ഉൗരാളുങ്കലിന് ‘പൊലീസ് സഹായം’ വിദഗ്ധസമിതി റിപ്പോർട്ടുകൾ മറികടന്ന്
text_fieldsതിരുവനന്തപുരം: പൊലീസിന് കീഴിലുള്ള പാസ്പോർട്ട് പരിശോധന സംവിധാനം ഊരാളുങ്കൽ ടെക് നോളജി സൊലൂഷ്യന്‍ നൽകിയത് രണ്ട് വിദഗ്ധ സമിതികളുടെ റിപ്പോർട്ടുകൾ മറികടന്ന്. പൊലീ സിെൻറ ഇ- പാസ്പോർട്ട് വെരിഫിക്കേഷനെക്കാള്‍ മികച്ചതല്ല ഊരാളുങ്കലിെൻറ സോഫ്റ്റ്വെ യർ എന്ന വിദഗ്ധ സമിതികളുടെ വിലയിരുത്തൽ അവഗണിച്ചായിരുന്നു തീരുമാനം.
സംസ്ഥാന പൊലീസ് സ്വന്തമായി വികസിപ്പിച്ചെടുത്ത സോഫ്റ്റ്വെയർ ഉപയോഗിച്ചാണ് പാസ്പോർട്ട് പരിശോധന വിവരങ്ങൾ സ്പെഷൽ ബ്രാഞ്ച് പാസ്പോർട്ട് ഓഫിസിലേക്ക് കൈമാറുന്നത്. രണ്ട് ദിവസത്തിനകംതന്നെ പരിശോധന നടത്തി വിവരം കൈമാറാൻ കഴിയുന്നുമുണ്ട്. മികച്ച രീതിയിൽ പ്രവർത്തനം നടത്തുന്നതിനാല്‍ കേന്ദ്ര സർക്കാറിൽ നിന്ന് പ്രത്യേക ഫണ്ടും പൊലീസിന് ലഭിക്കുന്നുണ്ട്. ഇ- പാസ്പോർട്ട് കാര്യക്ഷമമായി നടത്താൻ എല്ലാ സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പിമാര്‍ക്കും തുകയും കൈമാറിയിരുന്നു. ലക്ഷങ്ങള്‍ മുടക്കി ഫോണുകളും ലാപ്ടോപ്പും മൊബൈൽ ആപ്പുമെല്ലാം സജ്ജീകരിക്കുകയും ചെയ്തു. ഇപ്പോള്‍ കാര്യക്ഷമമായി നടക്കുന്ന സംവിധാനത്തെക്കാൾ മികച്ചതല്ല ഊരാളുങ്കൽ സമർപ്പിച്ച പദ്ധതിയെന്ന് ഐ.പി.എസ് ഉദ്യോഗസ്ഥർ അധ്യക്ഷരായ രണ്ട് സമിതികൾ വിലയിരുത്തിയിരുന്നു. ഐ.ടി കമ്പനികളുടെ പ്രതിനിധികളും സമിതിയിലുണ്ടായിരുന്നു.
സമിതി റിപ്പോർട്ട് മറികടന്നാണ് കൊച്ചിയിലും ആലപ്പുഴയിലും ഊരാളുങ്കലിന് സാധ്യതാപഠനം നടത്താൻ അനുമതി നൽകി ഡി.ജി.പി ഉത്തരവിട്ടത്. ക്രിമിനൽ ആൻഡ് ക്രൈം ട്രാക്കിങ് നെറ്റ്വർക്ക് സിസ്റ്റം എന്ന പൊലീസിെൻറ േഡറ്റ ബാങ്കിൽനിന്ന് വിവരങ്ങള്‍ കമ്പനിക്ക് നൽകാനും ഉത്തരവിട്ടു. എന്നാൽ, ആരോപണങ്ങള്‍ ഡി.ജി.പിയും ഉന്നത ഉദ്യോഗസ്ഥരും നിഷേധിക്കുകയാണ്. സർക്കാറിെൻറ വിവിധ വകുപ്പുകള്‍ ബ്ലോക്ക് ചെയിൻ സംവിധാനത്തിലേക്ക് വരുമ്പോള്‍ മണിക്കൂറുകള്‍ക്കുള്ളിൽ പാസ്പോർട്ട് പരിശോധന റിപ്പോർട്ടുകള്‍ നൽകാനാകുമെന്നാണ് പുതിയ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നതെന്നാണ് വിശദീകരണം. മാത്രമല്ല ഊരാളുങ്കലിന് കരാർ നൽകുകയോ പണം കൈമാറുകയോ ചെയ്തിട്ടില്ലെന്നും രഹസ്യവിവരങ്ങള്‍ കൈമാറുന്നതിനുള്ള പാസ്വേര്ഡ് കമ്പനികള്‍ക്ക് കൈമാറിയിട്ടില്ലെന്നുമാണ് അധികൃതരുടെ വിശദീകരണം.
കൊച്ചിയിലെ സാധ്യതാപഠനത്തിന് 35 ലക്ഷം നല്കാന് ഡി.ജി.പി ഉത്തരവിട്ടതായുള്ള രേഖകളും പുറത്തുവരികയാണ്. പാസ്പോര്‍ട്ട് പരിശോധനക്കുള്ള സോഫ്റ്റ്വെയര് പദ്ധതിക്കായാണ് പണം അനുവദിച്ചത്. കേന്ദ്രഫണ്ടില്‍നിന്ന് 35 ലക്ഷം അനുവദിക്കാനാണ് ഉത്തരവിട്ടിരിക്കുന്നത്. പാസ്പോർട്ട് അപേക്ഷ പരിശോധനക്കുള്ള സോഫ്റ്റ്വെയറിെൻറ നിർമാണത്തിനായി സംസ്ഥാന പൊലീസിെൻറ േഡറ്റ ബേസ് സി.പി.എം നിയന്ത്രണത്തിലുള്ള കോഴിക്കോട്ടെ ഊരാളുങ്കൽ സൊസൈറ്റിക്ക് തുറന്നുകൊടുക്കണമെന്ന ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ ഉത്തരവാണ് വിവാദമായിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
