Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്വാധീനമുള്ളവർക്ക്​...

സ്വാധീനമുള്ളവർക്ക്​ ചോദ്യപേപ്പർ നേര​േത്ത ലഭിക്കുമോയെന്ന്​ ഹൈകോടതി

text_fields
bookmark_border
സ്വാധീനമുള്ളവർക്ക്​ ചോദ്യപേപ്പർ നേര​േത്ത ലഭിക്കുമോയെന്ന്​ ഹൈകോടതി
cancel

കൊച്ചി: സ്വാധീനമുള്ളവർക്ക്​ ചോദ്യപേപ്പർ നേര​േത്ത ലഭിക്കുന്ന തരത്തിലാണോ പി.എസ്​.സി പരീക്ഷ നടത്തിപ്പെന്ന് ​ ഹൈകോടതി. ഇത്തരക്കാർക്ക്​ പരീക്ഷയെഴുതാൻ പ്രത്യേകസൗകര്യ​ം ഒരുക്കിനൽകുമോ. പരീക്ഷഹാളിൽ മൊബൈൽ ഫോൺ ഉപയോഗിക ്കാൻ അനുമതിയുണ്ടോയെന്നും ജസ്​റ്റിസ്​ ബി. സുധീന്ദ്രകുമാർ വാക്കാൽ ആരാഞ്ഞു.

തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിലെ വധശ്രമക്കേസ്​ പ്രതികൾക്ക് പൊലീസ് കോൺസ്​റ്റബിൾ പരീക്ഷയെഴുതാൻ ഉത്തരങ്ങൾ ഫോൺ സന്ദേശമായി അയച്ചു നൽകി സഹായിച്ച േകസിലെ പ്രതി ഡി. സഫീറി​​െൻറ മുൻകൂർ ജാമ്യഹരജി പരിഗണിക്ക​െവയാണ്​ കോടതി വിമർശനമുണ്ടായത്​. കേസിൽ മുൻകൂർ ജാമ്യഹരജി നൽകിയെന്ന കാരണത്താൽ പ്രതിയെ അറസ്​റ്റ്​ ചെയ്യാൻ തടസ്സമില്ലെന്ന്​ വാക്കാൽ വ്യക്തമാക്കിയ സിംഗിൾ ബെഞ്ച് തുടർന്ന്​ ഹരജി ഈ മാസം​ 29ന് പരിഗണിക്കാൻ മാറ്റി.

തിരുവനന്തപുരം യൂനിവേഴ്​സിറ്റി കോളജിലെ വിദ്യാർഥി അഖിലിനെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതികളായ ശിവരഞ്ജിത്ത്, നസീം എന്നീ പ്രതികൾക്ക് പൊലീസ്​ കോൺസ്​റ്റബിൾ പരീക്ഷയെഴുതാൻ ഹരജിക്കാരൻ സഹായിച്ചെന്നാണ് കേസ്. പരീക്ഷ നടന്ന ജൂലൈ 22ന് ഉച്ചക്ക് രണ്ടിനും മൂന്നിനുമി​െട ഇരുവർക്കും 93 മൊബൈൽ ഫോൺ സന്ദേശം ലഭിച്ചെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:high courtpsckerala newsuniversity college
News Summary - University College PSC High Court-Kerala News
Next Story