Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബില്ലടച്ചില്ല,...

ബില്ലടച്ചില്ല, ഇന്റര്‍നെറ്റ് തടഞ്ഞു; എ.ഐ കാമറകൾ കണ്ണടച്ചു

text_fields
bookmark_border
ബില്ലടച്ചില്ല, ഇന്റര്‍നെറ്റ് തടഞ്ഞു; എ.ഐ കാമറകൾ കണ്ണടച്ചു
cancel
camera_alt

എ.ഐ കാമറ

തി​രു​വ​ന​ന്ത​പു​രം: ബി​ല്ല​ട​ക്കാ​ത്ത​തി​നാ​ൽ ഇ​ന്റ​ര്‍നെ​റ്റ് സേ​വ​നം ക​മ്പ​നി വി​ച്ഛേ​ദി​ച്ച​തി​നെ തു​ട​ര്‍ന്ന് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ എ.​ഐ കാ​മ​റ​ക​ളു​ടെ പ്ര​വ​ര്‍ത്ത​നം സ്തം​ഭി​ച്ചു. ര​ണ്ടു​ദി​വ​സം മു​മ്പാ​ണ് സ്വ​കാ​ര്യ ഇ​ന്റ​ര്‍നെ​റ്റ് ക​മ്പ​നി ക​ണ​ക്ഷ​ൻ വിഛേ​ദി​ച്ച​ത്.

ഇ​തോ​ടെ കാ​മ​റ​ക​ളി​ല്‍ നി​ന്നു​ള്ള ദൃ​ശ്യ​ങ്ങ​ള്‍ ക​ണ്‍ട്രോ​ള്‍ റൂ​മു​ക​ളി​ലേ​ക്ക് എ​ത്താ​താ​യി. കാ​മ​റ​ക​ളി​ലെ പു​തി​യ നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ക്ക് പി​ഴ ചു​മ​ത്താ​ന്‍ പ​റ്റാ​ത്ത അ​വ​സ്ഥ​യാ​ണ്. ക​ൺ​ട്രോ​ൾ റൂ​മു​ക​ളു​ടെ​യ​ട​ക്കം പ്ര​വ​ർ​ത്ത​ന​വും അ​വ​താ​ള​ത്തി​ലാ​യി.

എ.​​ഐ കാ​മ​റ​ക​ളു​ടെ മേ​ൽ​നോ​ട്ട​വും ന​ട​ത്തി​പ്പും കെ​ൽ​ട്രോ​ണാ​ണ്​ നി​ർ​വ​ഹി​ക്കു​ന്ന​ത്. ക​രാ​ർ പ്ര​കാ​രം റോ​ഡ്​ സു​ര​ക്ഷ അ​തോ​റി​റ്റി കെ​ൽ​ട്രോ​ണി​ന്​ നി​ശ്ചി​ത ഗ​ഡു​ക​ളാ​യി പ​ണം അ​നു​വ​ദി​ക്കും. ഇ​ത്ത​ര​ത്തി​ൽ റോ​ഡ് സു​ര​ക്ഷാ അ​തോ​റി​റ്റി​യി​ല്‍ നി​ന്ന്​ 52 കോ​ടി രൂ​പ കെ​ൽ​ട്രോ​ണി​ന്​ കി​ട്ടാ​നു​ണ്ട്. ഇ​തു​മൂ​ലം ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​യ കെ​ല്‍ട്രോ​ണി​ന് ഇ​ന്റ​ര്‍നെ​റ്റ് ബി​ൽ അ​ട​ക്കാ​നാ​കാ​ത്ത​താ​ണ്​ എ.​ഐ കാ​മ​റ​ക​ളു​ടെ പ്ര​വ​ർ​ത്ത​നം നി​ല​ക്കു​ന്ന​തി​ലേ​ക്ക്​ കാ​ര്യ​ങ്ങ​ളെ​ത്തി​ച്ച​ത്.

തു​ക ആ​വ​ശ്യ​പ്പെ​ട്ട് പ​ല​ത​വ​ണ കെ​ല്‍ട്രോ​ണ്‍ റോ​ഡ് സു​ര​ക്ഷ അ​തോ​റി​റ്റി​ക്ക്​ ക​ത്ത് ന​ല്‍കി​യി​രു​ന്നു. കെ​ല്‍ട്രോ​ണി​ന് പ്ര​തി​ഫ​ലം ന​ല്‍കാ​മെ​ന്ന് ഗ​താ​ഗ​ത ക​മീ​ഷ​ണ​ര്‍ ശി​പാ​ര്‍ശ​യും ചെ​യ്തു. എ​ന്നാ​ല്‍ ക​രാ​ര്‍ ന​ട​ത്തി​പ്പി​ല്‍ വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ട് റോ​ഡ് സു​ര​ക്ഷ ക​മീ​ഷ​ണ​ര്‍ തു​ക കൈ​മാ​റു​ന്ന​ത് ത​ട​ഞ്ഞ​താ​ണ്​ ഇ​പ്പോ​ഴ​ത്തെ പ്ര​തി​സ​ന്ധി​ക്ക്​ കാ​ര​ണം. പ​ദ്ധ​തി ന​ട​ത്തി​പ്പി​ന് കെ​ല്‍ട്രോ​ണ്‍ ഉ​പ​ക​രാ​ര്‍ ന​ല്‍കി​യ ക​മ്പ​നി​യും തു​ക ആ​വ​ശ്യ​പ്പെ​ട്ട് കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കു​ക​യാ​ണ്.

2023 ഏ​പ്രി​ലി​ലാ​ണ് ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തു​ന്ന​തി​ന് സം​സ്ഥാ​ന​ത്ത്​ 625 എ.​ഐ കാ​മ​റ​ക​ള്‍ സ്ഥാ​പി​ച്ച​ത്. കെ​ൽ​​​ട്രോ​ണി​ന്​ ന​ൽ​കേ​ണ്ട പ​ണ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ തു​ട​ക്കം മു​ത​ൽ അ​ലം​ഭാ​വ​മാ​യി​രു​ന്നു. കോ​ട​തി ഇ​ട​പെ​ട​ലി​നെ തു​ട​ര്‍ന്നാ​ണ് കെ​ല്‍ട്രോ​ണി​ന് ആ​ദ്യ​ഗ​ഡു കി​ട്ടി​യ​ത്. പി​ന്നാ​ലെ മ​റ്റു ത​വ​ണ​ക​ള്‍ കു​ടി​ശ്ശി​ക​യാ​യി. 232 കോ​ടി രൂ​പ ചെ​ല​വി​ട്ട പ​ദ്ധ​തി​യി​ല്‍ ഇ​തു​വ​രെ പി​ഴ ഇ​ന​ത്തി​ല്‍ 325 കോ​ടി രൂ​പ സ​ര്‍ക്കാ​ര്‍ ഖ​ജ​നാ​വി​ല്‍ കി​ട്ടി​യി​ട്ടു​ണ്ട്.

പ​ദ്ധ​തി ന​ട​ത്തി​പ്പി​ന് 14 ജി​ല്ല​ക​ളി​ലും ക​ണ്‍ട്രോ​ള്‍ റൂം ​സ്ഥാ​പി​ച്ച് കെ​ല്‍ട്രോ​ണ്‍ ജീ​വ​ന​ക്കാ​രെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. ഇ​വ​രു​ടെ ശ​മ്പ​ള​വും ഓ​ഫി​സ് ചെ​ല​വും കെ​ല്‍ട്രോ​ണാ​ണ് വ​ഹി​ക്കേ​ണ്ട​ത്. പി​ഴ ചു​മ​ത്തി​യ​ത് സം​ബ​ന്ധി​ച്ച വാ​ഹ​ന ഉ​ട​മ​ക​ള്‍ക്ക് നോ​ട്ടീ​സ്​ അ​യ​ക്കേ​ണ്ട ചു​മ​ത​ല​യും കെ​ല്‍ട്രോ​ണി​നാ​ണ്. ​പ്ര​തി​വ​ര്‍ഷം 25 ല​ക്ഷം നോ​ട്ടീ​സ് അ​യ​ക്കാ​നാ​ണ് ക​രാ​ര്‍. എ​ന്നാ​ല്‍ 40 ല​ക്ഷ​ത്തി​ന്​ മു​ക​ളി​ൽ നോ​ട്ടീ​സ്​ അ​യ​ക്കേ​ണ്ട സ്ഥി​തി​യാ​ണ്. ഇ​തി​ന് സ​ര്‍ക്കാ​ര്‍ അ​ധി​ക തു​ക ന​ല്‍കാ​ത്ത​തി​നാ​ല്‍ നി​ല​വി​ല്‍ എ​സ്.​എം.​എ​സ് മാ​ത്ര​മാ​ണ് അ​യ​ക്കു​ന്ന​ത്. ഇ​ത് വാ​ഹ​ന ഉ​ട​മ അ​റി​യാ​ത്ത​തും പി​ഴ കു​ടി​ശ്ശി​ക ഇ​ര​ട്ടി​യാ​ക്കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:traffic policekeltronAI CameraKerala News
News Summary - Unpaid Bills Shut Down Kerala's AI Traffic Cameras
Next Story