Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അത് മുഖപ്രസംഗമല്ല, തെറ്റിദ്ധരിക്കരുതെന്ന് സുപ്രഭാതം പത്രാധിപർ; 'പത്രത്തിൽ ചില മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ചിട്ടുണ്ട്'

text_fields
bookmark_border
Suprabhatham Managing Editor T.P. Cheruppa clarifying that the controversial piece was a column, not an editorial
cancel

കോഴിക്കോട് : കഴിഞ്ഞ ദിവസം സുപ്രഭാതത്തിൽ വന്ന മുഖ്യമന്ത്രി വി.ഡി സതീശനെതിരായ ലേഖനം മുഖപ്രസംഗമല്ലെന്നും അത് വ്യക്തി വിചാരമെന്ന കോളമാണെന്നും സുപ്രഭാതം മാനേജിങ് എഡിറ്റർ ടി.പി ചെറൂപ്പ. സുപ്രഭാതം ആഴ്ചയിൽ ഒരിക്കൽ മുഖപ്രസംഗം എഴുതാറില്ലെന്നും അന്നാണ് വ്യക്തി വിചാരം എന്നുപറയുന്ന കോളം ചെയ്യാറുള്ളതെന്നും അദ്ധേഹം വിഡിയോ സന്ദേശത്തിൽ പറഞ്ഞു.

കഴിഞ്ഞ ഞായറാഴ്ച സുപ്രഭാതത്തിന്‍റെ എഡിറ്റോറിയൽ പേജിൽ വന്ന വ്യക്തി വിചാരം എന്നുപറയുന്ന ഒരു കോളം ഭയങ്കരമായി തെറ്റിദ്ധാരണ ഉണ്ടാക്കിയിരിക്കുകയാണ്. സോഷ്യൽ മീഡിയകളും ചാനലുകളും അത് ഏറ്റെടുത്തു. സുപ്രഭാതം ദിനപത്രം മുഖ്യമന്ത്രി വി.ഡി സതീശനെതിരെ മുഖപ്രസംഗമെഴുതി എന്ന രീതിയിൽ പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. വാസ്തവത്തിൽ അത് സുപ്രഭാതത്തിന്‍റെ മുഖപ്രസംഗമല്ല. സുപ്രഭാതം ആഴ്ചയിൽ ഒരിക്കൽ മുഖപ്രസംഗം എഴുതാറില്ല. അന്നാണ് വ്യക്തി വിചാരം എന്നുപറയുന്ന കോളം. അത് ഓരോ വ്യക്തികളെയും അതാത് സന്ദർഭങ്ങളുടെയും തെരഞ്ഞെടുപ്പിൽ ചെയ്യുന്നതാണ്. ആ ദിവസം വരുന്ന സുപ്രഭാതത്തിന് അഭിപ്രായമല്ല, നയമില്ല. അതെടുത്തുകൊണ്ട് വളരെ വലിയ രീതിയിൽ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പ്രചരിപ്പിക്കുകയുണ്ടായി. മാത്രമല്ല അതിന്‍റെ തലക്കെട്ട് 'മര്യാദയ്ക്ക് സംസാരിക്കണം' എന്നതാണ്. ആ വാക്ക് ക്വട്ടേഷനിലാണ് കൊടുത്തിരിക്കുന്നത്. അതിന് അർത്ഥം അത് സുപ്രഭാതത്തിന്റെ തലക്കെട്ട് അല്ല എന്നാണ്. അത് വേറൊരു സന്ദർഭത്തിൽ മുഖ്യമന്ത്രി തന്നെ വേറൊരാളോട് പറഞ്ഞ ഒരു വാക്കാണ്. എഴുതുന്ന വിഷയവുമായി ബന്ധപ്പെട്ടതായത് കൊണ്ട് ആ തലക്കെട്ട് വന്നൂ എന്നേയുള്ളൂ. വ്യക്തി വിചാരം എന്ന് പറയുന്നത് സുപ്രഭാതത്തിന്റെ ഒരു നയം പ്രഖ്യാപിക്കുന്ന മുഖപ്രസംഗം പോലെയുള്ള കോളമല്ല.

രണ്ടാമത്തത് അത് ക്വട്ടേഷൻ വരുന്നത് കൂടി ഞങ്ങളുടെ വാക്കല്ല. മൂന്നാമതായി പലപ്പോഴും ഈ വ്യക്തി വിചാരം വിവാദങ്ങളിൽ വരാറുണ്ട്. അത് വിവാദങ്ങളിൽ വരാൻ കാരണം സാധാരണഗതിയിൽ മുഖപ്രസംഗം പ്ലേസ് ചെയ്യുന്ന ആ സ്ഥലത്താണ് വ്യക്തി വിചാരം വരുന്നത്. അത് സാധാരണ ആളുകൾ, ചാനലുകൾ വരെ മുഖപ്രസംഗമാണെന്ന് തെറ്റിദ്ധരിച്ചുകൊണ്ട് പ്രചരിപ്പിക്കാറുണ്ട്. അത് മാറ്റാനുള്ള തീരുമാനം ഞങ്ങൾ എഡിറ്റോറിയൽ സൈഡിൽ നിന്നും എടുത്തിട്ടുണ്ട്. അതായത് എഡിറ്റോറിയലിന്‍റെ സ്ഥാനത്ത് വരുന്ന കുറിപ്പ് ആയതുകൊണ്ട്, എഡിറ്റോറിയൽ ആണ് അതൊന്ന് തെറ്റിദ്ധരിക്കാൻ സാധ്യതയുള്ളതുകൊണ്ട്, അടുത്ത ദിവസങ്ങൾക്കകം തന്നെ പത്രത്തിൽ മൊത്തം ചില മാറ്റങ്ങൾ വരുത്തുന്നതിന്‍റെ ഭാഗമായിട്ട് അതിന്‍റെ ലേ ഔട്ട് മാറ്റാൻ തീരുമാനിച്ചിട്ടുണ്ട്. വായനക്കാരോട് പറയാനുള്ളത് കഴിഞ്ഞ ഞായറാഴ്ച വന്ന വ്യക്തിവിചാരം സുപ്രഭാതത്തിന്‍റെ മുഖപ്രസംഗം അല്ല, അങ്ങനെ തെറ്റിദ്ധരിക്കരുത് എന്ന അഭ്യർഥിക്കുകയാണെന്നും ടി.പി ചെറൂപ്പ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Suprabhatham Editor Clarifies Article Against VD Satheesan Is Not an Editorial
Next Story