കത്തിക്കരിഞ്ഞ നിലയിൽ വീട്ടുവളപ്പിൽ വയോധികെൻറ മൃതദേഹം
text_fieldsമാള: കത്തിക്കരിഞ്ഞ നിലയിൽ വയോധികെൻറ മൃതദേഹം. മാള കനകക്കുന്ന് മാണിയംപറമ്പിൽ പ്രകാശെൻറ (70) മൃതദേഹമാണ് വീട്ടുവളപ്പിലെ ആറടിയോളം നീളമുള്ള കുഴിയിൽ വിറകുകൾ അടുക്കി െവച്ച് കത്തിച്ച അഗ്നികുണ്ഡത്തിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടത്. വിറകിൽ പെട്രോൾ ഒഴിച്ച് കത്തിച്ച നിലയിലാണ് അഗ്നികുണ്ഡം. സ്വയം ചിതയുണ്ടാക്കി ആത്മഹത്യ ചെയ്തതാകാനാണ് സാധ്യതയെന്നാണ് പൊലീസ്് സംശയിക്കുന്നു. പ്രഥമികനിഗമനം. ആളിക്കത്തിയ തീയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചതായി സൂചനയുണ്ട്. പുറത്ത് കടക്കാനാവാതെ കാൽപാദങ്ങൾ ഒഴികെ കത്തിയമർന്ന നിലയിലാണ്.
ഉച്ചക്ക് ഒരു മണിയോടെയാണ് തീ കത്തുന്നത് കണ്ടതെന്ന് നാട്ടുകാർ പറഞ്ഞു. പാഴ്വസ്തുക്കൾ കൂട്ടിയിട്ട് കത്തിക്കുന്നതാവുമെന്നാണ് കരുതിയത്. തീ അണയാത്തതിനാൽ സംശയം േതാന്നിയ നാട്ടുകാരിൽ ചിലർ നാല് മണിയോടെ ചെന്ന് നോക്കിയപ്പോഴാണ് പുറത്തേക്ക് തള്ളിയ നിലയിൽ കാലുകൾ കണ്ടത്. ഉടൻ പൊലീസിൽ അറിയിച്ചു. മൃതദേഹം പൊലീസ് കാവലിൽ സംഭവസ്ഥലത്ത് തന്നെ സൂക്ഷിച്ചിരിക്കുകയാണ്. ഫോറൻസിക് വിഭാഗം എത്തിയ ശേഷം പോസ്റ്റ്മോർട്ടം നടത്തും. കുഴിയെടുത്ത് വിറക് ശേഖരിച്ച് അത് ചിത പോലെ അടുക്കി അതിൽ പെട്രോൾ ഒഴിച്ച് ആത്മഹത്യ ചെയ്യാൻ ഒരാൾക്ക് ഒറ്റക്ക് കഴിയുമോ എന്നത് പൊലീസിനെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്്. ആത്മഹത്യ ആണെങ്കിൽ തന്നെ മറ്റാരുടെയെങ്കിലും സഹായം കിട്ടിയിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.
ഹൃദ്രോഗി ആയതിനാൽ ജയപ്രകാശ് പേസ് മേക്കർ ഘടിപ്പിച്ചിട്ടുണ്ട്. വീട്ടിൽ തനിച്ചാണ് താമസം. ഭാര്യ ഗീത എറണാകുളത്ത് ജോലി ഉള്ള മകൾ പ്രിയക്കൊപ്പം ഫ്ലാറ്റിലാണ് താമസിച്ചു വരുന്നത്. ഇവർ ആഴ്ചയിൽ ഒരിക്കലാണ് മാളയിൽ എത്താറുള്ളത്. മറ്റൊരു മകൾ പ്രീത അമേരിക്കയിലാണ്. വിവാഹിതയായ ഇവർ ഇപ്പോൾ കുഴൂരിൽ ബന്ധുവീട്ടിൽ എത്തിയിട്ടുണ്ട്. മരുമകൻ: അനൂപ്.
