Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കളിക്കിടെ അറിയാതെ ട്രെയിനില്‍ കയറി; 20 വര്‍ഷത്തിനുശേഷം വീട്ടുകാരെ കാണാന്‍ പൂനം
cancel
camera_alt

1- പൂനം 2 - യുപിയിലെ പൂനത്തിന്റെ കുടുംബം

Homechevron_rightNewschevron_rightKeralachevron_rightകളിക്കിടെ അറിയാതെ...

കളിക്കിടെ അറിയാതെ ട്രെയിനില്‍ കയറി; 20 വര്‍ഷത്തിനുശേഷം വീട്ടുകാരെ കാണാന്‍ പൂനം

text_fields
bookmark_border

തി​രു​വ​ന​ന്ത​പു​രം: ക​ളി​ക്കി​ടെ അ​റി​യാ​തെ ഒ​ന്ന് ട്രെ​യി​നി​ല്‍ ക​യ​റി​യ​താ​ണ് ഉ​ത്ത​ര്‍പ്ര​ദേ​ശി​ലെ മ​ഥു​ര​യി​ലെ അ​ഞ്ചു​വ​യ​സ്സു​കാ​രി പൂ​നം. 20 വ​ര്‍ഷ​ത്തി​നു​ശേ​ഷ​മാ​ണ് പൂ​ന​ത്തി​ന് ത​ന്റെ വീ​ട്ടു​കാ​രെ ക​ണ്ടെ​ത്താ​നാ​യ​ത്. അ​തും ഒ​രു സു​ഹൃ​ത്തി​ന്റെ സ​ഹാ​യം​കൊ​ണ്ട്.

25കാ​രി​യാ​യ പൂ​നം നി​ല​വി​ല്‍ തി​രു​വ​ന​ന്ത​പു​രം വ​ട്ട​പ്പാ​റ​ക്കു​സ​മീ​പം ശ​രി​ക്കു​മൊ​രു മ​ല​യാ​ളി​യാ​യി ത​ന്റെ മ​ക​ള്‍ക്കൊ​പ്പം ജീ​വി​ക്കു​ക​യാ​ണ്. വീ​ട്ടു​കാ​രെ ക​ണ്ടെ​ത്തി​യെ​ങ്കി​ലും മാ​തൃ​ഭാ​ഷ​യാ​യ ഹി​ന്ദി മ​റ​ന്നു​പോ​യ പൂ​ന​ത്തി​ന് അ​വ​രോ​ട് സം​സാ​രി​ക്കാ​ന്‍ ഇ​തു​വ​രെ ക​ഴി​ഞ്ഞി​ട്ടി​ല്ല.

പൂ​നം ത​ന്റെ ക​ഥ പ​റ​യു​ന്ന​തി​ങ്ങ​നെ: ‘മ​ഥു​ര റെ​യി​ല്‍വേ സ്റ്റേ​ഷ​ന് അ​ടു​ത്താ​ണ് വീ​ട്. വ​ലി​യൊ​രു മ​ര​വും ക്ഷേ​ത്ര​വും അ​ടു​ത്തു​ണ്ട്. അ​ച്ഛ​ന്റെ പേ​ര് ഓം ​പ്ര​കാ​ശ്. അ​മ്മ​യു​ടെ പേ​ര് ജ​ബീ​ല​യെ​ന്നോ ജ​മീ​ല​യെ​ന്നോ ആ​ണ്. കു​ട്ടി​ക്കാ​ല​ത്ത് ക​ളി​ക്കു​ന്ന​തി​നി​ടെ ഒ​ളി​ക്കാ​നാ​യി ട്രെ​യി​നി​ല്‍ ക​യ​റി​യി​രു​ന്നു. അ​തി​നി​ട​ക്ക്​ ട്രെ​യി​ന്‍ മു​ന്നോ​ട്ടെ​ടു​ത്തു. ഇ​റ​ങ്ങാ​ന്‍ ഭ​യ​മാ​യി. പി​ന്നീ​ട് പ​ല ട്രെ​യി​നു​ക​ള്‍ മാ​റി​ക്ക​യ​റി. ഒ​ടു​വി​ല്‍ ഭി​ക്ഷാ​ട​ക​രു​ടെ കൈ​യി​ല്‍പ്പെ​ട്ടു. അ​വ​ര്‍ ഭ​ക്ഷ​ണം പോ​ലും ന​ല്‍കാ​തെ പ​ണി​യെ​ടു​പ്പി​ച്ചു. അ​വ​രി​ല്‍ നി​ന്നൊ​ക്കെ ഓ​ടി ര​ക്ഷ​െ​പ്പ​ട്ട് ട്രെ​യി​നി​ല്‍ കോ​ഴി​ക്കോ​ടെ​ത്തി. അ​വി​ടെ വെ​ള്ളി​മാ​ടു​കു​ന്ന് ചി​ല്‍ഡ്ര​ന്‍സ് ഹോ​മി​ല്‍ ക​ഴി​യു​മ്പോ​ഴാ​ണ് ക​ഴ​ക്കൂ​ട്ട​ത്തെ ദ​മ്പ​തി​ക​ള്‍ ദ​ത്തെ​ടു​ത്ത​ത്. മൂ​ന്ന് വ​ര്‍ഷം മു​മ്പ്​ വാ​ട്ട​ര്‍ അ​തോ​റി​റ്റി​യി​ല്‍ താ​ൽ​ക്കാ​ലി​ക ജോ​ലി നോ​ക്കു​ന്ന​തി​നി​ടെ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന മി​നി​യോ​ട് ത​ന്റെ ഓ​ര്‍മ​ക​ള്‍ പ​ങ്കു​വെ​ച്ചി​രു​ന്നു.’

അ​ടു​ത്തി​ടെ മ​ഥു​ര​യി​ല്‍ പോ​യ മി​നി പൂ​നം പ​റ​ഞ്ഞ ല​ക്ഷ​ണ​ങ്ങ​ള്‍ ​െവ​ച്ച് അ​വ​ളു​ടെ വീ​ടും വീ​ട്ടു​കാ​രെ​യും ക​ണ്ടെ​ത്തി. കു​ടും​ബ​ത്തെ വി​ഡി​യോ​കാ​ളി​ലൂ​ടെ പൂ​ന​ത്തി​ന് കാ​ണി​ച്ചു​കൊ​ടു​ത്തു. എ​ന്നാ​ല്‍, കേ​ര​ളം വി​ടാ​ന്‍ പൂ​നം ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TrainUttar PradeshKerala NewsPoonam
News Summary - Unknowingly Boarded Train While Playing: Poonam from Uttar Pradesh to Reunite with Family After 20 Years
Next Story