Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഊരാളുങ്കൽ സൊസൈറ്റിയുടെ...

ഊരാളുങ്കൽ സൊസൈറ്റിയുടെ ആസ്ഥാനമന്ദിരം ഇനി ഓർമ

text_fields
bookmark_border
ULCCS 18721
cancel

കോഴിക്കോട്​: വടകരയിലെ ഊരാളുങ്കൽ ലേബർ കോൺട്രാക്ട്​ കോഓപറേറ്റിവ് സൊസൈറ്റിയുടെ അരനൂറ്റാണ്ടിലേറെ പഴക്കമുള്ള ആസ്ഥാനമന്ദിരം ദേശീയപാത വികസനത്തിനായി പൊളിച്ചുനീക്കുന്നു. ജോലി വ്യാഴാഴ്​ച തുടങ്ങും.

പഴയ ഓഫിസിനുമുന്നിൽ സൊസൈറ്റിയുടെ ആദ്യകാലപ്രവർത്തകരും നിലവിലെ ഭാരവാഹികളും ജീവനക്കാരും അണിനിരന്ന് ഫോട്ടോയെടുത്തു.

ദേശീയപാത വീതികൂട്ടുമ്പോൾ കെട്ടിടം സ്വന്തം ചെലവിൽ പൊളിച്ചുനീക്കുമെന്ന്​ സൊസൈറ്റി പ്രഖ്യാപിച്ചിരുന്നു. പഴയ കെട്ടിടത്തിന്​ പിറകിൽ ബഹുനില ഓഫിസ് നിർമിക്കുകയും ചെയ്തു.

നിരവധി പ്രമുഖർ സന്ദർശിച്ച ചരിത്രമുറങ്ങുന്ന കെട്ടിടമാണ്​ പൊളിച്ചു നീക്കുന്നതെന്ന്​ ഊരാളുങ്കൽ സൊസൈറ്റി വാർത്തക്കുറിപ്പിൽ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uralungal societyuralungal
News Summary - Uralungal society's building demolishing for high way
Next Story