Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘അജ്ഞാത മനുഷ്യൻ’...

‘അജ്ഞാത മനുഷ്യൻ’ ഉറക്കം കെടു​ത്തു​േമ്പാൾ

text_fields
bookmark_border
‘അജ്ഞാത മനുഷ്യൻ’ ഉറക്കം കെടു​ത്തു​േമ്പാൾ
cancel

കോഴിക്കോട്​: കേരളത്തെ ആശങ്കയിലും അതിശയത്തിലുമാഴ്​ത്തി ‘അജ്​ഞാത രൂപം’ എന്ന അഭ്യൂഹം വ്യാപിക്കുകയാണ്​. രാത് രിയിൽ വീട്ടുപരിസരങ്ങളിൽ അജ്ഞാത രൂപം ഇറങ്ങുന്നുവെന്ന ​പ്രചാരണമാണ്​ കേരളത്തി​​​െൻറ പല പ്രദേശങ്ങളെയും ഭീതിയില ാഴ്​ത്തിയിരിക്കുന്നത്​​. സ്​പ്രിങ്​ ഘടിപ്പിച്ച കാലുമായി കുന്ദംക​ു​ളത്തുനിന്ന്​ ‘ചാടിത്തുടങ്ങിയ’ അജ്​ഞാത മ നുഷ്യൻ ചങ്ങരംകുളവും കടന്ന്​ കോഴിക്കോട്ടുവരെ എത്തിനിൽക്കു​േമ്പാൾ ഇതി​​​െൻറ പിന്നിലെന്തെന്നതും അജ്​ഞാതമാ യിത്തന്നെ തുടരുകയാണ്​. ലോക്​ഡൗൺ കാലത്ത്​ ഈ പ്രചാരണത്തിനുപിന്നാലെ ആളുകൾ ഒന്നടങ്കം പുറത്തിറങ്ങി കൂട്ടംകൂടുന ്നത്​ അധികൃതർക്ക്​ സൃഷ്​ടിക്കുന്ന തലവേദന ചില്ലറയല്ല​.

സന്ധ്യ ആയാൽ വീട്ടുപരിസരങ്ങളിൽ അജ്ഞാത രൂപം ഇറങ്ങുന ്നുവെന്നാണ്​ പ്രചാരണം. എട്ടടിയോളം ഉയരമുള്ള സ്പ്രിങ് വെച്ച കാലുള്ളയാൾ കെട്ടിടങ്ങളിൽനിന്ന് കെട്ടിടങ്ങളിലേക്ക ് ചാടുന്നു. നിമിഷങ്ങൾക്കുള്ളിൽ ഈ രൂപം മറയുന്നു. ഇത്തരത്തിലുള്ള അഭ്യൂഹം പരക്കുന്നതോടെ എല്ലാ മേഖലകളിലുള്ളവരും ഉണർന്നിരിക്കണമെന്നാണ് വ്യാപക പ്രചാരണം നടക്കുന്നത്. ബ്ലാക്​മാനോ കള്ളനോ എന്നൊന്നുമറിയാത്ത ഈ അജ്​ഞാത രൂപി ന ാട്ടുകാരുടെ മാത്രമല്ല, പൊലീസി​​​െൻറയും ഉറക്കം കെടുത്തുകയാണ്​. മൂന്നുദിവസം രാത്രിയും പകലും അന്വേഷണം നടത്തിയിട്ടും ‘അജ്​ഞാത രൂപം’ ആരുടെയെങ്കിലും വീട്ടിൽ കയറുകയോ ആരെയെങ്കിലും ഉപദ്രവിക്കുകയോ ചെയ്​തിട്ടില്ല. കണ്ടവരെന്ന്​ പറയുന്നവരും ആരുമില്ല. പ്രദേശത്ത്​ ഒരു മോഷണശ്രമവും നടന്നിട്ടില്ല. സമൂഹ മാധ്യമങ്ങൾ വഴിയുള്ള വ്യാജ പ്രചാരണമാണിതെന്നാണ്​ കുന്നംകുളം പൊലീസി​​​െൻറ അഭിപ്രായം. നൂ​േറാളം പരാതികളാണ്​ ഇതു സംബന്ധിച്ച്​ ലഭിച്ചത്​. എന്നാൽ ഒന്നും കണ്ടെത്താനകാത്ത സ്​ഥിതിക്ക്​ സ്​ഥലത്തെ ഐപാലീസ്​ സുരക്ഷ പിൻവലിക്കാനാണ്​ തീരുമാനം.

മലപ്പുറത്ത് 2017 ഏപ്രില്‍-മെയ് മാസങ്ങളില്‍ നടന്ന മോഷണശ്രമത്തി​​​െൻറ വീഡിയോയും ചിത്രവും സഹിതമാണ്​ പ്രചാരണം കൊഴുക്കുന്നത്​. എഡിറ്റ്​ ചെയ്​ത്​ പ്രചരിപ്പിച്ചവരെക്കുറിച്ച്​ പൊലീസ്​ അന്വേഷിക്കുകയാണിപ്പോൾ.

കുന്നംകുളം മേഖലയിൽ പഴഞ്ഞി, ചിറക്കൽ, കാട്ടകാമ്പാൽ, പോർക്കുളം, പട്ടിത്തടം, മേലെ പട്ടിത്തടം, പാറക്കുന്ന്, കോട്ടോൽ, കരിക്കാട്, കല്ലുംപുറം മേഖലകളിലും ചൊവ്വന്നൂർ, പന്തല്ലൂർ, തിരുത്തിക്കാട്, കക്കാട്, വട്ടം പാടം, വടുതല, വടക്കേക്കാട് ഉൾപ്പെടെയുള്ള പ്രദേശങ്ങളിലും ഇത്തരത്തിലുള്ള രൂപം പ്രത്യക്ഷപ്പെട്ടെന്നാണ് പ്രചാരണം. പലയിടത്തും സംശയാസ്പദമായി കാണുന്നവരെ വളഞ്ഞിട്ട് മർദിക്കുന്നതും പതിവായിട്ടുണ്ട്.

കോഴിക്കോട്ടുമെത്തി ‘അജ്ഞാത മനുഷ്യൻ’

കോ​ഴി​ക്കോ​ട്: പ​ന്നി​യ​ങ്ക​ര മേ​ഖ​ല​യി​ല്‍ അ​ജ്ഞാ​ത മനുഷ്യനെ ക​ണ്ടെ​ന്ന നാ​ട്ടു​കാ​രു​ടെ പ​രാ​തി​യെ തു​ട​ര്‍ന്ന് പൊ​ലീ​സ് പ​രി​ശോ​ധ​ന ഊ​ർ​ജി​ത​മാ​ക്കി. പ​ന്നി​യ​ങ്ക​ര, പ​യ്യാ​ന​ക്ക​ല്‍, ക​ണ്ണ​ഞ്ചേ​രി, മാ​ത്തോ​ട്ടം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി രാ​ത്രി​യി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​തെന്നാണ്​ നാട്ടുകാരുടെ വാദം. പ​യ്യാ​ന​ക്ക​ല്‍ പ്ര​ദേ​ശ​ത്തെ ഒ​ട്ടി​യ​മ്പ​ലം​പ​റ​മ്പ്, കോ​ഴി​ക്ക​ല്‍തൊ​ടി, ചെ​റി​യ​ക​നാ​ല്‍ വ​യ​ല്‍, ചൂ​ര​ല്‍കൊ​ടി​വ​യ​ല്‍, പ​ട്ട​ര്‍തൊ​ടി, ത​ള​യ​ട​ത്ത​കാ​വ് എ​ന്നീ സ്ഥ​ല​ങ്ങ​ളി​ലും രാ​ത്രി അ​ജ്ഞാ​ത​ൻ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​താ​യി പ​രാ​തി​യു​ണ്ട്. വീ​ടി​​​െൻറ ജ​ന​ലു​ക​ളി​ലും അ​ടു​ക്ക​ള​വാ​തി​ലി​ലും മു​ട്ടു​ക​യും വീ​ട്ടു​കാ​ര്‍ ലൈ​റ്റി​ടു​മ്പോ​ഴേ​ക്കും ഓ​ടി മ​റി​യു​ക​യു​മാ​ണ് ചെ​യ്യു​ന്ന​ത്. സം​ഭ​വ​ത്തെ തു​ട​ര്‍ന്ന് രാ​ത്രി പൊ​ലീ​സ് പ​രി​ശോ​ധ​ന ഈ ​മേ​ഖ​ല​ക​ളി​ല്‍ ശ​ക്ത​മാ​ക്കി.
മോ​ഷ്​​ടാ​ക്ക​ളാ​വാ​നു​ള്ള സാ​ധ്യ​ത കു​റ​വാ​ണെ​ന്നും ആ​ളു​ക​ളു​ടെ മു​ഖ​ത്തേ​ക്ക് ടോ​ര്‍ച്ച​ടി​ക്കു​ക​യും മ​റ്റും ചെ​യ്യു​ന്ന​ത് മോ​ഷ്​​ടാ​ക്ക​ളു​ടെ രീ​തി​യ​ല്ലെ​ന്നു​മാ​ണ്​ പൊ​ലീ​സ്​ പ​റ​യു​ന്ന​ത്. മോ​ഷ​ണ​ത്തി​നാ​ണെ​ങ്കി​ല്‍ വീ​ട്ടു​കാ​ര്‍ അ​റി​യാ​ത്ത രീ​തി​യി​ലാ​ണ് പെ​രു​മാ​റു​ക. എ​ന്നാ​ല്‍ ഇ​വി​ടെ ഇ​ത്ത​ര​ത്തി​ലു​ള്ള രീ​തി​യ​ല്ല സ്വീ​ക​രി​ച്ച​ത്. പ​ക​രം വീ​ട്ടു​കാ​രെ വി​ളി​ച്ചു​ണ​ര്‍ത്തു​ന്ന രീ​തി​യാ​ണെ​ന്നും അ​തി​നാ​ല്‍ മോ​ഷ​ണ​മ​ല്ല ല​ക്ഷ്യ​മെ​ന്നു​മാ​ണ്​ ക​രു​തു​ന്ന​ത്. ലോ​ക്​​ഡൗ​ണി​നെ തു​ട​ര്‍ന്ന് മ​ദ്യം ല​ഭി​ക്കാ​തെ മാ​ന​സി​ക വി​ഭ്രാ​ന്തി പ്ര​ക​ടി​പ്പി​ക്കു​ന്ന​വ​രാ​വാ​നു​ള്ള സാ​ധ്യ​ത​യു​മു​ണ്ട്. അ​ജ്ഞാ​ത രൂ​പം ശ്ര​ദ്ധ​യി​ല്‍പെ​ട്ടാ​ല്‍ ഉ​ട​ന്‍ വി​വ​രം അ​റി​യി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍ക്ക് ​െപാ​ലീ​സ് നി​ര്‍ദേ​ശം ന​ല്‍കി​യി​ട്ടു​ണ്ട്.
പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ഭീ​തി​യ​ക​റ്റാ​ന്‍ ന​ഗ​ര​സ​ഭ തെ​രു​വു​വി​ള​ക്കു​ക​ള്‍ തെ​ളി​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും രാ​ത്രി​കാ​ല പൊ​ലീ​സ് പ​ട്രോ​ളി​ങ് ശ​ക്ത​മാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​മുയരുന്നുണ്ട്​.

പരിഭ്രാന്തി പരത്തുന്നവർക്കെതിരെ പകർച്ചവ്യാധി വ്യാപന നിയമ പ്രകാരം കേസെടുക്കുമെന്ന്​ പൊലീസ്​

കുന്നംകുളം: രാത്രിയിൽ മോഷ്​ടാവിറങ്ങുന്നുവെന്ന് അഭ്യൂഹം പ്രചരിപ്പിക്കുന്നവർക്കെതിരെ പൊലീസ് നടപടിക്കൊരുങ്ങുന്നു. കുന്നംകുളം മേഖലയിലും പരിസര പ്രദേശങ്ങളിലും ഒരു മാസത്തിലധികമായി അജ്ഞാത രൂപത്തെ പിന്തുടരുകയാണ് ജനങ്ങൾ. അമാനുഷികനായ കള്ളനെ പിടികൂടാൻ ഇനി കൂട്ടം കൂടിയാൽ പൊലീസി​​െൻറ പിടിവീഴും. പകർച്ചവ്യാധി വ്യാപന നിയമ പ്രകാരമാണ് കേസെടുക്കുന്നത്. പഴഞ്ഞി മേഖലയിൽ കള്ളനെ പിടികൂടിയെന്നുള്ള വാർത്തകൾ വ്യാജമാണെന്നും പൊലീസ് വ്യക്തമാക്കി.
കള്ളൻ പരിസരത്തുണ്ടെന്ന് അറിഞ്ഞാൽ പൊലീസിനെ വിവരം അറിയിക്കാം. അത്തരക്കാരെ കണ്ടെത്താൻ പൊലീസ് ശ്രമം നടത്തുമെന്ന് സി.ഐ പറഞ്ഞു. പൊലീസ് സ്​റ്റേഷൻ നമ്പർ: 04885 22221.


അജ്​ഞാത രൂപം പ്രചാരണം തെറ്റ്​ -മന്ത്രി മൊയ്​തീൻ

കുന്നംകുളം: കുന്നംകുളത്തും തീരമേഖലയിലും അജ്​ഞാത രൂപമെന്ന്​ പ്രചാരണം തെറ്റാണെന്ന്​ മന്ത്രി എ.സി. മൊയ്​തീൻ. ‘കുന്നംകുളം മാത്രമല്ല, പൊന്നാനി തീര മേഖലയിലും ഈ പ്രചാരണം ശക്​തമാണ്​. കണ്ടുവെന്ന്​ പറഞ്ഞവരോട്​ ഞാൻ സംസാരിച്ചു. അവർ വാക്ക്​ മാറ്റുകയാണ്​. ആരും കണ്ടിട്ടില്ല. ‘അജ്​ഞാത രൂപ’ത്തെ പിടിക്കാൻ വേണ്ടി കൂട്ടമായി ആളുകൾ ഇറങ്ങരുത്​. പൊലീസ്​ അന്വേഷിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.


അഭ്യൂഹം മാത്രം; തെളിവുകളൊന്നുമില്ല -പൊലീസ്​

ചങ്ങരംകുളം: നിലവിൽ അഭ്യൂഹം മാത്രമാണിതെന്നും ഇത്​ ശരിയാണെന്ന്​ തെളിയിക്കാൻ പറയത്തക്ക തെളിവുകളൊന്നും കിട്ടിയിട്ടില്ലെന്നും ചങ്ങരംകുളം ​എസ്​.ഐ മനോജ്​ കുമാർ പറഞ്ഞു. സാമൂഹിക വിരുദ്ധർ ചെയ്യുന്നതാകാം ഇതെന്നാണ്​ പ്രാഥമിക നിഗമനം. ഇതേക്കുറിച്ച്​ അന്വേഷിക്കുന്നതിനായി ലോക്​ഡൗൺ ലംഘിക്കുന്ന രീതിയിൽ ആളുകൾ പുറത്തിറങ്ങി കൂട്ടംകൂടുന്നത്​ ശരിയല്ല. യൂനിഫോമിലും മഫ്​തിയിലും പൊലീസ്​ അ​ന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്​. കുറഞ്ഞത്​ 15 പേർ രാത്രിയിൽ ഡ്യൂട്ടിക്കുണ്ട്​. വിളിച്ചാൽ മിനിറ്റുകൾക്കകം പൊലീസ്​ സ്​ഥലത്തെത്തുമെന്നും ആരും പരിഭ്രാന്തരാകേണ്ടെന്നുമാണ്​ അധികൃതരുടെ വിശദീകരണം.

Show Full Article
TAGS:unknown man cctv visuals kerala news malayalam news 
News Summary - The unknown man in kerala-Kerala news
Next Story