Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയൂനിവേഴ്സിറ്റി കോളജ്...

യൂനിവേഴ്സിറ്റി കോളജ് യൂനിയൻ തെരഞ്ഞെടുപ്പ്: കെ.എസ്.യു, എ.ഐ.എസ്.എഫ്​ പത്രികകൾ സ്വീകരിച്ചു

text_fields
bookmark_border
university-college
cancel

തിരുവനന്തപുരം: യൂനിവേഴ്​സിറ്റി കോളജ്​ യൂനിയൻ തെരഞ്ഞെടുപ്പിൽ റി​േട്ടണിങ്​ ഒാഫിസർ തള്ളിയ കെ.എസ്​.യു, എ.​െഎ.എസ് ​.എഫ്​ സ്ഥാനാർഥികളുടെ പത്രികകൾ സ്വീകരിച്ചു. കെ.എസ്​.യുവി‍​െൻറ മൂന്നും എ.​െഎ.എസ്​.എഫി‍​െൻറ രണ്ടും പത്രികകളാണ് സ ്വീകരിച്ചത്. ഇതുപ്രകാരം ജനറൽ സെക്രട്ടറി, ആർട്സ് ക്ലബ് സെക്രട്ടറി, വൈസ് ചെയർപേഴ്സന്‍ സീറ്റുകളിൽ കെ.എസ്.യു സ്ഥാനാർഥികളും യൂനിവേഴ്സിറ്റി യൂനിയൻ പ്രതിനിധി, ഒന്നാം വർഷ പി.ജി പ്രതിനിധി എന്നീ സീറ്റുകളിൽ എ.​െഎ.എസ്​.എഫും എസ്.എഫ്.ഐ സ്ഥാനാർഥികളോട് മത്സരിക്കും.

നാമനിർദേശ പത്രിക തള്ളിയ നടപടിക്കെതിരെ തിങ്കളാഴ്ച കെ.എസ്.യു ഹൈകോടതിയിൽ അപ്പീൽ നൽകാനിരിക്കെയാണ് വെള്ളിയാഴ്ച പ്രിൻസിപ്പലി​െൻറ അധ്യക്ഷതയിൽ എല്ലാ വിദ്യാർഥി സംഘടനകളുടെ യോഗം വിളിച്ചത്. അപ്പലേറ്റ് അതോറിറ്റിയായ പ്രിൻസിപ്പൽ സി.സി. ബാബു, റിട്ടേണിങ് ഓഫിസർ രഘുനാഥൻ പിള്ളയെ യോഗത്തിൽ വിളിച്ചുവരുത്തുകയും പത്രിക തള്ളാനുള്ള കാരണം അന്വേഷിക്കുകയും ചെയ്തു. പത്രികയിൽ ‘ചെയർപേഴ്​സൻ’ പദവിക്ക്​ ‘ദ ചെയർപേഴ്​സൻ’ എന്ന്​ എഴുതിയില്ലെന്ന എസ്​.എഫ്​.​െഎയുടെ പരാതി അംഗീകരിച്ചാണ്​ പത്രിക തള്ളിയതെന്നും മറ്റ് ചിലതിൽ ഓഫിസ് സീൽ പതിപ്പിച്ചെന്നും അധ്യാപക‍​െൻറ ഒപ്പുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

റിട്ടേണിങ് ഓഫിസറുടെ വിശദീകരണം കേട്ട ശേഷമാണ് കെ.എസ്.യുവി​െൻറ ചെയർപേഴ്​സൻ, മാഗസിൻ എഡിറ്റർ, യു.യു.സി, ഒന്നാംവർഷ പി.ജി പ്രതിനിധി പത്രികകൾ തള്ളാനും ജനറൽ സെക്രട്ടറി, ആർട്സ് ക്ലബ് സെക്രട്ടറി, വൈസ് ചെയർപേഴ്സന്‍ പത്രികകൾക്ക് അംഗീകാരം നൽകാനും തീരുമാനിച്ചത്. കോളജിൽ അടുത്തിടെ നടന്ന കുത്തുകേസിനെ തുടർന്നാണ്​ എസ്​.എഫ്​.​െഎ ഇതര സംഘടനകൾക്ക്​ യൂനിറ്റ്​ രൂപവത്​കരിക്കാനായതും മത്സരത്തിന്​ കളമൊരുങ്ങിയതും. 18 വർഷങ്ങൾക്ക് ശേഷമാണ് കെ.എസ്.യു കോളജ് യൂനിയൻ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ മത്സരിപ്പിക്കുന്നത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aisfkerala newsksuuniversity collegemalayalam newsunion election
News Summary - University College Union Election KSU and AISF Nominations Accepted -kerala News
Next Story