Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യോഗ്യതയില്ലാതെ അഭിഭാഷക ജോലി; സെസി സേവ്യർ മുൻകൂർജാമ്യ ഹരജി നൽകി

text_fields
bookmark_border
sessy xavier 22721
cancel

കൊച്ചി: യോഗ്യതയില്ലാതെ അഭിഭാഷകയായി ജോലി ചെയ്ത കേസിൽ പ്രതിയായ ആലപ്പുഴ സ്വദേശിനി സെസി സേവ്യർ (27) ഹൈകോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. എൽഎൽ.ബി പാസാകാത്ത ഇവർ മറ്റൊരാളുടെ റോൾ നമ്പർ നൽകി 2019ൽ ആലപ്പുഴ ബാർ അസോസിയേഷനിൽനിന്ന് അംഗത്വമെടുത്തിരുന്നു.

അഭിഭാഷകയായി ജോലി ചെയ്തിരുന്ന ഇവർ ബാർ അസോസിയേഷൻ തെരഞ്ഞെടുപ്പിൽ നിർവാഹക സമിതിയംഗവും പിന്നീട് ലൈബ്രേറിയനുമായി. സെസിയുടെ തട്ടിപ്പ്​ കണ്ടെത്തിയ ബാർ അസോസിയേഷൻ ഇവരെ പുറത്താക്കി പൊലീസിൽ പരാതി നൽകിയതോടെ ഒളിവിൽ പോയി.

പിന്നീട് ആലപ്പുഴ സി.ജെ.എം കോടതിയിൽ കീഴടങ്ങാൻ ഇവരെത്തിയെങ്കിലും ജാമ്യമില്ല വകുപ്പുകൾ ചുമത്തിയിട്ടുണ്ടെന്ന് കണ്ടെത്തി മുങ്ങി. തുടർന്നാണ് ഹൈകോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Unqualified lawyer work; Sessy Xavier filed for anticipatory bail
Next Story