Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഒരാൾക്ക് 5000 രൂപവരെ:...

ഒരാൾക്ക് 5000 രൂപവരെ: ശോഭാ സുരേന്ദ്രന്റെ നേതൃത്വത്തിൽ വ്യാപക പണം വിതരണം, അമ്പലങ്ങളിൽ 50,000, മരണ വീടുകളിൽ 25,000 വരെ

text_fields
bookmark_border
Shobha Surendran
cancel

പാലക്കാട്: പാലക്കാട് എൻ.ഡി.എ സ്ഥാനാർഥി ശോഭാസുരേന്ദ്രന്റെ നേതൃത്വത്തിൽ വോട്ടർമാർക്ക് നൽകിയത് ഒരാൾക്ക് അയ്യായിരം രൂപവരെ. അമ്പലങ്ങളിൽ 50,000, മരണ വീടുകളിൽ 25,000 വരെ നൽകിയതായി യു.ഡി.എഫ് പ്രവർത്തകർ പറയുന്നു. പ്രദേശത്തെ ബി.ജെ.പി പ്രവർകരല്ല ശോഭാ സുരേന്ദ്രനോടൊപ്പമുണ്ടായിരുന്നത്. കണ്ണാടി മേഖലയിലാണ് പണം വിതരണം ചെയ്തത്. ​ഇതറിഞ്ഞ് സ്ഥലത്തെത്തിയ കോൺഗ്രസ് പ്രവർത്തകർ വിഡിയോ പകർത്തി.

സാരിയും ആയിരം ​രൂപയുമാണ് വിതരണം ചെയ്തതത്. വീഡിയോ പകർത്തിയവരുടെ ചെപ്പക്ക്കുറ്റി അടിച്ച് പൊളിക്കുമെന്നായിരുന്നു ശോഭാ സുരേന്ദ്രന്റെ ഭീഷണി. നിങ്ങൾ ആരാണ് ​ഫോട്ടോയെടുക്കാനെന്ന് ചോദിച്ച് കൊണ്ട് നാട്ടുകാരോട് പ്രകോപനപരമായാണ് ശോഭാസുരേന്ദ്രൻ പെരുമാറിയത്. എന്നാൽ, അപ്പോഴേക്കും പണം കൈമാറുന്ന ദൃശ്യം പകർത്തികഴിഞ്ഞിരുന്നു. സംസ്ഥാനത്ത് അപൂർവമായാണ് സ്ഥാനാർഥി തന്നെ പണം വിതരണം ചെയ്യുന്നത് കയ്യോടെ പിടികൂടുന്നത്.

കഴിഞ്ഞ ദിവസവങ്ങളിലായി പണം നൽകുന്നതായി പ്രചാരണമുണ്ടായിരുന്നു. എന്നാൽ, വീഡിയോ പകർത്താൻ കഴിഞ്ഞതോടെയാണ് ഈ വിവരം സ്ഥീരീകരിച്ചത്. കലാ​ശക്കൊട്ടിൽ പ​​ങ്കെടുക്കുന്നവർക്ക് പണം നൽകുന്നതായി നേരത്തെ തന്നെ പറയപ്പെട്ടിരുന്നു. നിശബ്ദപ്രചാരണ ദിവസമായ ഇന്ന് രാവിലെ മുതൽ ശോഭ സുരേ​ന്ദ്രന്റെ നേതൃത്വത്തിൽ പാവപ്പെട്ടവരുടെ വീടുകളിലെത്തി പണം നൽകുകയായിരുന്നു. ശോഭാസുരേന്ദ്രന്റെ കൂടെ ​വെള്ള സാരി ധരിച്ച സ്ത്രീയുണ്ട്. അവരാണ് പണം സൂക്ഷിക്കുകയും വിതരണം ചെയ്യുകയു ചെയ്തതെന്ന് യു.ഡി.എഫ് പ്രവർത്തകർ പറയുന്നു.

കണ്ണാടി പഞ്ചായത്തിലെ കണ്ണനൂരിൽ ​വെച്ചാണ് പണം നൽകുന്നത് പിടികൂടിയത്. കാലങ്ങളായി എൽ.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്താണ് കണ്ണാടി. കഴിഞ്ഞ ദിവസങ്ങളിലായി വ്യാപകമായി പണം നൽകി വരുന്നതായി യു.ഡി.എഫ് ആരോപിച്ചിരുന്നു. എസ്.സി കോളനികൾ, ഏറ്റവും പാവപ്പെട്ട ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഇടങ്ങളിലാണ് വ്യാപകമായി പണം വിതരണം ചെയ്തതത്.

ഇലക്ഷൻ കമീഷൻ ഉദ്യോഗസ്ഥർ നാടു​നീളെ പരിശോധന നടത്തുമ്പോഴാണ് എൻ.ഡി.എ സ്ഥാനാർഥി തന്നെ വോട്ടിനായി ​പണമൊഴുക്കുന്നത്. ഇത്, ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് നടക്കുന്നതെന്ന് യു.ഡി.എഫ് ആരോപിച്ചു.

മാധ്യമങ്ങളിൽ നിന്നറിച്ചപ്പോഴാണ് ഇതറിയുന്നതെന്ന് സി.പി.എം ജില്ല സെക്രട്ടറി ഇ.എൻ. സുരേഷ്ബാബു പറഞ്ഞു. ഈ വിഷയം വിശ്വാസത്തിലെടുക്കുകയാണ്. ബി.ജെ.പി ഉത്തരേന്ത്യയിലുൾപ്പെടെ പണമൊഴുക്കി വോട്ട് സ്വന്തമാക്കി. ഈ ശൈലി കേരളം അംഗീകരിക്കില്ല. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും സുരേഷ് ബാബു പറഞ്ഞു.

പാ​ല​ക്കാ​ട്ട് ശോ​ഭ സു​രേ​ന്ദ്ര​നും മ​ല​മ്പു​ഴ​യി​ൽ കൃ​ഷ്ണ​കു​മാ​റും വി​സ്മ​യം സൃ​ഷ്ടി​ക്കു​മെ​ന്ന പ്ര​തീ​ക്ഷയിൽ ബി.​ജെ.​പി​

പാലക്കാട്: 12 മ​ണ്ഡ​ല​ങ്ങ​ളു​ള്ള പാ​ല​ക്കാ​ട്ടെ കാ​റ്റ് അ​നു​കൂ​ല​മാ​ക്കാ​ൻ ഇ​ട​ത് വ​ല​ത് മു​ന്ന​ണി​ക​ൾ നെ​ട്ടോ​ട്ട​ത്തി​ലാ​ണ്. ര​ണ്ട് മ​ണ്ഡ​ല​ങ്ങ​ൾ കൈ​പ്പി​ടി​യി​ലാ​ക്കാ​ൻ ബി.​ജെ.​പി​യും ത​ന്ത്ര​ങ്ങ​ൾ മെ​ന​യു​ന്നു. ത​ദ്ദേ​ശ​ത്തേ​ക്കാ​ളും മു​ന്നേ​റ്റ​മു​ണ്ടാ​ക്കി 2021ലെ ‘​വി​ജ​യ​വി​സ്‌​മ​യം’ തു​ട​രു​മെ​ന്ന് എ​ൽ.​ഡി.​എ​ഫ്. ലോ​ക്സ​ഭ​യി​ലെ നി​ല​യി​ലാ​ണ് യു.​ഡി.​എ​ഫ് പ്ര​തീ​ക്ഷ. പാ​ല​ക്കാ​ട്ട് ശോ​ഭ സു​രേ​ന്ദ്ര​നും മ​ല​മ്പു​ഴ​യി​ൽ കൃ​ഷ്ണ​കു​മാ​റും വി​സ്മ​യം സൃ​ഷ്ടി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ ബി.​ജെ.​പി​യും പു​ല​ർ​ത്തു​ന്നു.

ജി​ല്ല​യി​ൽ ഇ​ട​തി​ന് മൂ​ൻ​തൂ​ക്ക​മെ​ന്നു​ത​ന്നെ​യാ​ണ് വി​ല​യി​രു​ത്ത​ൽ. പ്ര​ചാ​ര​ണ​ത്തി​നി​ടെ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി ര​മേ​ഷ് പി​ഷാ​ര​ടി​യെ ബി.​ജെ.​പി കൗ​ൺ​സി​ല​ർ ത​ട​ഞ്ഞ​തും ലൈം​ഗി​ക പീ​ഡ​ന പ​രാ​തി​യും ബി.​ജെ.​പി-​സി.​പി.​എം ഡീ​ൽ ആ​രോ​പ​ണ​വും പാ​ല​ക്കാ​ട് മ​ണ്ഡ​ല​ത്തി​ലെ പ്ര​ചാ​ര​ണം ചൂ​ടേ​റു​ന്ന​താ​ക്കി. വി​ജ​യം ഉ​റ​പ്പെ​ന്ന് യു.​ഡി.​എ​ഫും ബി.​ജെ.​പി​യും അ​വ​കാ​ശ​പ്പെ​ടു​മ്പോ​ൾ എ​ൻ.​എം.​ആ​ർ. റ​സാ​ഖി​ന്റെ സാ​ന്നി​ധ്യം ചെ​റി​യ ച​ല​ന​ങ്ങ​ളി​ൽ ഒ​തു​ങ്ങി.

തീ​പാ​റും മ​ത്സ​രം ന​ട​ക്കു​ന്ന​ത് തൃ​ത്താ​ല​യി​ലാ​ണ്. സം​വാ​ദ​ങ്ങ​ളും പോ​ർ​വി​ളി​ക​ളു​മാ​യി മു​ന്നേ​റു​ന്ന ഇ​വി​ടു​ത്തെ പ​രാ​ജ​യം ഇ​രു​കൂ​ട്ട​ർ​ക്കും പോ​റ​ലു​ണ്ടാ​ക്കും. സി.​പി.​എ​മ്മി​ലെ വി​മ​ത കൂ​ട്ടാ​യ്മ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന പി.​കെ. ശ​ശി​യു​ടെ സാ​ന്നി​ധ്യം ഒ​റ്റ​പ്പാ​ല​ത്തി​ന് പു​റ​മെ കോ​ങ്ങാ​ട്, മ​ണ്ണാ​ർ​ക്കാ​ട്, ഷൊ​ർ​ണൂ​ർ, ചി​റ്റൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ യു.​ഡി.​എ​ഫി​ന് പ്ര​തീ​ക്ഷ​യേ​കു​ന്നു​ണ്ടെ​ങ്കി​ലും ശ​ശി​ക്കെ​തി​രാ​യ സാ​മ്പ​ത്തി​കാ​രോ​പ​ണ​ങ്ങ​ളാ​ണ് സി.​പി.​എം ആ​യു​ധം.

ത​ദ്ദേ​ശ​ത്തി​ലെ മു​ന്നേ​റ്റ​മാ​ണ് ബി.​ജെ.​പി മ​ല​മ്പു​ഴ​യി​ൽ വി​ജ​യ​സാ​ധ്യ​ത​യാ​യി കാ​ണു​ന്ന​ത്. കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി മ​ത്സ​രി​ക്കാ​ത്ത​ത് ചി​റ്റൂ​രി​ൽ യു.​ഡി.​എ​ഫി​ന് പ്ര​തീ​ക്ഷ​യേ​കു​ന്നു. പ​ട്ടാ​മ്പി​യി​ൽ മു​ഹ​മ്മ​ദ് മു​ഹ്സി​നെ ത​ള​ക്കാ​ൻ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ടി.​പി. ഷാ​ജി​ക്ക് ക​ഴി​യു​മെ​ന്ന് യു.​ഡി.​എ​ഫ് ക​രു​തു​മ്പോ​ൾ വി​ക​സ​ന മു​ന്നേ​റ്റം മു​ത​ൽ​ക്കൂ​ട്ടാ​വു​മെ​ന്നാ​ണ് എ​ൽ.​ഡി.​എ​ഫി​ന്റെ വി​ശ്വാ​സം. ലീ​ഗ് കോ​ട്ട​യാ​യ മ​ണ്ണാ​ർ​ക്കാ​ട്ട് ഇ​ള​ക്കം ത​ട്ടാ​നി​ട​യി​ല്ല. കോ​ങ്ങാ​ട്, ത​രൂ​ർ, ആ​ല​ത്തൂ​ർ, നെ​ന്മാ​റ, ഷൊ​ർ​ണൂ​ർ മ​ണ്ഡ​ല​ങ്ങ​ളി​ൽ എ​ൽ.​ഡി.​എ​ഫി​ന് ഇ​ള​ക്കം ത​ട്ടി​യാ​ൽ വോ​ട്ടു​ക​ളി​ൽ കാ​ര്യ​മാ​യ അ​ടി​യൊ​ഴു​ക്കു​ണ്ടാ​യി എ​ന്നു​വേ​ണം ക​രു​താ​ൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shobha SurendranKerala Assembly Election 2026BJP
News Summary - Up to Rs. 5000 per person Widespread cash distribution led by Shobha Surendran
Next Story