Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഉദ്​ഘാടന ചടങ്ങിൽ...

ഉദ്​ഘാടന ചടങ്ങിൽ മാത്രമല്ല, സർട്ടിഫിക്കറ്റ്​ ദാനം വരെ പ്രൈവറ്റ്​ സെ​ക്ര​ട്ട​റി​; മന്ത്രിയുടെ വാദങ്ങൾ തെറ്റ്​

text_fields
bookmark_border
ഉദ്​ഘാടന ചടങ്ങിൽ മാത്രമല്ല, സർട്ടിഫിക്കറ്റ്​ ദാനം വരെ പ്രൈവറ്റ്​ സെ​ക്ര​ട്ട​റി​; മന്ത്രിയുടെ വാദങ്ങൾ തെറ്റ്​
cancel

തി​രു​വ​ന​ന്ത​പു​രം: എം.​ജി സ​ർ​വ​ക​ലാ​ശാ​ല മാ​ർ​ക്ക്​ വി​വാ​ദ​ത്തി​ൽ താ​നോ ഒാ​ഫി​സോ ഇ​ട​പെ​ട്ട​ിട്ടി​ല ്ലെന്ന ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലി​​​​​െൻറ വാദം തെറ്റെന്ന്​ റിപ്പോർട്ട്​.

സാ​േ​ങ്ക​തി​ക സ​ർ​വ ​ക​ലാ​ശാ​ല അ​ദാ​ല​ത്തി​ൽ ഉദ്​ഘാടന ചടങ്ങിൽ മാത്രമാണ്​ ത​​​​​െൻറ പ്രൈ​വ​റ്റ്​ സെ​ക്ര​ട്ട​റി​ പ​ങ്കെടുത്തിരുന്നത്​ എന്ന മന്ത്രിയുടെ വാദം തെറ്റാ​െണന്ന്​ തെളിയിക്കുന്ന ദൃശ്യങ്ങളാണ്​ പുറത്തുവന്നിരിക്കുന്നത്​. അദാലത്ത് കഴിഞ്ഞ് സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്ന ചടങ്ങ് വരെ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഡോ. കെ ഷറഫുദ്ദീന്‍ വേദിയിൽ ഉണ്ടായിരുന്നുവെന്നത്​ ദൃശ്യങ്ങളിൽ വ്യക്തമാണ്​.

ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഉഷാ ടൈറ്റസും അദാലത്തിലുണ്ടായിരുന്നു. ഉദ്ഘാടന ചടങ്ങ് കഴിഞ്ഞ് പ്രൈവറ്റ് സെക്രട്ടറി സർവകലാശാലയുടെ ഗേറ്റ് വിട്ട് പോയെന്ന് വി.സിയുടെ വാർത്താ സമ്മേളനത്തിൽ അവകാശപ്പെട്ടിരുന്നു.

എം.​ജി സ​ർ​വ​ക​ലാ​ശാ​ല മാ​ർ​ക്ക്​ വി​വാ​ദ​ത്തി​ൽ താ​നോ ഒാ​ഫി​സോ ഇ​ട​പെ​ട്ട​തി​ന്​ തെ​ളി​വില്ലെന്നും പ്രൈവറ്റ്​ സെക്രട്ടറി ഉദ്​ഘാടന ചടങ്ങിൽ മാത്രമാണ്​ പ​ങ്കെടുത്തത്​ എന്നുമാണ്​ കെ.​ടി. ജ​ലീ​ൽ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അറിയിച്ചത്​. തെളിവുണ്ടെങ്കിൽ ഹാജരാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. സർവകലാശാല തന്നെ ശേഖരിച്ച ദൃശ്യങ്ങൾ മന്ത്രി ജലീലി​​​​​െൻറ വാദങ്ങളെ തള്ളുന്നതാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskt jaleelUniversity Mark controversy
News Summary - University Mark controversy - KT Jaleel - Kerala news
Next Story