Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയു.പി സ്​കൂൾ അധ്യാപക...

യു.പി സ്​കൂൾ അധ്യാപക തസ്​തിക; അപേക്ഷ കാണാനില്ലെന്ന്​ ഉദ്യോഗാർഥികൾ

text_fields
bookmark_border
യു.പി സ്​കൂൾ അധ്യാപക തസ്​തിക; അപേക്ഷ കാണാനില്ലെന്ന്​ ഉദ്യോഗാർഥികൾ
cancel

കോഴിക്കോട്​: യു.പി സ്​കൂൾ അധ്യാപക തസ്​തികയിൽ നിരവധി ​േപരുടെ അപേക്ഷ കാണാനില്ലെന്ന്​ പരാതി. ​​പി.എസ്​.സി നിർദേശപ്രകാരം തന്നെ അയച്ച അപേക്ഷകളായിട്ടും അതി​െൻറ വിവരങ്ങളൊന്നും പ്രൊഫൈലിൽ ഇല്ല. അപേക്ഷ നിരസിക്കുകയാണെങ്കിൽ കാര്യകാരണ സഹിതം ആ വിവരം വ്യക്തമാക്കി പ്രൊഫൈലിൽ സന്ദേശം ലഭ്യമാകും. എന്നാൽ, ഇവിടെ അപേക്ഷ അയച്ചതി​െൻറ വിവരങ്ങൾപോലും ഇല്ലെന്ന്​ ഉദ്യോഗാർഥികൾ പറയുന്നു. സംസ്ഥാനത്തുടനീളം നിലവിൽ 200 പേരുടെ അപേക്ഷ ഇത്തരത്തിൽ കാണാതായിട്ടുണ്ട്​. കോഴിക്കോട്ട്​​ മാത്രം 14 പേരുടെ അപേക്ഷ കാണാതായതായി അറിഞ്ഞിട്ടുണ്ടെന്നും ഉദ്യോഗാർഥികൾ പറയുന്നു.

പലരും ഇക്കാര്യം ഇപ്പോഴും അറിഞ്ഞിട്ടില്ല. ആദ്യം തങ്ങളുടെ മാത്രം കുഴപ്പമാണെന്ന്​ കരുതി. പിന്നീടാണ്​ ഇൗ പ്രശ്​നം പലർക്കുമുണ്ടെന്ന്​ മനസ്സിലായതെന്ന്​ ഉദ്യോഗാർഥിയായ നദീറ പറഞ്ഞു.

517/2019 കാറ്റഗറി നമ്പർ പ്രകാരം 2019 ഡിസംബറിലാണ്​ അപേക്ഷ ക്ഷണിച്ചത്​. 2020 നവംബർ ഏഴിന്​ പരീക്ഷ തീയതി പ്രഖ്യാപിക്കുകയും ചെയ്​തു. പരീക്ഷക്ക്​ ഹാജരാകുമെന്ന ഉറപ്പ്​ നൽകുന്നതിന്​ ആഗസ്​റ്റ്​​ 23 മുതൽ സെപ്​റ്റംബർ 11 വരെയാണ്​ സമയം നൽകിയിട്ടുള്ളത്​. പലർക്കും ഈ സന്ദേശം ലഭിക്കാത്തതിനെ തുടർന്ന്​ പ്രൊഫൈൽ പരിശോധിച്ചപ്പോഴാണ്​ അപേക്ഷ അയച്ചതി​െൻറ വിവരങ്ങൾ കാണാനില്ലെന്ന കാര്യം അറിയുന്നത്​.

അപേക്ഷ അയച്ച സമയത്ത്​ വിജയകരമായി അപേക്ഷിച്ചെന്ന സന്ദേശം ലഭിച്ചിരുന്നുവെന്ന്​ ഉദ്യോഗാർഥികൾ പറയുന്നു. എന്നാൽ, അപേക്ഷയുടെ പ്രിൻറൗട്ട്​ എടുക്കാൻ സാധിച്ചിരുന്നില്ല. അത്​ സാ​ങ്കേതിക പ്രശ്​നമാണെന്ന്​ കരുതി ഒഴിവാക്കുകയും ചെയ്​തു. യു.പി സ്​കൂൾ അധ്യാപക തസ്​തികയിലേക്ക്​ അഞ്ചു വർഷത്തിനു​ ശേഷമാണ്​ അപേക്ഷ ക്ഷണിക്കുന്നത്​. നിരവധി ഒഴിവുകളും ഉണ്ടായിരുന്നു.

പലരുടെയും അവസാന അവസരംകൂടിയാണ്​ സാ​ങ്കേതിക കുരുക്കിൽപെട്ട്​ നഷ്​ടപ്പെടുന്നത്​.

ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി ഉദ്യോഗാർഥികൾ മുഖ്യമന്ത്രിക്ക്​ അപേക്ഷ നൽകിയിട്ടുണ്ട്​. പി.എസ്​.സി ഓഫിസിലും വിവരം അറിയിച്ചിട്ടുണ്ട്​. അധികൃതരിൽനിന്ന്​ അനുകൂല നടപടികൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ്​ ഉദ്യോഗാർഥികൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pscUP School
Next Story