പ്രകൃതിവിരുദ്ധ പീഡനം: മദ്റസ അധ്യാപകൻ അറസ്റ്റിൽ
text_fieldsഷഹാസ്
കുന്ദമംഗലം: പ്രകൃതിവിരുദ്ധ പീഡനത്തിന് മദ്റസ അധ്യാപകൻ അറസ്റ്റിൽ. കൊല്ലം ജില്ലയിലെ ആദിച്ചനല്ലൂർ തഴുതല സജിത മൻസിലിൽ ഷഹാസ് (30) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ഇയാൾ 11 വയസ്സുകാരനെ തീർഥാടന കേന്ദ്രത്തിലേക്ക് എന്ന് പറഞ്ഞു കൊണ്ടുവരുകയും മടവൂരിൽ എത്തി റൂം എടുക്കുകയുംചെയ്തു.
രാത്രിയിൽ കുട്ടി റൂമിൽനിന്ന് കരഞ്ഞ് ഇറങ്ങി ഓടുന്നത് കണ്ട നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. കുന്ദമംഗലം പൊലീസെത്തി ഇയാളെ പിടികൂടുകയുംചെയ്തു. ഇയാൾ കൊട്ടിയത്ത് മദ്റസ അധ്യാപകനാണെന്ന് പൊലീസ് പറഞ്ഞു. കുന്ദമംഗലം എസ്.എച്ച്.ഒ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ അഭിലാഷ്, എ.എസ്.ഐ മുനീർ, സി.പി.ഒ ഷമീർ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

