യു.പി.െഎ ഫീസ് വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക്
text_fieldsപാലാ: യു.പി.ഐ ഇടപാടിന് ഫീസ് ഏർപ്പെടുത്തിയ കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ പ്രക്ഷോഭം തുടങ്ങുവാൻ വ്യാപാരി വ്യവസായി സമിതി ജില്ല സമ്മേളനം തീരുമാനിച്ചു. ഒക്ടോബർ 10 വരെ ഒരു ലക്ഷം ഇ-മെയിലുകൾ ധനമന്ത്രിക്ക് അയക്കും. 15ന് ഏരിയ കേന്ദ്രങ്ങളിൽ പ്രതിഷേധപ്രകടനങ്ങളും പൊതുയോഗങ്ങളും നടത്തും. സംസ്ഥാന സെക്രട്ടറി ഇ.എസ്. ബിജു സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് ഔസേപ്പച്ചൻ തകിടിയേൽ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ജോജി ജോസഫ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ പി.എ. അബ്ദുൽ സലിം വരവു-ചെലവു കണക്കും അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി ആർ. രാധാകൃഷ്ണൻ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. ലാലിച്ചൻ ജോർജ്, ടി.വി. ബൈജു, ബിജു വർക്കി, ടി.എം. അബ്ദുൽ വാഹിദ്, എം.കെ. സുഗതൻ, അന്നമ്മ രാജു, എം.കെ. ജയകുമാർ, രാജൻ നെടിയകാല എന്നിവർ സംസാരിച്ചു. സംഘാടകസമിതി ചെയർമാൻ സജേഷ് ശശി സ്വാഗതവും കൺവീനർ ബി. അജിത് കുമാർ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: ഔസേപ്പച്ചൻ തകിടിയേൽ (പ്രസി), ജോജി ജോസഫ് (സെക്ര), പി.എ. അബ്ദുൽ സലീം (ട്രഷ), രാജു ജോൺ ചിറ്റേത്ത്, എം.കെ. ജയകുമാർ, രാജേഷ് മൂലയിൽ, ഷാലി മോനിച്ചൻ (വൈസ് പ്രസി), എം.കെ. സുഗതൻ, രാജൻ നെടിയകാല, ജി. സുരേഷ് ബാബു, ബി. അജിത്കുമാർ (ജോ. സെക്ര).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

