഴ്​സനൽ സ്​റ്റാഫ്​ ജീവനക്കാർക്കുമെതിരെ പരാതിയുമായി മന്ത്രിമന്ദിരത്തിലെ മുൻ ജീവനക്കാരി. മന്ത്രി മാത്യു ടി. തോമസി​​െൻറ ഭാര്യക്കും വീട്ടിലെ മറ്റ്​  ജീവനക്കാർക്കുമെതിരെയാണ്​ നൂറനാട് ക്ലാത്തറയിൽ വീട്ടിൽ ഉഷാ രാജേന്ദ്രൻ മുഖ്യമന്ത്രിയുടെ ൈപ്രവറ്റ് സെക്രട്ടറി എം.വി. ജയരാജന് പരാതി നൽകിയത്​. 

മന്ത്രിമന്ദിരത്തിലെ മറ്റൊരു ജീവനക്കാരിയുടെ എ.ടി.എം കാർഡ്​ വാങ്ങി ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ്​ തനിക്കെതിരെ മ്യൂസിയം പൊലീസിൽ പരാതി നൽകിയിരിക്കുന്നതെന്ന്​ ഉഷാ രാജേന്ദ്രൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. സ്വകാര്യജോലി ചെയ്യാത്തതാണ് വിരോധത്തിന് കാരണം. മന്ത്രിയുടെ മരുമക​​​െൻറ ഷൂ പോളിഷ് ചെയ്യാൻ നിർബന്ധിച്ചു. മന്ത്രിഭാര്യയുടെ കാലിൽ എണ്ണ തേച്ച്​ ചൂടുപിടിപ്പിക്കാൻ നിർദേശിച്ചു. ഇതിനൊന്നും താൻ വഴങ്ങിയില്ല. ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരിക്കുകയാണ്​.

മന്ത്രിയുടെ ൈഡ്രവർ ഭീഷണിപ്പെടുത്തുന്നുവെന്നും അവർ പറഞ്ഞു. മന്ത്രി പരാതി കേൾക്കാൻ പോലും തയാറായില്ല. പണം എ.ടി.എമ്മിൽ നിന്ന്​ എടുത്തത്​ ശരിയാണ്​. അത്​ കാർഡ്​ തന്ന  ആൾക്കുവേണ്ടിയാണ്​. തനിക്ക്​ കാർഡ്​ ഉപയോഗിക്കാനറിയാത്തതിനാൽ മക്കളാണ്​ പണം​ എടുത്ത്​ നൽകിയത്​. കടം വാങ്ങിയ പണം മന്ത്രിമന്ദിരത്തിലെ ജീവനക്കാരിക്ക്​ നൽകാനുണ്ട്​. അത്​ നൽകാൻ താൻ തയാറാണെന്നും അവർ പറഞ്ഞു. ഭർത്താവ്​ രാജേന്ദ്രനും വാർത്തസമ്മേളനത്തിൽ പ​െങ്കടുത്തു.

ആരോപണം അടിസ്​ഥാനരഹിതം -മന്ത്രി
തിരുവനന്തപുരം: മുൻ ജീവനക്കാരിയുടെ  ആരോപണം അടിസ്​ഥാനരഹിതമെന്ന്​ മന്ത്രി മാത്യു ടി. തോമസ്​. ലക്ഷംരൂപ കാണാനില്ലെന്ന്​ ഒൗദ്യോഗിക വസതിയിലെ  മറ്റൊരു ജീവനക്കാരിയുടെ പരാതി ഉണ്ടായി. കഴിഞ്ഞ ഏപ്രിലിൽ​ മ്യൂസിയം പൊലീസ്​ കേസെടുത്തു. അതി​​​െൻറ അടിസ്​ഥാനത്തിൽ അവരോട്​ ജോലിക്കു​വരേണ്ടെന്ന്​ പറഞ്ഞു. ത​​​െൻറ ഭാര്യയും മകളും ജീവനക്കാരും കേസി​​​െൻറ പേരിൽ  ബുദ്ധിമുട്ടിക്കുന്നുവെന്നത്​ ശരിയല്ല. ത​​​െൻറ കുടുംബാംഗങ്ങൾ മോശമായി പ്രവർത്തിക്കുന്നവരല്ല. പുതിയ രാഷ്​ട്രീയസാഹചര്യത്തിൽ ചിലരുടെ നിർബന്ധത്തിന്​ വഴങ്ങി ഇറങ്ങിത്തിരിച്ചതാകാനാണ്​ സാധ്യതയെന്നും മാത്യു ടി. തോമസ്​ പറഞ്ഞു. 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mathew t thomaskerala newsmalayalam newsusha rajendran
News Summary - usha rajendran complaint against mathew t thomas- kerala news
Next Story