Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅശാസ്ത്രീയ നിർമാണവും...

അശാസ്ത്രീയ നിർമാണവും അനുചിതമായ ഭൂവിനിയോഗ രീതികളുമാണ് ഉരുള്‍പൊട്ടലിന് കാരണമെന്ന് ജിയോളജിക്കല്‍ ശിൽപശാല

text_fields
bookmark_border
അശാസ്ത്രീയ നിർമാണവും അനുചിതമായ ഭൂവിനിയോഗ രീതികളുമാണ് ഉരുള്‍പൊട്ടലിന് കാരണമെന്ന് ജിയോളജിക്കല്‍ ശിൽപശാല
cancel

തിരുവനന്തപുരം: വനനശീകരണവും ചെങ്കുത്തായ പ്രദേശങ്ങളിലെ ആസുത്രണമില്ലാത്ത അശാസ്ത്രീയ നിർമാണവും അനുചിതമായ ഭൂവിനിയോഗ രീതികളുമാണ് കേരളത്തില്‍ ഉരുള്‍പൊട്ടല്‍ അപകടങ്ങള്‍ക്ക് പിന്നിലെന്ന് ജിയോളജിക്കല്‍ ശില്പശാല. ഉരുള്‍പൊട്ടല്‍ പഠനങ്ങള്‍ക്കുള്ള നോഡല്‍ ഏജന്‍സിയെന്ന നിലയിലാണ് ജിയോളജിക്കല്‍ സർവേ ഓഫ് ഇന്ത്യാ സംസ്ഥാനങ്ങളില്‍ ദുരന്തനിവാരണ ശില്പശാലകള്‍ സംഘടിപ്പിച്ചത്.

പശ്ചിമഘട്ട മേഖലയുടെ ഭൂമിശസാത്രപരമായ പ്രത്യേകത, കാലാവ്‌സഥാ ഘടകങ്ങള്‍, ചെങ്കുത്തായ ഭൂമിയുടെ ചെരിവ്, തീവ്രമഴ, സങ്കീർണമായ ഭൗമഘടന എന്നിവ മണ്‍സൂണ്‍ കാലത്ത് കേരളത്തില്‍ ഉരുള്‍പൊട്ടല്‍ സാധ്യത വര്‍ധിപ്പിക്കുന്നു. ചെങ്കുത്തായ പ്രദേശങ്ങളിലെ സ്വാഭാവിക സസ്യജലങ്ങളുടെ നവീഖരണവും മാനുഷിക ഇടപെടലുകളും മണ്ണിനെയും പാറകളെയും ദുര്‍ബലമാക്കുന്നുവെന്നും ശിൽപശാല അഭിപ്രായപ്പെട്ടു.

ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഉരുള്‍പൊട്ടല്‍ ദുരന്ത നിവാരണം സാധ്യമാണെന്ന് ജിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യാ ശില്പശാല. ആധുനികോപകരണങ്ങളുടെ സഹായത്താല്‍ ഉരുളുള്‍പൊട്ടല്‍ സാധ്യത നിരീക്ഷിക്കാനും പ്രവചിക്കാനും കഴിയും. ഉരുള്‍പൊട്ടല്‍ സാധ്യതാ മേഖലകളെ കുറിച്ചുള്ള ഭൂപടനിര്‍മ്മാണമടക്കം ജി.എസ്.ഐ പൂര്‍ത്തിയാക്കിയതായും ശില്പശാലയില്‍ പങ്കെടുത്ത വിദഗ്ദ്ധര്‍ വിശദീകരിച്ചു.

ഉരുള്‍പൊട്ടല്‍ സാധ്യത കണ്ടെത്താനും നിയന്ത്രിക്കാനുമുള്ള മാഗങ്ങളെ കുറിച്ച് ജിയോളിജിക്കല്‍ സർവേ ഓഫ് ഇന്ത്യാ കേരള യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ ശില്പശാല ചര്‍ച്ച ചെയ്തു. ജി.എസ്.ഐ ഡയറക്ടര്‍ ജനറല്‍ ജനാര്‍ദന്‍ പ്രസാദ് ശില്പശാല ഓണ്‍ലൈന്‍ ആയി ഉദ്ഘാടനം ചെയ്തു. കുഫോസ് അസോസിയേറ്റ് പ്രഫസര്‍ ഗിരീഷ് ഗോപിനാഥ്, ജി.എസ്.ഐ കേരള യൂനിറ്റ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡോ.വി.അമ്പിളി, ദക്ഷിമമേഖലാ ഡി.ഡി.ജി. കെ.വി.മൂര്‍ത്തി, അക്ഷയ് കുമാര്‍ മിശ്ര. ഡി.ഡി.ജി (റിട്ട.) സി.മുരളീധരന്‍ , ഡോ.രാഖി ഗോപാല്‍, എ.രമേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:landslidecause of the landslide
News Summary - Unscientific construction and improper land use practices are the cause of landslides, says Geological Workshop
Next Story