ഹുർമുസിൽ കപ്പലുകൾക്ക് സുരക്ഷ: യുടേൺ അടിച്ച് യു.എസ്
text_fieldsവാഷിങ്ടൺ: പശ്ചിമേഷ്യൻ മേഖലയിലെ സംഘര്‍ഷ സാഹചര്യം കണക്കിലെടുത്ത്ഹുർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന വാണിജ്യ കപ്പലുകൾക്ക് സൈനിക അകമ്പടി നൽകിയെന്ന പ്രഖ്യാപനത്തിൽ നിന്ന് പൊടുന്നനെ യു.ടേൺ അടിച്ച് യു.എസ്.
ഹുർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന ഒരു എണ്ണ ടാങ്കറിന് അമേരിക്കൻ സൈന്യം അകമ്പടിനൽകി എന്ന യു.എസ് ഊർണസെക്രട്ടറി ക്രിസ് റൈറ്റ് സാമൂഹിക മാധ്യമത്തിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിനു തൊട്ടുപിന്നാലെ എണ്ണവിലയിൽ തഴ്ന്നു തുടങ്ങി. തുർന്നാണ് അത്തരമൊരു സൈനിക അകമ്പടി ഇല്ലെന്ന് വ്യക്തമാക്കി വൈറ്റ്ഹൗസ് രംഗത്തെത്തിയത്.
"ഇറാനെതിരെയുള്ള സൈനിക നടപടിക്കിടെ പ്രസിഡന്റ് ട്രംപ് ആഗോള ഊർജ്ജസ്ഥിരത നിലനിർത്തുന്നു, ആഗോള വിപണികളിൽ എണ്ണ ലഭ്യത ഉറപ്പാക്കാൻ യു.എസ് നാവികസേന ഹോർമുസ് കടലിടുക്കിലൂടെ ഒരു എണ്ണ ടാങ്കറിനെ വിജയകരമായി അകമ്പടി സേവിച്ചു," എന്നായിരുന്നു റൈറ്റ്സിന്‍റെ പോസ്റ്റ്.
റൈറ്റിന്റെ പോസ്റ്റിനുശേഷം എണ്ണവില ഇടിവ് രൂക്ഷമായപ്പോൾ റൈറ്റ്സിന്‍റെ അവകാശവാദം തിരുത്തി വൈറ്റ് ഹൗസ് രംഗത്തെത്തി.
ഒരു എണ്ണ ടാങ്കറിനും അമേരിക്ക അകമ്പടി പോയിട്ടില്ലെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി -
"ഇപ്പോൾ യു.എസ് നാവികസേന ഒരു ടാങ്കറിനോ കപ്പലിനോ അകമ്പടി പോയിട്ടില്ലെന്ന് എനിക്ക് സ്ഥിരീകരിക്കാൻ കഴിയും, എന്നിരുന്നാലും, തീർച്ചയായും അതൊരു സാധ്യതയാണ്" വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് പറഞ്ഞു.
റൈറ്റിന്റെ അവകാശവാദത്തെ "ശുദ്ധമായ നുണ" എന്നാണ് ഇറാൻ വിശേഷിപ്പിച്ചത്. ഒരു യുഎസ് നാവിക കപ്പലും ഹോർമുസ് കടലിടുക്ക് സമീപിക്കാൻ "ധൈര്യപ്പെട്ടിട്ടില്ല" എന്ന് ഇറാന്റെ റെവല്യൂഷണറി ഗാർഡ് പറഞ്ഞു.
യുദ്ധം ആരംഭിച്ചത് മുതൽ ഹുർമൂസ് കടലിടുക്കിലൂടെ കടന്നുപോകാൻ ടാങ്കറുകൾക്ക് സംരക്ഷണം വേണമെന്ന ഷിപ്പിങ് കമ്പനികള്‍ ആവശ്യപ്പെടുന്നുണ്ട്. ഷിപ്പിങ്, ഓയിൽ മേഖലകളിലെ പ്രതിനിധികളുമായി യു.എസ് നേവി പതിവായി ചർച്ചകൾ നടത്തിവരുന്നുണ്ട്. ഭീഷണിയുള്ള സാഹചര്യത്തിൽ കപ്പലുകൾക്ക് അകമ്പടി സേവിക്കാൻ തൽക്കാലം തങ്ങൾക്ക് സാധിക്കില്ലെന്ന് ഈ കൂടിക്കാഴ്ചകളിൽ നേവി വ്യക്തമാക്കുകയായിരുന്നു.
ഹുർമുസ് കടലിടുക്കിലൂടെ പോകുന്ന എണ്ണക്കപ്പലുകൾക്ക് ആവശ്യമെങ്കൽ യു.എസ് നാവികേസന അകമ്പടി സേവിക്കുമെന്ന് നേരത്തെ ട്രംപ് വ്യക്തമാക്കിയിരുന്നു. ഇതിനെ ഇറാന്‍ വെല്ലുവിളിക്കുകയും ചെയ്തിരുന്നു. അവരുടെ വരവിനായി തങ്ങൾ കാത്തിരിക്കുകയാണെന്നായിരുന്നു ഇറാൻ സൈനിക വക്താവ് അലി മുഹമ്മദ് നൈനിയുടെ പ്രതികരണം. യു.എസ് അത്തരമൊരു തീരുമാനം എടുക്കുംമുമ്പ് 1987ലെ ആക്രമണവും അടുത്തിടെയുണ്ടായ സംഭവങ്ങളും ഓർമ്മിക്കുന്നത് നന്നാവുമെന്നും ഇറാനിയൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഫെബ്രുവരി 28ന് ഇസ്രായേലും യു.എസും സംയുക്തമായി ഇറാനുനേരെ ആക്രമണം ആരംഭിച്ചതോടെയാണ് ഹുര്‍മുസ് കടിലുടുക്കിലൂടെയുള്ള ഗതാഗതം ഇറാൻ തടഞ്ഞത്. ഇതോടെ ആഗോള വിപണിയിൽ എണ്ണ വില കുതിച്ചുയരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

