കോട്ടക്കലിൽ ഇനിയും ചിലർ ‘കോടിപതികളായേക്കും’; ആശങ്ക വേണ്ടെന്ന് ബാങ്ക് അധികൃതർ
text_fieldsകോട്ടക്കൽ: 14 പേരുടെ അക്കൗണ്ടിലേക്ക് കോടിക്കണക്കിന് രൂപ എത്തിയെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യ അധികൃതർ. കെ.വൈ.സിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുടെ ഭാഗമായുള്ള സന്ദേശമാണിത്. ആധാർ, മറ്റു രേഖകൾ എന്നിവ അക്കൗണ്ടുമായി ബന്ധിപ്പിക്കണമെന്ന നിർദേശത്തിെൻറ ഭാഗമാണ്. ജൂൺ 30 വരെയായിരുന്നു നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ട സമയം. ഇത് പാലിക്കാത്തവർക്ക് ഇത്തരം സന്ദേശങ്ങൾ നൽകാറുണ്ട്. പണം നിക്ഷേപിക്കുന്നതല്ല, ഇത്രയും വലിയ തുകയുടെ സന്ദേശം നൽകി അക്കൗണ്ട് മരവിപ്പിക്കുന്നതാണ്. പണം നിക്ഷേപിച്ചതോ സാങ്കേതിക തകരാറുകളോ അെല്ലന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.
ഈ അക്കൗണ്ടിലേക്ക് മറ്റുള്ളവർക്ക് പണം നിക്ഷേപിക്കാം. മറ്റു ഇടപാടുകൾ നടത്തണമെങ്കിൽ കെ.വൈ.സി പൂർത്തിയാക്കണം. എസ്.ബി.ഐയുടെ എല്ലാ ശാഖകളിലും ഇത്തരം സന്ദേശങ്ങൾ നൽകുന്നുണ്ട്. കോട്ടക്കലിലും സംഭവിച്ചത് ഇതാണ്. കോട്ടക്കലിൽ 14 പേർക്കാണ് സന്ദേശമെത്തിയത്. ഇവരുടേത് പരിഹരിച്ചതായും ഇടപാടുകൾ നടത്താൻ തടസ്സമില്ലെന്നും ബാങ്ക് ഉദ്യോഗസ്ഥൻ അറിയിച്ചു. അതേസമയം, ഇനിയും കോടിക്കണക്കിന് രൂപ നിക്ഷേപമായെത്തിയെന്ന സന്ദേശമുണ്ടാകുമെന്നാണ് സൂചന. സ്വാഭാവിക നടപടിയായതിനാൽ ആശങ്കപ്പെടേണ്ടതില്ലെന്നാണ് ബാങ്കിെൻറ വിശദീകരണം.
കോട്ടക്കലുകാർ ‘കോടിപതി’യായ കഥയിങ്ങെന
കോട്ടക്കൽ: ശമ്പളമെത്തിയോയെന്നറിയാൻ ബാലൻസ് പരിശോധിച്ച യുവതിയാണ് അക്കൗണ്ടിൽ കൂടുതൽ പണമെത്തിയെന്ന സന്ദേശം കണ്ടത്. ഒരു കോടിയോളം രൂപയുണ്ടെന്നായിരുന്നു ബാലൻസിൽ കണ്ടത്. ശനിയാഴ്ചയായിരുന്നു സംഭവം. ഇതോടെ കൂടുതൽ പേർ രംഗത്തെത്തി. എല്ലാവരും കോട്ടക്കൽ ആര്യവൈദ്യശാല ജീവനക്കാർ.
പലരുടേയും അക്കൗണ്ടിലെ സന്ദേശത്തിൽ 97 ലക്ഷവും 95 ലക്ഷവും ഉണ്ടായിരുന്നു. 14 പേരുടെ അക്കൗണ്ടിലാണ് സന്ദേശം കണ്ടത്. ഇതോടെയാണ് ബാങ്ക് അധികൃതർ വിശദീകരണവുമായെത്തിയത്.
നിലവിൽ മാസാവസാനമാണ് ആര്യവൈദ്യശാല ജീവനക്കാർക്ക് ശമ്പളമെത്തുക. എന്നാൽ, കെ.വൈ.സി നടപടിക്രമങ്ങൾ പൂർത്തിയാകാത്തത് തിരിച്ചടിയായി. 14 പേർക്കും സമാന അനുഭവമുണ്ടായതോടെ വിവാദവുമായി. അക്കൗണ്ടിൽ കാണുന്നത് കൂടുതൽ തുകയാണെന്ന് തെറ്റിദ്ധരിച്ചതാണ് ആശയക്കുഴപ്പങ്ങൾക്ക് വഴിവെച്ചത്. എന്നാലിത് മൈനസ് തുകയാണെന്നും ചെറിയ തുക കാണിച്ചാൽ ഇടപാടുകൾ തുടരുമെന്നതിനാലാണ് ഇത്തരം നടപടികളിലൂടെ അക്കൗണ്ട് മരവിപ്പിക്കുന്നതെന്നും ബാങ്ക് വിശദീകരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
