Begin typing your search above and press return to search.
exit_to_app
exit_to_app

Posted On
date_range Updated On
date_range സത്യപ്രതിജ്ഞയിൽ ഉപയോഗിച്ചത് വിവാദമായി; 'പ്രഫസർ' ഒഴിവാക്കി മന്ത്രി ആർ. ബിന്ദു
text_fieldsbookmark_border
തിരുവനന്തപുരം: മന്ത്രിയായുള്ള സത്യപ്രതിജ്ഞയിൽ പേരിനൊപ്പം പ്രഫസർ ഉപയോഗിച്ച ആർ. ബിന്ദു നിയമസഭാംഗമായി സത്യവാചകം ചൊല്ലിയപ്പോൾ അത് ഒഴിവാക്കി. തൃശൂർ ശ്രീ കേരളവർമ കോളജിൽ ഇംഗ്ലീഷ് വിഭാഗത്തിൽ അസോസിയേറ്റ് പ്രഫസറായിരുന്ന ബിന്ദു മന്ത്രിസഭാംഗമായപ്പോൾ പേരിനൊപ്പം പ്രഫസർ ചേർത്തുപറഞ്ഞത് വിവാദമായിരുന്നു.
ഇത് സമൂഹമാധ്യമങ്ങളിലടക്കം ചർച്ചയായി. ഇതിന് പിന്നാലെയാണ് സഭാംഗമായുള്ള സത്യവാചകത്തിൽനിന്ന് മന്ത്രി ബിന്ദു പ്രഫസർ പദവി ഒഴിവാക്കിയത്. എന്നാൽ, സത്യവാചകം ചൊല്ലുേമ്പാൾ സഭയിലെ സ്ക്രീനിൽ പ്രഫസർ പദവി കൂടി ചേർത്താണ് പേര് തെളിഞ്ഞത്. കൂടാതെ ഫേസ്ബുക്കിലെ ഇവരുടെ ഔദ്യോഗിക പേജിലും പ്രഫസർ എന്നുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
