Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുനമ്പത്തുനിന്ന്​ പോയ...

മുനമ്പത്തുനിന്ന്​ പോയ 243പേർ എവിടെ?

text_fields
bookmark_border
munambam-missing
cancel

കൊച്ചി: ദുരൂഹതകൾ ബാക്കിവെച്ച്​ മുനമ്പത്തുനിന്ന്​ ബോട്ടിൽ കടന്ന 85 കുട്ടികളടക്കം 243 പേരെക്കുറിച്ച്​ അഞ്ചുമാ സം പിന്നിട്ടിട്ടും വിവരമില്ല. കുട്ടികളും സ്​ത്രീകളുമടങ്ങുന്ന സംഘം ജീവിച്ചിരിപ്പുണ്ടോ, ഉണ്ടെങ്കിൽ എവിടെയാണ ്​ എന്നൊന്നും സ്ഥിരീകരിക്കാനായിട്ടില്ല. സംഭവത്തിൽ കേന്ദ്ര ഏജൻസികളുടെ ഉൾപ്പെടെ അന്വേഷണം എങ്ങുമെത്താത്ത അവസ ്ഥയിലാണ്​.

ജനുവരി 11നാണ്​ മുനമ്പത്ത്​ ഉപേക്ഷിക്കപ്പെട്ട നിലയിൽ അമ്പതോളം ബാഗുകൾ കണ്ടെത്തിയത്​. തൊട്ടടുത ്ത ദിവസം സമീപ സ്ഥലങ്ങളിൽനിന്ന്​ കൂടുതൽ ബാഗുകളും തിരിച്ചറിയൽ കാർഡുകളടക്കം രേഖകളും കിട്ടി. ഇതോടെ ദുരൂഹത വർധിച ്ചു. ബോട്ടിൽ ആള്​ കൂടിയപ്പോൾ സാധനസാമഗ്രികൾ ഉപേക്ഷിച്ചതാകാം എന്നായിരുന്നു പൊലീസ്​ അനുമാനം. ബാഗുകൾ കേന്ദ്രീകരിച്ച്​ നടത്തിയ അന്വേഷണം സംഭവം മനുഷ്യക്കടത്താണെന്ന നിഗമനത്തിലാണ്​ പൊലീസിനെ എത്തിച്ചത്​.

ശ്രീകാന്തൻ, സെൽവൻ എന്നിവരാണ്​ സൂത്രധാരന്മാർ എന്നായിരുന്നു പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ. ഡൽഹിയിൽനിന്ന്​ തമിഴ്​നാട്ടിൽനിന്നുമുള്ള പത്തോളം ഇടനിലക്കാരുടെ സഹായത്തോടെ ന്യൂസിലൻഡിൽ ജോലി വാഗ്​ദാനം ചെയ്​ത്​ വൻതോതിൽ പണംവാങ്ങി ആളുകളെ കടത്തിയെന്നാണ്​​ പൊലീസ്​ പറയുന്നത്​. ഡൽഹി അംബേദ്​കർ നഗർ കോളനിയിലെ പ്രഭു ദണ്ഡപാണി, രവി രാജ എന്നിവരടക്കം പത്തു​പേരെ​ അറസ്​റ്റ്​ ചെയ്​തിരുന്നു. പ്രഭുവിന്​ ജാമ്യം ലഭിച്ചെങ്കിലും മറ്റുള്ളവർ ജുഡീഷ്യൽ കസ്​റ്റഡിയിലാണ്​.

സംഘത്തിൽ ഉൾപ്പെട്ടതായി കരുതുന്ന ഡൽഹിയിൽനിന്നുള്ള 184പേരെ കണ്ടെത്താൻ ഇന്ത്യയുടെ ആവശ്യപ്രകാരം ഇൻറർപോൾ ബ്ലൂ കോർണർ നോട്ടീസ്​ പുറപ്പെടുവിച്ചെങ്കിലും സൂചന ലഭിച്ചില്ല. കൃത്യമായ വിവരങ്ങൾ കിട്ടാത്തതിനാൽ കുറ്റപത്രം സമർപ്പിക്കാനുമായിട്ടില്ല. ഉൾക്കൊള്ളാവുന്നതിലധികം ആളുകളെ കയറ്റിയതിനാൽ​ ബോട്ട്​ അപകടത്തിൽപ്പെട്ടിരിക്കാനുള്ള സാധ്യതയും പൊലീസ്​ തള്ളിക്കളയുന്നില്ല.

ദേവമാതാ എന്ന ബോട്ടിൽ മുനമ്പത്തുനിന്ന്​ പുറപ്പെട്ട സംഘത്തിലെ 243 പേരിൽ 184പേർ ഡൽഹിയിലെ അംബേദ്​കർ കോളനിയിൽനിന്നുള്ളവരാണ്​. ഇവർ മരിച്ചോ, ജീവിച്ചിരിപ്പുണ്ടോ എന്നെങ്കിലും കണ്ടെത്തണമെന്നാവശ്യപ്പെട്ട്​ ബന്ധുക്കൾ മുട്ടാത്ത വാതിലുകളില്ല. കാണാതായവരുടെ വിവരങ്ങൾ സഹിതം കേന്ദ്ര ആഭ്യന്തര, വിദേശകാര്യ മന്ത്രാലയങ്ങൾ, ഡൽഹി മുഖ്യമ​ന്ത്രി, ഡൽഹി പൊലീസ്​, ദേശീയ മനുഷ്യാവകാശ കമീഷൻ എന്നിവിടങ്ങളിലെല്ലാം പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. പുതിയ വിദേശകാര്യമന്ത്രി എസ്​. ജയശങ്കറിന്​ സങ്കടഹരജി സമർപ്പിക്കാനാണ്​ ഇവരുടെ തീരുമാനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam news'Illegal' JourneyMunambam boat journey
News Summary - Untraceable Boat, 'Illegal' Journey: What Happened to 243 Passengers-India news
Next Story