അന്തിക്കാട്: 14കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ പള്ളി ഇമാമിനെതിരെ പോക്സോ ചുമത്തി പൊലീസ് കേസെടുത്തു. പള്ളി ഇമാമും മദ്റസ അധ്യാപകനുമായ കരൂപ്പടന്ന കുഴിക്കണ്ടത്തിൽ ബഷീർ സഖാഫി (52) ക്കെതിരെയാണ് അന്തിക്കാട് പൊലീസ് കേസെടുത്തത്. കുട്ടിയുടെ പരാതിപ്രകാരമാണ് കേസ്.
20 വർഷമായി ഇയാൾ പള്ളിയുടെ അധികാരസ്ഥാനം നിർവഹിക്കുന്നുണ്ട്. പീഡനത്തിനിരയായ കുട്ടിയെ മുമ്പും പലതവണ ഇയാൾ പീഡിപ്പിക്കാൻ ശ്രമം നടത്തിയതായും മറ്റു ചില കുട്ടികൾക്കും സമാന അനുഭവം ഉണ്ടായിട്ടുണ്ടെങ്കിലും മാനഹാനി ഭയന്ന് ആരും സംഭവം പുറത്ത് പറയുന്നില്ലെന്നും പറയുന്നു. മഹല്ല് സംരക്ഷണ സമിതിയും രൂപവത്കരിച്ചിട്ടുണ്ട്. ഈ മാസം രണ്ടിനാണ് പൊലീസ് കേസെടുത്തത്. ഒളിവിൽ പോയ ബഷീർ സഖാഫിക്കായി തിരച്ചിൽ ഊർജിതമാക്കിയതായി അന്തിക്കാട് എസ്.എച്ച്.ഒ അനീഷ് കരീം പറഞ്ഞു.