ഉറുമി അണക്കെട്ടിനടുത്ത് കുളിക്കാനിറങ്ങിയ യുവാവിനെ മലവെള്ളപ്പാച്ചിലിൽ കാണാതായി
text_fieldsമുക്കം: കൂടരഞ്ഞി പഞ്ചായത്തിലെ പുന്നക്കൽ ഉറുമി ഡാം സൈറ്റിന് സമീപത്തെ പുഴയില്‍ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ യുവാവിനെ മലവെള്ളപ്പാച്ചിലിൽപ്പെട്ട് കാണാതായി. മുക്കം നഗരസഭയിലെ പൂളപ്പൊയില്‍ സ്വദേശിയായ പാലാട്ട് പറമ്പ് വീട്ടിൽ ഹാനി റഹ്മാനെ (18) ആണ് കാണായത്. കൂടെയുണ്ടായിരുന്ന മൂന്ന് പേർ രക്ഷപ്പെട്ടു. ശനിയാഴ്ച വൈകീട്ട് മൂേന്നാടെയായിരുന്നു അപകടം.
രണ്ട് ബൈക്കുകളിലായി നാലംഗ സംഘമാണ് ഉറുമി ജലവൈദ്യുതി പദ്ധതി പ്രദേശത്തിനു സമീപം കുളിക്കാനെത്തിയത്. കുളിച്ചുകൊണ്ടിരിക്കുമ്പോൾ കനത്ത മഴയെ തുടർന്ന് ശക്തമായ മലവെള്ളപ്പാച്ചിലുണ്ടാവുകയായിരുന്നു. നാലു പേരും രക്ഷപ്പെടാൻ ശ്രമിച്ചങ്കിലും ഹാനി റഹ് മാെൻറ ചെരിപ്പ് പാറക്കൂട്ടത്തിൽ കുടുങ്ങിയതിനാൽ ഒഴുക്കിൽപെടുകയായിരുന്നു.
വിവരമറിഞ്ഞ് നാട്ടുകാരും തുടർന്ന് തിരുവമ്പാടി പൊലീസും മുക്കം അഗ്നിശമന സേന ഓഫിസർ വിജയെൻറ നേതൃത്വത്തിൽ ഒമ്പതംഗസംഘവും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയില്ല. ശക്തമായ മലവെള്ളപ്പാച്ചിൽ കാരണം തിരച്ചിൽ പ്രയാസമായി. മുങ്ങൽ ഉപകരണങ്ങടക്കം ഉപയോഗിച്ച് നിരവധി തവണ തിരച്ചിൽ നടത്തിയെങ്കിലും പ്രതികൂല കാലാവസ്ഥ വിനയായി. ഇരുട്ട് പരന്നതോടെ തിരച്ചിൽ നിർത്തി.
മലവെള്ളപ്പാച്ചിലിൽ കുടുങ്ങി 10 ഓളം പേരുടെ ജീവൻ ഇതിനകം പൊലിഞ്ഞ സ്ഥലമാണിതെന്ന് നാട്ടുകാർ പറഞ്ഞു. മുന്നറിയിപ്പുകൾ ശ്രദ്ധിക്കാതെയാണ് പലരും ഈ ഭാഗങ്ങളിൽ കുളിക്കാനിറങ്ങുന്നതെന്ന് നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു.
