Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎസ്​.എഫ്​.​ഐ...

എസ്​.എഫ്​.​ഐ സമ്മർദമെന്ന്​; യൂനി. കോളജിൽ കെ.എസ്​.യു, എ.​െഎ.എസ്​.എഫ്​ സ്​ഥാനാർഥികളുടെ പത്രിക തള്ളി

text_fields
bookmark_border
university-college
cancel

തിരുവനന്തപുരം: യൂനിവേഴ്​സിറ്റി കോളജ്​ യൂനിയൻ തെരഞ്ഞെടുപ്പിൽ കെ.എസ്​.യു, എ.​െഎ.എസ്​.എഫ്​ സ്​ഥാനാർഥികൾ സമർപ്പി ച്ച മുഴുവൻ പത്രികകളും സൂക്ഷ്​മപരിശോധനയിൽ തള്ളി. പത്രിക പൂരിപ്പിച്ചതിൽ എസ്​.എഫ്​.​െഎ ചൂണ്ടിക്കാട്ടിയ അപാകതകൾ അംഗീകരിച്ചാണ്​ റി​േട്ടണിങ്​ ഒാഫിസർ തള്ളിയത്​. എസ്​.എഫ്​.​െഎ സമ്മർദത്തിന്​ വഴങ്ങി നാമനിർദേശ പത്രിക തള്ളിയ നടപ ടിക്കെതിരെ കോടതിയെ സമീപിക്കാൻ കെ.എസ്​.യു തീരുമാനിച്ചു. ചെയർപേഴ്​സൺ, വൈസ്​ ചെയർപേഴ്​സൺ, ജനറൽ സെക്രട്ടറി, മാഗസി ൻ എഡിറ്റർ, ആർട്​സ്​ ക്ലബ്​ സെക്രട്ടറി, യു.യു.സി, ഒന്നാംവർഷ പി.ജി പ്രതിനിധി എന്നീ സ്​ഥാനങ്ങളിലേക്ക്​ കെ.എസ്​.യു സമ ർപ്പിച്ച പത്രികകളാണ്​ തള്ളിയത്​.

പത്രികയിൽ ‘ചെയർപേഴ്​സൺ’ പദവിക്ക്​ ‘ദ ചെയർപേഴ്​സൺ’ എന്ന്​ എഴുതിയില്ലെന്ന എസ്​.എഫ്​.​െഎയുടെ പരാതി അംഗീകരിച്ചാണ്​ പത്രിക തള്ളിയത്​. എന്നാൽ, മലയാളത്തിൽ പ്രസിദ്ധീകരിച്ച വിജ്​ഞാപനത്തിൽ ‘ചെയർപേഴ്​സൺ’ എന്നാണ്​ ഉപയോഗിച്ചതെന്നും ഇതാണ്​ പത്രികയിൽ രേഖപ്പെടുത്തിയതെന്നുമുള്ള കെ.എസ്​.യുവി​​​െൻറ വിശദീകരണം അംഗീകരിച്ചില്ല. ‘യൂനിവേഴ്​സിറ്റി യൂനിയൻ കൗൺസിലർ’ പദവിയിലേക്ക്​ സമർപ്പിച്ച പത്രികയിൽ കൗൺസിലർ ഒാഫ്​ യൂനിവേഴ്​സിറ്റി യൂനിയൻ എന്നാണ്​ ​എഴുതേണ്ടതെന്ന എസ്​.എഫ്​.​െഎ വാദം അംഗീകരിച്ചാണ്​ ഇൗ പദവിയിലേക്ക്​ കെ.എസ്​.യുവും എ.​െഎ.എസ്​.എഫും സമർപ്പിച്ച പത്രികകൾ തള്ളിയത്​.

വൈസ് ​ചെയർ​േപഴ്​സൺ പദവി​യിലേക്ക്​ പത്രിക നൽകിയ എ.​െഎ.എസ്​.എഫ്​ സ്​ഥാനാർഥിയുടെ ക്ലാസിലെ ഹാജർ അധ്യാപകൻ അക്ഷരത്തിൽ രേഖപ്പെടുത്തിയി​െല്ലന്ന കാരണം ചൂണ്ടിക്കാട്ടി​ തള്ളാൻ എസ്​.എഫ്​.​െഎ ആവശ്യപ്പെട്ടു​. ഒന്നാംവർഷ പി.ജി പ്രതിനിധി സ്​ഥാനത്തേക്ക്​ എ.​െഎ.എസ്​.എഫ്​ സ്​ഥാനാർഥിയുടെ പത്രികയിൽ വ്യാഴാഴ്​ചയേ തീരുമാനമെടുക്കൂ. ഇൗ പദവിയിലേക്ക്​ പത്രിക നൽകിയ വിദ്യാർഥിനിയുടെ െഎ.ഡി കാർഡിൽ കോളജ്​ സീൽ പതിച്ചിട്ടില്ലെന്നതാണ്​ പരാതി.

എന്നാൽ, ഇതേപിഴവുള്ള എസ്​.എഫ്​.​െഎ സ്​ഥാനാർഥിയുടെ പത്രിക മറ്റൊരു സീറ്റി​േലക്ക്​ റി​േട്ടണിങ്​ ഒാഫിസർ സ്വീകരിച്ചതായും എ.​െഎ.എസ്​.എഫ്​ പ്രവർത്തകർ പറയുന്നു. കെ.എസ്​.യു, എ.​െഎ.എസ്​.എഫ്​ പത്രികകൾ ഒന്നടങ്കം തള്ളിയതോടെ എസ്​.എഫ്​.​െഎ സ്​ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുമെന്നുറപ്പായി.

റി​േട്ടണിങ്​ ഒാഫിസർ ഉൾപ്പെടെ അധ്യാപകർ നാമനിർദേശ പത്രിക സൂക്ഷ്​മപരിശോധനയിൽ എസ്​.എഫ്​.​െഎക്ക്​ അനുകൂല നിലപാട്​ സ്വീകരിച്ചെന്നും പരാതിയുണ്ട്​. എന്നാൽ ചട്ടപ്രകാരമല്ല പത്രികകൾ നൽകിയ​െതന്നായിരുന്നു സൂക്ഷ്മപരിശോധന സമിതിയുടെ വിലയിരുത്തൽ. കോളജിൽ അടുത്തിടെ നടന്ന കുത്തുകേസിനെ തുടർന്നാണ്​ എസ്​.എഫ്​.​െഎ ഇതര സംഘടനകൾക്ക്​ യൂനിറ്റ്​ രൂപവത്​കരിക്കാനായതും മത്സരത്തിന്​ കളമൊരുങ്ങിയതും.

ആർട്​സ്​ കോളജിൽ മത്സരം ഒറ്റ സീറ്റിലേക്ക്​
തിരുവനന്തപുരം: ഗവ. ആർട്​സ്​ കോളജിൽ എസ്​.എഫ്​.​െഎക്ക്​ എതിരാളിയായി ഒറ്റ സ്​ഥാനാർഥി. ചെയർപേഴ്​സൺ സ്​ഥാനത്തേക്ക് എ.​െഎ.ഡി.എസ്​.ഒയുടെ​ ജെ. മീരയാണ്​ എതിർ സ്​ഥാനാർഥി​. ചെയർപേഴ്​സൺ സ്​ഥാനത്തേക്ക്​ മറ്റ്​ രണ്ട്​ എസ്​.എഫ്​.​െഎ പ്രതിനിധികൾ പത്രിക സമർപ്പിച്ചെങ്കിലും ഒന്ന്​ പിൻവലിക്കും. മറ്റ്​ സ്​ഥാനങ്ങളി​ലെല്ലാം എസ്​.എഫ്​.​െഎ സ്​ഥാനാർഥികൾ മാത്രമാണ്​ പത്രിക നൽകിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sfiaisfkerala newsksuuniversity collegemalayalam newsunion election
News Summary - University College Union Election: KSU and AISF Nominations Rejected -Kerala News
Next Story