ഊരാളുങ്കൽ ചെയർമാൻ രമേശൻ പാലേരി അന്തരിച്ചു
text_fieldsകോഴിക്കോട്: ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (യു.എൽ.സി.സി.എസ്) ചെയർമാനും പ്രമുഖ സഹകാരിയുമായ രമേശൻ പാലേരി (66) അന്തരിച്ചു. ഏഷ്യയിലെ ഏറ്റവും വലിയ തൊഴിലാളി കൂട്ടായ്മയായി ഊരാളുങ്കലിനെ വളർത്തിയെടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചയാളാണ്. മൂന്നര പതിറ്റാണ്ടിലേറെയായി സൊസൈറ്റിയുടെ നേതൃനിരയിലുള്ള വ്യക്തിയാണ്.
1995 മുതൽ ഊരാളുങ്കൽ സൊസൈറ്റി ചെയർമാനാണ്. 32 വര്‍ഷം സൊസൈറ്റിയെ നയിച്ച പാലേരി കണാരന്റെ മകനാണ്. സൊസൈറ്റിയുടെ രണ്ടാമത്തെ പ്രസിഡന്റ് പാലേരി ചന്തമ്മന്‍ മുത്തച്ഛനായിരുന്നു.
കരളിൽ അർബുദബാധയെത്തുടർന്ന് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ എട്ടരയോടെ ആയിരുന്നു അന്ത്യം. മൃതദേഹം ഇന്ന് ഉച്ചക്ക് 2 ന് ഊരാളുങ്കൽ സൈബർ പാർക്കിൽ പൊതു ദർശനത്തിനുവെക്കും. ശേഷം വടകരയിലേക്ക് കൊണ്ടുപോകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

