Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യൂനിവേഴ്​സിറ്റി കോളജിൽ വിദ്യാർഥിനിയുടെ ആത്മഹത്യാശ്രമം; മനുഷ്യാവകാശ കമീഷൻ കേസെടുത്തു

text_fields
bookmark_border
Ucity-College
cancel

തിരുവനന്തപുരം: എസ്.എഫ്.ഐയുടെ അതിരുവിട്ട സംഘടനാപ്രവർത്തനം മൂലം പഠിക്കാൻ കഴിയുന്നില്ലെന്നാരോപിച്ച് യൂനിവേഴ്സിറ്റി കോളജിൽ ഒന്നാംവർഷ കെമിസ്ട്രി ബിരുദ വിദ്യാർഥിനി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുത്തു. സംഭവം കോളജ്​്​ പ്രിൻസിപ്പലും കോളജ്​ വിദ്യഭ്യാസ ഡയറക്​ടറും അന്വേഷിച്ച്​ ഒരു മാസത്തിനകം റിപ്പോർട്ട്​ നൽകണമെന്നും കമീഷൻ ഉത്തരവിട്ടു.

വ്യാഴാഴ്ച മുതൽ പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ച് രക്ഷാകർത്താക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. വെള്ളിയാഴ്ച രാവിലെ കാമ്പസിനകത്തെ ലേഡീസ് റൂമിൽ രക്തം വാർന്നുകിടക്കുന്ന നിലയിലാണ്​ പെൺകുട്ടിയെ കണ്ടെത്തിയത്. തുടർന്ന് പൊലീസെത്തി​ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

പരീക്ഷ സമയത്തും ക്ലാസ് സമയങ്ങളിലും വിദ്യാർഥി യൂനിയന്‍ നേതാക്കള്‍ നിര്‍ബന്ധിച്ച് ക്ലാസില്‍നിന്ന്​ പുറത്തിറക്കി പരിപാടികള്‍ക്ക്​ പങ്കെടുപ്പിക്കുന്നതായും ക്ലാസുകളിൽ കയറാൻ കഴിയാത്തതിനാൽ ഇ​േൻറണല്‍ മാര്‍ക്കില്‍ കുറവുണ്ടാകുന്നെന്നും ആരോപിക്കുന്ന രണ്ടുപേജുള്ള ആത്മഹത്യകുറിപ്പ്​ പൊലീസ്​ കണ്ടെടുത്തിരുന്നു. എന്നാൽ ആത്​മഹത്യാ കുറിപ്പിലെ ആരോപണങ്ങൾ ഇന്ന്​ മൊഴി എടുക്കാൻ പൊലീസ്​ എത്തിയപ്പോൾ പെൺകുട്ടി ഉന്നയിച്ചില്ല. തനിക്ക്​ പരാതി ഇല്ലെന്നായിരുന്നു മൊഴി​. ഇത്​ കോടതിയിലും ആവർത്തിച്ചു.

​എസ്​.എഫ്​.ഐയുടെ അമിത സംഘടാ പ്രവർത്തനം മൂലം ക്ലാസുകൾ നഷ്​ടമാകുന്നത്​ സംബന്ധിച്ച്​ പ്രിൻസിപ്പലിനോട് നേരിട്ട് പരാതി പറഞ്ഞെങ്കിലും യാതൊരു നടപടിയുമെടുത്തില്ലെന്ന്​ ഇന്നലെ പെൺകുട്ടി പൊലീസിന്​ മൊഴി നൽകിയിരുന്നു​. പരാതിയെക്കുറിച്ചറിഞ്ഞ എസ്.എഫ്.ഐ നേതൃത്വം ഭീഷണിപ്പെടുത്തി. സുഹൃത്തുകളിൽനിന്ന്​ ഒറ്റപ്പെടുത്തി, കളിയാക്കി. എല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്നും ഇതിനെതിരെ പ്രതികരിക്കണമെന്നും ആവശ്യപ്പെട്ടെങ്കിലും സംഘടനക്കെതിരായതിനാല്‍ ആരും ഒപ്പം നിന്നില്ല. ഇതോടെയാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നായിരുന്നു പെൺകുട്ടി പൊലീസിനോട് പറഞ്ഞത്​. എന്നാൽ ഇന്ന്​ വിശദ മൊഴി എടുക്കാൻ പൊലീസ്​ എത്തിയപ്പോൾ പരാതിയില്ലെന്ന്​ അറിയിക്കുകയായിരുന്നു.

നന്നായി പഠിക്കുന്ന പെണ്‍കുട്ടി കോളജിലെ ക്ലാസുകള്‍ നഷ്​ടപ്പെടുന്നതിനെക്കുറിച്ച് നേരത്തേയും സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചിരുന്നു. യൂനിയൻ മീറ്റിങ്ങുകൾ ക്ലാസ് റൂമിൽ നടത്തുന്നതുമൂലം അധ്യാപകർ ക്ലാസിൽ കയറാറി​ല്ലെന്നും നേരത്തേ എഴുതിയിട്ടുണ്ട്​. കേന്ദ്രമാനവ വിഭവശേഷി മന്ത്രാലയത്തി​​​െൻറ കീഴിലുള്ള നാഷനൽ ഇൻസ്​റ്റിറ്റ്യൂഷനല്‍ റാങ്കിങ് ഫ്രെയിം വര്‍ക്കി​​​െൻറ ദേശീയ റാങ്ക് പട്ടികയില്‍ ഒന്നാം സ്ഥാനം നേടിയ യൂനിവേഴ്‌സിറ്റി കോളജിലെ പഠന അന്തരീക്ഷത്തെക്കുറിച്ചാണ് ഗുരുതരമായ ആരോപണം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - University College Student Suicide Attempt, Human Right Commission Register Case - Kerala News
Next Story