Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Mananchira Gymnasium
cancel
camera_alt

നമ്മൾ ഇന്ത്യൻസ് ചാരിറ്റബിൾ ആൻഡ്​ എജ്യുക്കേഷണൽ ട്രസ്​റ്റി​െൻറ ആഭിമുഖ്യത്തിൽ മാനാഞ്ചിറ ഓപ്പൺ ജിം അണുവിമുക്തമാക്കുന്നു

Homechevron_rightNewschevron_rightKeralachevron_rightവ്യായാമം...

വ്യായാമം ജീവിതചര്യയാക്കാൻ മത്സരിച്ച്​ നഗരവാസികൾ; മാനാഞ്ചിറ ജിംനേഷ്യം സൂപ്പർ ഹിറ്റ്​

text_fields
bookmark_border

കോഴിക്കോട്​: നഗരവാസികൾക്ക്​ ​വ്യായാമം ജീവിതചര്യയാക്കാൻ സർക്കാർ ഒരുക്കിയ ജിംനേഷ്യ പദ്ധതിക്ക്​ മികച്ച പ്രതികരണം. കോഴിക്കോട്​ മാനാഞ്ചിറ സ്​ക്വയറിൽ ഒരുക്കിയ ജിംനേഷ്യം ഉപയോഗപ്പെടുത്താൻ നഗരവാസികൾ മത്സരിക്കുകയാണ്​. 15ഒാളം വ്യായാമ ഉപകരണങ്ങളാണ്​ ഇവിടെ ഒരുക്കിയത്​. സ്​പോർട്​സ്​ കൗൺസിലാണ്​ ഇതി​െൻറ മേൽനോട്ടം വഹിക്കുന്നത്​.

രാവിലെയും വൈകീട്ടും കാൽനട സവാരിയും ജിംനേഷ്യത്തിലെ വ്യായാമവും ലക്ഷ്യമാക്കി ഇവിടെ എത്തുന്ന നഗരവാസികളുടെ എണ്ണം കൂടി. മഴ മാറിയാൽ തിരക്കു​ കൂടുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. വ്യായാമം ചെയ്യാൻ വരുന്നവർക്ക്​ പരിശീലകരെയും നിയോഗിച്ചിട്ടുണ്ട്​. എല്ലാം സൗജന്യമാണ്​.

കോവിഡ്​കാലമായതിനാൽ ആഴ്​ചയിലൊരിക്കൽ അണുനശീകരണം നടത്തുന്നുണ്ട്​. മാനാഞ്ചിറക്കു​ ചുറ്റും കാൽവിളക്കുകൾ മുഴുവനും കത്താൻ തുടങ്ങിയതിനാൽ രാത്രിയിലും ഇവിടെ നടത്തത്തിനും വ്യായാമത്തിനും സൗകര്യമൊരുക്കണമെന്ന്​ ആവശ്യമുയരുന്നുണ്ട്​. നിലവിൽ രാവിലെ ആറു​ മുതൽ ഒമ്പതു​ വരെയും വൈകീട്ട്​ നാലു​ മുതൽ ഏഴു​ വരെയുമാണ്​ വ്യായാമത്തിന്​ സൗകര്യം. തിങ്കളാഴ്​ച അവധിയാണ്​. സ്​ത്രീകളുൾപ്പെടെ വ്യായാമത്തിന്​ എത്തുന്നുണ്ട്​. സമാന രീതിയിൽ സരോവരം പാർക്കിലും ഒാപൺ ജിംനേഷ്യത്തിന്​ പദ്ധതിയുണ്ട്​.

നഗരത്തിൽ കോർപറേഷൻ സ്​ഥാപിച്ച പുതിയ പാർക്കുകളിലും ഒാപൺ ജിംനേഷ്യ പദ്ധതിയുണ്ട്​. മലാപ്പറമ്പ്​, എരഞ്ഞിപ്പാലം പാർക്കുകളിൽ പദ്ധതി യാഥാർഥ്യമായി. കഴിഞ്ഞ ദിവസം ഉദ്​ഘാടനം​െചയ്​ത പൂളക്കടവ്​ പാർക്കിലും ഒാപൺ ജിംനേഷ്യം സ്​ഥാപിക്കുമെന്ന്​ മേയർ തോട്ടത്തിൽ രവീന്ദ്രൻ പ്രഖ്യാപിച്ചിട്ടുണ്ട്​.

അതേസമയം, കോർപറേഷ​െൻറ ഇത്തരം പദ്ധതികൾക്ക്​ പരിപാലനത്തിന്​ ഇനിയും പദ്ധതിയായിട്ടില്ല. പാർക്കുകളും പൊതുയിടങ്ങളും നിർമിക്ക​ുന്നതിനൊപ്പം അതി​െൻറ പരിപാലനംകൂടി നടപ്പാക്കാൻ ശ്രമങ്ങൾ ഇല്ലാത്തതിനാൽ ലക്ഷങ്ങൾ ചെലവഴിക്കുന്ന പദ്ധതികൾ നശിക്കാനിടയാകുന്നുണ്ട്​. ജിംനേഷ്യം പോലുള്ള പദ്ധതികൾ സ്​പോർട്​സ്​ കൗൺസിലിനെ ഏൽപിക്കുന്നതിനെക്കുറിച്ച്​ ചർച്ച നടക്കുന്നു​െണ്ടന്ന്​ ജില്ല സ്​പോർട്​സ്​ കൗൺസിൽ പ്രസിഡൻറ്​ ഒ. രാജഗോപാൽ 'മാധ്യമ'ത്തോടു പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mananchira Gymnasiumkozhikode News
News Summary - Urbanites compete to make exercise a way of life; Mananchira Gymnasium Super Hit
Next Story