Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസാഹോദര്യം പുലരാൻ...

സാഹോദര്യം പുലരാൻ വോട്ട്​ വിനിയോഗിക്കുക പ്രധാനം

text_fields
bookmark_border
vote
cancel

രാ​ജ്യം ഒ​രു പൊ​തു തെ​ര​ഞ്ഞെ​ടു​പ്പി​നെ കൂ​ടി നേ​രി​ടാ​ൻ ഒ​രു​ങ്ങു​ക​യാ​ണ്. ഭി​ന്നി​പ്പി​ച്ച് ഭ​രി​ച്ചി​രു​ന്ന ബ്രി​ട്ടീ​ഷ് ത​ന്ത്ര​ത്തെ ന​മ്മു​ടെ മു​ൻ​ഗാ​മി​ക​ൾ സാ​ഹോ​ദ​ര്യം വ​ഴി ഐ​ക്യം സ്ഥാ​പി​ച്ചെ​ടു​ത്താ​ണ് മ​റി​ക​ട​ന്ന​ത്. ന​മ്മു​ടെ രാ​ഷ്ട്ര​പി​താ​വ് മ​ഹാ​ത്മാ​ഗാ​ന്ധി തി​ക​ച്ചും ധാ​ർ​മി​ക​ത​യി​ൽ ഊ​ന്നി ആ ​പ്ര​ക്രി​യ​ക്കു നേ​തൃ​ത്വം ന​ൽ​കി. ന​മ്മു​ടെ മ​ഹ​ത്താ​യ ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​മു​ഖ​ത്തി​ൽ പ​റ​യു​ന്ന നാ​ലു ല​ക്ഷ്യ​ങ്ങ​ളി​ൽ നാ​ലാ​മ​ത്തെ ല​ക്ഷ്യം "ഫ്ര​ട്ടേ​ണി​റ്റി" സാ​ഹോ​ദ​ര്യം ഇ​ന്ത്യ​യി​ലെ ഓ​രോ പൗ​ര​ന്റെ​യും അ​ന്ത​സ്സ് പ​രി​ഗ​ണി​ക്കു​വാ​നും ഐ​ക്യം നി​ല​നി​ർ​ത്തു​വാ​നും ആ​ഹ്വാ​നം ചെ​യ്യു​ന്നു.

ദുഃ​ഖ​ക​രം എ​ന്ന് പ​റ​യ​ട്ടെ ആ ​ഭ​ര​ണ​ഘ​ട​ന തൊ​ട്ടു സ​ത്യം ചെ​യ്തു അ​ധി​കാ​ര​ത്തി​ൽ എ​ത്തി​യ​വ​ർ ത​ന്നെ നാ​ലു വോ​ട്ടി​നു വേ​ണ്ടി അ​തി സ​മ​ർ​ഥ​മാ​യി രാ​ഷ്ട്ര​ത്തി​ലെ പൗ​ര​ന്മാ​ർ​ക്കി​ട​യി​ൽ ഭി​ന്നി​പ്പി​ന്റെ വി​ത്ത് പാ​കു​ന്ന ഏ​റ്റ​വും ദുഃ​ഖ​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നാം ​പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടു​ന്ന​ത്.

അ​തു​കൊ​ണ്ടു​ത​ന്നെ ഇ​ന്ത്യ എ​ന്ന ന​മ്മു​ടെ മ​ഹ​ത്താ​യ രാ​ജ്യം അ​തി​ന്‍റെ ആ​ത്മാ​വ് നി​ല​നി​ർ​ത്തി സാ​ഹോ​ദ​ര്യ​ത്തോ​ടെ മു​ന്നോ​ട്ടു​പോ​കാ​ൻ പ​ര്യാ​പ്ത​മാ​കു​ന്ന രീ​തി​യി​ൽ വോ​ട്ടു​ക​ൾ വി​നി​യോ​ഗി​ക്കു​വാ​ൻ ഓ​രോ​രു​ത്ത​രും ത​യ്യാ​റാ​കു​ക എ​ന്ന​താ​ണ് ഏ​റ്റ​വും പ​ര​മ​പ്ര​ധാ​നം.

(റി​ട്ട. മു​ൻ​സി​ഫ് മ​ജി​സ്ട്രേ​റ്റാണ് ലേഖകൻ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VoteAlappuzha NewsLok sabha elections 2024
News Summary - Use Vote for brotherhood
Next Story