56 വയസ്സുവരെ ദിവസവേതനത്തിൽ അധ്യാപകരായി നിയമിക്കാമെന്ന് ഉത്തരവ്
text_fieldsമലപ്പുറം: 56 വയസ്സുവരെയുള്ളവരെ സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിൽ ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരായി നിയമിക്കാമെന്ന് സർക്കാർ ഉത്തരവിട്ടു. മനുഷ്യാവകാശ കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥിന്റെ ഇടപെടലിനെ തുടർന്നാണ് നടപടി. സ്ഥിരം നിയമനത്തിന് അപേക്ഷിക്കാവുന്ന 43 വയസ്സ് കഴിഞ്ഞവരെ ഇതുവരെ ദിവസവേതനാടിസ്ഥാനത്തിലും നിയമിച്ചിരുന്നില്ല.
ഇങ്ങനെ അവസരം നിഷേധിക്കപ്പെട്ട ആറുപേരാണ് മനുഷ്യാവകാശ കമീഷന് പരാതി നൽകിയത്. തുടർന്ന് വിവേചനം പുനഃപരിശോധിക്കാൻ കമീഷൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകി. എന്നാൽ, ഇളവ് അനുവദിക്കാൻ കൂടുതൽ ചർച്ച വേണമെന്ന് ഡയറക്ടർ അറിയിച്ചു.
തുടർന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി ഇക്കാര്യം പരിശോധിച്ച് അനുകൂലമായി ഉത്തരവിറക്കുകയായിരുന്നു. ദിവസവേതനക്കാരെ അക്കാദമിക വർഷത്തിലെ അവസാന പ്രവൃത്തിദിവസം വരെയും തുടരാൻ അനുവദിക്കാമെന്ന് ഉത്തരവിൽ പറയുന്നു. തിരൂർ സ്വദേശി കെ. സനൽകുമാറിന്റെ നേതൃത്വത്തിലാണ് പരാതി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

