Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഉണ്ണിത്താൻ...

ഉണ്ണിത്താൻ വധശ്രമക്കേസ്: ​അബ്‌ദുൽ റഷീദിന് ഐ.പി.എസ്​ നൽകിയതിനെതിരെ ഹരജി

text_fields
bookmark_border
മെഡിക്കൽ കോളജ് വനിതാ ഹോസ്റ്റലുകളിലെ നിയന്ത്രണം, ഹൈകോടതി,
cancel

കൊ​ച്ചി: മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ വി.​ബി. ഉ​ണ്ണി​ത്താ​ൻ വ​ധ​ശ്ര​മ​ക്കേ​സ്​ പ്ര​തി​യാ​യി​രു​ന്ന മു​ൻ ക്രൈം​ബ്രാ​ഞ്ച് എ​സ്.​പി എ​ൻ. അ​ബ്‌​ദു​ൽ റ​ഷീ​ദി​ന് ഐ.​പി.​എ​സ്​ ന​ൽ​കി​യ​തി​നെ​തി​രെ ഹൈ​കോ​ട​തി​യി​ൽ ഹ​ര​ജി. ക്രി​മി​ന​ൽ പ​ശ്ചാ​ത്ത​ല​മു​ള്ള​യാ​ൾ​ക്ക് ഐ.​പി.​എ​സ് ന​ൽ​കു​ന്ന​ത് സു​പ്രീം​കോ​ട​തി വി​ധി​ക്കെ​തി​രാ​ണെ​ന്ന് കാ​ട്ടി മു​തി​ർ​ന്ന പ​ത്ര​പ്ര​വ​ർ​ത്ത​ക​ൻ ജി. ​വി​പി​ന​നാ​ണ്​ പൊ​തു​താ​ൽ​പ​ര്യ ഹ​ര​ജി ന​ൽ​കി​യ​ത്.

വി​ചാ​ര​ണ​ക്കോ​ട​തി അ​ബ്ദു​ൽ റ​ഷീ​ദി​നെ കു​റ്റ​മു​ക്ത​നാ​ക്കി​യെ​ങ്കി​ലും ഇ​തി​നെ​തി​രാ​യ ഹ​ര​ജി​ക​ൾ ഹൈ​കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലി​രി​ക്കെ ഐ.​പി.​എ​സ്​ ന​ൽ​കാ​നാ​വി​ല്ലെ​ന്നാ​ണ്​ ഹ​ര​ജി​യി​ലെ വാ​ദം. ഐ.​പി.​എ​സി​ന് പ​രി​ഗ​ണി​ക്കാ​നാ​വി​ല്ലെ​ന്ന് യു.​പി.​എ​സ്.​സി​യു​ടെ സെ​ല​ക്ഷ​ൻ ക​മ്മി​റ്റി ര​ണ്ടു​ത​വ​ണ വ്യ​ക്ത​മാ​ക്കി അ​പേ​ക്ഷ നി​ര​സി​ച്ച​താ​ണെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി നേ​ര​ത്തേ ഹ​ര​ജി​ക്കാ​ര​ൻ​ കോ​ട​തി​യെ സ​മീ​പി​ച്ചെ​ങ്കി​ലും ത​ള്ളി​യി​രു​ന്നു.

സെ​ല​ക്ഷ​ൻ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി​ട്ടി​ല്ലെ​ന്നും ഈ ​ഘ​ട്ട​ത്തി​ൽ ഹ​ര​ജി നി​ല​നി​ൽ​ക്കി​ല്ലെ​ന്നും യു.​പി.​എ​സ്.​സി അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു ഹ​ര​ജി ത​ള്ളി​യ​ത്. എ​ന്നാ​ൽ, ഇ​തി​നു​ശേ​ഷം ഇ​ദ്ദേ​ഹ​ത്തി​ന്​ ഐ.​പി.​എ​സ് ന​ൽ​കു​ക​യും ന​വം​ബ​ർ 17ന് ​സം​സ്ഥാ​ന സ​ർ​ക്കാ​ർ നി​യ​മ​നം ന​ൽ​കു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ വീ​ണ്ടും ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കു​ന്ന​ത്.

ഈ ​ന​ട​പ​ടി റ​ദ്ദാ​ക്ക​ണ​മെ​ന്നും ഐ.​പി.​എ​സ് ല​ഭി​ക്കാ​ൻ യോ​ഗ്യ​ത​യി​ല്ലെ​ന്ന്​ പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നു​മാ​ണ്​ ആ​വ​ശ്യം. ഐ.​പി.​എ​സ് ന​ൽ​കി​യു​ള്ള ഉ​ത്ത​ര​വും നി​യ​മ​ന ഉ​ത്ത​ര​വും സ്റ്റേ ​ചെ​യ്യ​ണ​മെ​ന്ന ഇ​ട​ക്കാ​ല ആ​വ​ശ്യ​വും ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IPSAbdul RasheedUnnithan assassination attempt case
News Summary - Unnithan assassination attempt case: Petition against giving IPS to Abdul Rasheed
Next Story