Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിദേശവിദ്യാര്‍ഥികളുടെ...

വിദേശവിദ്യാര്‍ഥികളുടെ ആശങ്കയകറ്റാന്‍ യു.എസ് സര്‍വകലാശാലകളുടെ കത്ത്

text_fields
bookmark_border
വിദേശവിദ്യാര്‍ഥികളുടെ ആശങ്കയകറ്റാന്‍ യു.എസ് സര്‍വകലാശാലകളുടെ കത്ത്
cancel

ചെന്നൈ: അഭയാര്‍ഥികളെ വിലക്കിക്കൊണ്ടുള്ള യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍െറ വിവാദ ഉത്തരവിലൂടെ ഉടലെടുത്ത ആശങ്കകള്‍ അകറ്റാന്‍ വിദേശ വിദ്യാര്‍ഥികള്‍ക്ക് യു.എസ് സര്‍വകലാശാലകള്‍ കത്തയക്കുന്നു. ട്രംപിന്‍െറ ഉത്തരവ് എന്തുതന്നെയായാലും തങ്ങളുടെ കാമ്പസിനകത്ത് വിദ്യാര്‍ഥികള്‍ ഒരു പ്രയാസവും നേരിടേണ്ടിവരില്ളെന്ന സന്ദേശമാണ് സര്‍വകലാശാലകള്‍ വിദ്യാര്‍ഥികളിലത്തെിക്കുന്നത്.

വിദേശത്ത് ഉന്നതപഠനത്തിനാഗ്രഹിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് യു.എസില്‍ താല്‍പര്യം നഷ്ടപ്പെടുന്നത് ഒഴിവാക്കാന്‍ കൂടിയാണ് ഈ നീക്കമെന്ന് വിലയിരുത്തപ്പെടുന്നു.  പുതിയ നയങ്ങളുണ്ടാക്കിയ ആശങ്കകള്‍ അധികൃതരുടെ ശ്രദ്ധയില്‍പെടുത്തുമെന്നാണ് നോര്‍ത് കരോലിനയിലെ ഡൂക്ക് സര്‍വകലാശാലയില്‍ എന്‍ജിനീയറിങ് മാനേജ്മെന്‍റ് വിദ്യാര്‍ഥിയായ മുബാറക് ഖാദറിന് കിട്ടിയ സന്ദേശത്തില്‍ പറയുന്നത്. കാമ്പസ് എപ്പോഴും വ്യത്യസ്ത വിഭാഗക്കാരായ വിദ്യാര്‍ഥികള്‍ക്ക് സൗഹൃദത്തോടെ ഇടപഴകാന്‍ അവസരമൊരുക്കുമെന്ന് മയാമി സര്‍വകലാശാല വിദ്യാര്‍ഥിനിക്കയച്ച സന്ദേശത്തില്‍ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:duke university
News Summary - us univerity letter to indian students
Next Story