Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപീഡന ഇരകളുടെ ‘ഉഷാമ്മ’...

പീഡന ഇരകളുടെ ‘ഉഷാമ്മ’ മഹിള സമഖ്യ വിടുന്നു

text_fields
bookmark_border
പീഡന ഇരകളുടെ ‘ഉഷാമ്മ’ മഹിള സമഖ്യ വിടുന്നു
cancel

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത അമ്മമാരുടെയും ഇരകളുടെയും ‘ഉഷാമ്മ’ മഹിള സമഖ്യ സൊസൈറ്റി വിടുന്നു. അഞ്ചര വർഷമായി സംസ്ഥാന പ്രൊജക്ട് ഡയറക്ടറായി പ്രവർത്തിക്കുന്ന പി.ഇ. ഉഷക്ക് തുടരാൻ സർക്കാർ അനുമതി നിഷേധിച്ചതോടെയാണ് അവർ, ‘കുട്ടികളെ’ വിട്ട് പഴയ ലാവണമായ കാലിക്കറ്റ് സർവകലാശാലയിലേക്ക് മടങ്ങുന്നത്.

വിടിനകത്തും പുറത്തും നിന്നും പീഡനത്തിന് ഇരയായ നൂറുകണക്കിന് കുട്ടികൾക്ക് അഭയമൊരുക്കുന്ന മഹിള സമഖ്യ സൊസൈറ്റിയുടെ പ്രൊജക്ട് ഡയറക്ടറായി പി.ഇ. ഉഷ എത്തിയത് ഡോ.സീന ഭാസ്കറിന് ശേഷമായിരുന്നു. ഇരകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് സർക്കാരുമായി നിരന്തരം ഏറ്റുമുട്ടിയ ഉഷയുടെ സേവനം തുടരേണ്ടതില്ലെന്ന് അറിയിച്ചു കഴിഞ്ഞു. പ്രതികളെ സഹായിക്കുന്നതിന്എതിരെ ശക്തമായ നിലപാട് സ്വീകരിച്ച അവർ ഇൗ മാസം 31ന് അവർ മഹിള സമഖ്യ വിടും.

അഞ്ചര വർഷത്തിനിടെ പീഡനത്തിന് ഇരയായ 900 കുട്ടികളാണ് മഹിള സമഖ്യയുടെ കീഴിലുള്ള ഒമ്പത് ഷെൽട്ടറുകളിൽ അഭയം തേടിയത്. ഇവരിൽ 300ലേറെ പേർ ഇപ്പോഴും തുടരുന്നു. ചിലർ വീടുകളിലേക്ക് മടങ്ങി. മറ്റ് ചിലർ ഇരകളെയോ അവർ നിർദേശിക്കുന്നവരെയോ വിവാഹം ചെയ്തു മടങ്ങി. 18 വയസ് കഴിയുന്നതോടെയാണ് ഇരകളെ തേടി വേട്ടക്കാർ എത്തുന്നതും വിവാഹം ചെയ്യുന്നതിന് അനുമതി തേടി ചിൽഡ്രൻസ് വെൽഫയർ കമ്മിറ്റികളെ സമീപിക്കുന്നതും. ചതിക്കുഴികൾ തിരിച്ചറിയാതെ കുട്ടികൾ വീണ്ടും കെണിയിൽ കുടുങ്ങുന്നു. പോക്സോ കേസുകളിൽ നിന്നും രക്ഷപ്പെടാനാണ് വേട്ടക്കാർ എല്ലാവഴികളും തേടുന്നത്. എങ്കിലും 89 ശതമാനം കേസുകളും ശിക്ഷിക്കെപ്പട്ടിട്ടുണ്ട്.

ഷെൽട്ടർ ഹോമുകളിലുള്ള 80 ശതമാനം കുട്ടികളും പഠനം നടത്തുന്നുവെന്നതാണ് സവിശേഷത. കോളജുകളിലും സ്കുകളിലും പോിടെക്നിക്കുകളിലും പഠിക്കുന്ന കുട്ടികളുണ്ട്. പ്രായപൂർത്തിയാകാത്ത 72 കുട്ടികളാണ് അമ്മയായത്. ഇതിൽ 72 പേർ ഇപ്പോഴും ഷെൽട്ടറുകളിലുണ്ട്. ചിരലൊഴികെ അവരുടെ കുട്ടികളെ ദത്ത് കേന്ദ്രങ്ങൾക്ക് കൈമാറി അതിജീവനത്തിന്‍റെ പാതയിലാണ്. അടുത്ത ബന്ധുക്കളോ വേണ്ടപ്പെട്ടവരുടെ പിന്തുണയുള്ളവേരാ പ്രതികളായ കേസുകളിലാണ് ഇൗ കുട്ടികൾ ശക്തമായ നിലപാട് സ്വീകരിച്ച് ജീവിതത്തോട് തന്നെ പൊരുതുന്നത്. ഇൗ കുട്ടികൾക്ക് കരുത്തും ശക്തിയും പകർന്ന് എതാനം ജീവനക്കാരും.

എന്നാൽ, ഇതിനിടയിലും മൊഴി മാറ്റാൻ സമ്മർദ്ദം ചെലുത്താനും ഇരകളെ പ്രതികൾക്ക് മുന്നിൽ എത്തിക്കാനും മഹിള സമഖ്യയിലെ തന്നെ ചില ജീവനക്കാർ പ്രവർത്തിക്കുന്നുെവന്ന ആക്ഷേപമുണ്ട്. ഇരകളെ സംരക്ഷിക്കേണ്ട സർക്കാർ ഏജൻസികളെ കുറിച്ചും ആക്ഷേപമുണ്ട്. ഇരകളുടെ മൊഴി മാറ്റിക്കാൻ സംഘടിതമായ ശ്രമങ്ങൾ നടക്കുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം. പ്രതിയെ തിരിച്ചറിയില്ലെന്ന് മൊഴി നൽകിയ പ്രായപൂർത്തിയാകാത്ത അമ്മമാരുമുണ്ട്. മാതാപിതാക്കളും സഹോദരങ്ങളും അടക്കം ചില േകസുകളിൽ പ്രതികൾക്ക് ഒപ്പമുണ്ടെന്ന വിവരങ്ങളും വെളിവാക്കപ്പെട്ടിരുന്നു.ഇതിനിടെയിലുമാണ് മഹിള സമഖ്യയുടെ നേതൃത്വത്തിലുള്ള പ്രവർത്തനം.

നിലവിലെ ഒമ്പത് ഷെൽട്ടറുകൾക്ക് പുറമെ കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, തൃശുർ എന്നിവിടങ്ങളിൽ വൈകാതെ പുതിയവ ആരംഭിക്കും. ഗർഭിണികൾക്കും കുഞ്ഞുങ്ങൾക്കുമായി മറ്റൊരു ഷെൽട്ടറും ആരംഭിക്കുകയാണ്. ഒരു കുട്ടി നിയമ ബിരുദം പൂർത്തിയാക്കി സിവിൽ സർവീസ് കോച്ചിംഗിലാണ്. താജ് ഗ്രുപ്പുമായി ചേർന്ന 22 കുട്ടികൾക്ക് പരീശീലനം നൽകി. കെ.ടി.ഡി.സി, താജ് തുടങ്ങിയ നിരവധി സ്ഥാപനങ്ങളിൽ 18 പേർ ജോലി ചെയ്യുന്നു. നാല് പെൺകുട്ടികൾ വിവാഹിതരായി.

പീഡനത്തിന് ഇരയായ പട്ടിക വിഭാഗം കുട്ടികൾക്ക് പട്ടികജാതി-പട്ടികവർഗ അതിക്രമങ്ങൾ തടയൽ നിയമനുസരിച്ച് നഷ്ടപരിഹാരവും നൽകിയിട്ടുണ്ട്. ലീഗൽ സർവീസ് അതോറിറ്റി മുഖന മറ്റ് കുട്ടികൾക്കും നഷ്ടപരിഹാരം ലഭിച്ചു. ഇതേസമയം, 18വയസ് കഴിഞ്ഞ കുട്ടികളുെട പുനരധിവാസം ചോദ്യം ചിഹ്നമായി മാറുകയാണ്. 18 വയസ് കഴിഞ്ഞവരെ ഷെൽട്ടർ ഹോമുകളിൽ സംരഷിക്കരുതെന്ന ബാലവകാശ നിയമത്തിലെ വ്യവസ്ഥകളാണ് തിരിച്ചടിയാകുന്നത്. ഇവരിൽ പലരും വീടുകളിൽ പീഡനത്തിന് ഇരയായവരാണ്. അവിേടക്കാണ് ഇൗ കുട്ടികൾ മടങ്ങാൻ നിർബന്ധിതരാകുന്നത്. അഞ്ചര വർഷം സ്നേഹവും തണലും കരുത്തും നൽകി, സംഭവിച്ചതൊക്കെ മറന്ന് ജീവിക്കാൻ ഉൗർജം പകർന്ന ഉഷാമ്മ ഇനി അവർക്കൊപ്പമില്ലെന്നത് ഇരകളെ മാത്രമല്ല, ചില ജീവനക്കാരെയും വേദനിപ്പിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsUshaMahila samkya society
News Summary - Usha left mahila sakhyam-Kerala news
Next Story