Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅവധി ദിവസവും...

അവധി ദിവസവും യൂനിവേഴ്​സിറ്റി കോളജിൽ അക്രമം

text_fields
bookmark_border
university-college
cancel

തി​രു​വ​ന​ന്ത​പു​രം: അ​ക്ര​മ​ത്തെ തു​ട​ർ​ന്ന്​ അ​വ​ധി ന​ൽ​കി​യ ദി​വ​സ​വും യൂ​നി​വേ​ഴ്​​സി​റ്റി കോ​ള​ജി​ൽ അ​ക്ര​മം. സ്​​റ്റാ​റ്റി​സ്​​റ്റി​ക്​​സ്​ പ​ഠ​ന​വി​ഭാ​ഗ​ത്തി​ലെ ജ​ന​ൽ ചി​ല്ലു​ക​ൾ അ​ടി​ച്ചു​ത​ക​ർ​ത്ത സം​ഘം മാ​ത്​​സ്​​ വി​ഭാ​ഗ​ത്തി​ലെ അ​ധ്യാ​പ​ക​​െൻറ ബൈ​ക്ക്​ കു​ത്തി​ക്കീ​റു​ക​യും ചെ​യ്​​തു. തി​ങ്ക​ളാ​ഴ്​​ച വൈ​കീ​ട്ട്​ അ​ഞ്ച​ര​ക്ക്​ ശേ​ഷ​മാ​യി​രു​ന്നു സം​ഭ​വം.

ഇ​സ്​​ലാ​മി​ക്​ ഹി​സ്​​റ്റ​റി വി​ഭാ​ഗ​ത്തി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​യ എ​സ്.​എ​ഫ്.​െ​എ​ക്കാ​രാ​ണ്​ അ​ക്ര​മം ന​ട​ത്തി​യ​തെ​ന്നും ഇ​വ​രെ തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ടെ​ന്നും അ​ധ്യാ​പ​ക​ർ പ​റ​ഞ്ഞു. മാ​ത്​​സ്​​​പ​ഠ​ന വി​ഭാ​ഗം മേ​ധാ​വി ഡോ. ​എ​സ്. ബാ​ബു​വി​​െൻറ ബൈ​ക്കി​​െൻറ സീ​റ്റാ​ണ്​ കു​ത്തി​ക്കീ​റി​യ​ത്.

കോ​ള​ജി​ലെ അ​ക്ര​മ​ത്തി​നെ​തി​രെ ​സ്​​റ്റാ​ഫ്​ കൗ​ൺ​സി​ലി​ല​ട​ക്കം ശ​ക്​​ത​മാ​യ നി​ല​പാ​ടെ​ടു​ത്ത അ​ധ്യാ​പ​ക​നാ​ണ്​ ബാ​ബു. കോ​ള​ജ്​ അ​ച്ച​ട​ക്ക ക​മ്മി​റ്റി ക​ൺ​വീ​ന​റാ​ണ്​ സ്​​റ്റാ​റ്റി​സ്​​റ്റി​ക്​​സ്​ വി​ഭാ​ഗം മേ​ധാ​വി ഡോ. ​സോ​മ​ശേ​ഖ​ര​ൻ പി​ള്ള. ഇ​ദ്ദേ​ഹ​ത്തി​​െൻറ നി​ല​പാ​ടു​ക​ളും ഒ​രു​വി​ഭാ​ഗ​ത്തി​​െൻറ അ​തൃ​പ്​​തി​ക്കി​ട​യാ​ക്കി​യി​രു​ന്നു.

ഇ​താ​ണ്​ സ്​​റ്റാ​റ്റി​സ്​​റ്റി​ക്​​സ്​ വി​ഭാ​ഗ​ത്തി​​െൻറ ജ​ന​ൽ ചി​ല്ലു​ക​ൾ ത​ക​ർ​ക്കാ​ൻ കാ​ര​ണ​മാ​യ​തെ​ന്നാ​ണ്​ സൂ​ച​ന. അ​തേ​സ​മ​യം, തി​ങ്ക​ളാ​ഴ്​​ച കോ​ള​ജി​ൽ ​പ​രീ​ക്ഷ എ​ഴു​താ​നെ​ത്തി​യ കെ.​എ​സ്.​യു പ്ര​വ​ർ​ത്ത​ക​യാ​യ വി​ദ്യാ​ർ​ഥി​നി​ക്കെ​തി​രെ​യും എ​സ്.​എ​ഫ്.​െ​എ​ക്കാ​ർ ഭീ​ഷ​ണി മു​ഴ​ക്കി​യ​താ​യി പ​രാ​തി ഉ​യ​ർ​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsUniversity college Attackcollege attack
News Summary - University College in Trivandrum Attack -Kerala News
Next Story