Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രതികളുടെ പി.എസ്​.സി...

പ്രതികളുടെ പി.എസ്​.സി റാങ്ക്​; പട്ടികയിൽ അപാകതയെന്ന് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ

text_fields
bookmark_border
sivaranjith-and-naseem-15-7-19.jpg
cancel

തിരുവനന്തപുരം: യൂ​നി​വേ​ഴ്‍സി​റ്റി കോ​ള​ജ്​ വി​ദ്യാ​ർ​ഥി അ​ഖി​ൽ വ​ധ​ശ്ര​മ​ക്കേ​സി​ലെ ഒ​ന്നാം പ്ര​തി ശി​വ​ ര​ഞ്ജി​ത്തും ര​ണ്ടാം പ്ര​തി ന​സീ​മും പി.​എ​സ്.​സി റാ​ങ്ക് പ​ട്ടി​ക​യി​ലെ​ത്തി​യതിൽ അപാകതയെന്ന് കേരള അഡ്മിന ിസ്ട്രേറ്റീവ് ട്രിബ്യൂണൽ. ശാരീരിക ക്ഷമത പരീക്ഷ നടത്തിയത്​ മാർഗനിർദേശങ്ങൾ പാലിച്ചല്ലെന്ന്​ ട്രിബ്യൂണൽ നിരീക ്ഷിച്ചു. ട്രിബ്യൂണലി​​െൻറ അന്തിമ വിധിക്ക് വിധേയമായി മാത്രമേ പ്രതികൾ ഉൾപ്പെട്ട പൊലീസ് കോണ്‍സ്റ്റബിള്‍ റാങ്ക ്​ ലിസ്​റ്റിൽ നിയമ നടപടികൾ പൂർത്തികരിക്കാവുവെന്നും അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ഉത്തരവിട്ടു. ശാരീരിക ക്ഷ മത പരീക്ഷയിൽ ക്രമക്കേട് നടന്നുവെന്ന പരാതിയിലാണ് ട്രിബ്യൂണൽ നടപടി.

സി​വി​ല്‍ പൊ​ലീ​സ് ഓ​ഫി​സ​ര്‍ കെ.​എ.​പി നാ​ലാം ബ​റ്റാ​ലി​യ​ന്‍ (കാ​സ​ര്‍കോ​ട്) റാ​ങ്ക് ലി​സ്​​റ്റി​ലാ​ണ് യൂ​നി​റ്റ് പ്ര​സി​ഡ​ൻ​റാ​യ ശി​വ​ര​ഞ്ജി​ത്തി​ന് ഒ​ന്നാം റാ​ങ്കും കോ​ള​ജി​ലെ എ​സ്.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​നാ‍യ പി.​പി. പ്ര​ണ​വി​ന് ര​ണ്ടാം റാ​ങ്കും വ​ധ​ശ്ര​മ​ക്കേ​സി​ലെ ര​ണ്ടാം പ്ര​തി​യും യൂ​നി​റ്റ് സെ​ക്ര​ട്ട​റി​യു​മാ​യ നി​സാ​മി​ന് 28ാം റാ​ങ്കും ല​ഭി​ച്ച​ത്. പ്രതികൾ റാങ്ക്​ ലിസ്​റ്റിൽ എത്തിയത്​ ഉൾപ്പെ​െട ഗുരുതര ക്രമക്കേടുകൾ നടന്നുവെന്ന്​ ആരോപണം ഉയർന്നിരുന്നു. 4 ജി​ല്ല​ക​ളി​ലെ ഏ​ഴ് ബ​റ്റാ​ലി​യ​നു​ക​ളി​ലേ​ക്ക് ക​ഴി​ഞ്ഞ ജൂ​ലൈ 22നാ​ണ് ഒ.​എം.​ആ​ർ പ​രീ​ക്ഷ പി.​എ​സ്.​സി ന​ട​ത്തി​യ​ത്. മു​ൻ​കാ​ല​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് പൊ​തു​വെ ക​ടു​പ്പ​മേ​റി​യ​താ​യി​രു​ന്നു ചോ​ദ്യ​ങ്ങ​ൾ. അ​തി​നാ​ൽ​ത​ന്നെ ഒ​ഴി​വു​ക​ളു​ടെ എ​ണ്ണം​കൂ​ടി ക​ണ​ക്കാ​ക്കി കെ.​എ.​പി നാ​ലാം ബ​റ്റാ​ലി​യ​​​െൻറ ക​ട്ട് ഓ​ഫ് മാ​ർ​ക്ക് 29.67 ആ​യി​രു​ന്നു.

എ​ന്നാ​ൽ ഒ.​എം.​ആ​ർ പ​രീ​ക്ഷ​യി​ൽ 78.33 മാ​ർ​ക്കാ​ണ് ശി​വ​ര​ഞ്ജി​ത്ത് നേ​ടി​യ​ത്. സ്പോ​ര്‍ട്‍സ് വെ​യി​റ്റേ​ജാ​യി 13.58 മാ​ര്‍ക്കും കൂ​ടി ല​ഭി​ച്ച​തോ​ടെ 91.9 മാ​ര്‍ക്കു​മാ​യി ശി​വ​ര​ഞ്ജി​ത്ത് ഒ​ന്നാം റാ​ങ്കി​ലെ​ത്തി. ര​ണ്ടാം റാ​ങ്കു​കാ​ര​നും ശി​വ​ര​ഞ്ജി​ത്തി​​െൻറ കോ​ള​ജി​ലെ സു​ഹൃ​ത്തു​മാ​യ പ്ര​ണ​വി​ന് ഒ.​എം.​ആ​ർ പ​രീ​ക്ഷ​യി​ൽ 78 മാ​ർ​ക്കാ​ണ് ല​ഭി​ച്ച​ത്. 65.33 മാ​ര്‍ക്കാ​ണ് നി​സാ​മി​ന് ല​ഭി​ച്ച​ത്. ജൂ​ലൈ ഒ​ന്നി​നാ​ണ് റാ​ങ്ക് പ​ട്ടി​ക പു​റ​ത്തി​റ​ങ്ങി​യ​ത്.

മൂ​വ​രും തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ വ്യ​ത്യ​സ്ത കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് പ​രീ​ക്ഷ എ​ഴു​തി​യ​ത്. നി​സാ​മി​ന്​ തൈ​ക്കാ​ട് ഗ​വ. കോ​ള​ജ് ഓ​ഫ് ടീ​ച്ച​ർ എ​ജു​ക്കേ​ഷ​നും പ്ര​ണ​വി​ന്​ മാ​മം ശ്രീ​ഗോ​കു​ലം പ​ബ്ലി​ക് സ്കൂ​ളു​മാ​ണ് സ​​െൻറ​റാ​യി ല​ഭി​ച്ച​ത്. ഒ​ന്നാം റാ​ങ്കു​കാ​ര​നാ​യ ശി​വ​ര​ഞ്ജി​ത്തി​​െൻറ പ​രീ​ക്ഷാ സ​​െൻറ​ർ ഏ​തെ​ന്ന വി​വ​രം ല​ഭ്യ​മാ​യി​ട്ടി​ല്ല. യൂ​നി​വേ​ഴ്സി​റ്റി കോ​ള​ജി​ലാ​ണ് ശി​വ​ര​ഞ്ജി​ത്ത് പ​രീ​ക്ഷ​യെ​ഴു​തി​യ​തെ​ന്ന ആ​രോ​പ​ണ​വും പി.​എ​സ്.​സി പ​രി​ശോ​ധി​ക്കും. ഇ​തി​ന് മു​മ്പ് ഇ​വ​ർ എ​ഴു​തി​യ പി.​എ​സ്.​സി പ​രീ​ക്ഷ‍യു​ടെ വി​വ​ര​ങ്ങ​ളും ശേ​ഖ​രി​ക്കും.

അ​തേ​സ​മ​യം നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ ശി​വ​ര​ഞ്ജി​ത്തും നി​സാ​മും പി.​എ​സ്.​സി പ​ട്ടി​ക​യി​ൽ വന്നതുൾപ്പെടെ സ്പെ​ഷ​ൽ ബ്രാ​ഞ്ചും ര​ഹ​സ്യാ​ന്വേ​ഷ​ണ​വി​ഭാ​ഗ​വും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. നി​യ​മ​ന​ത്തി​ന് മു​മ്പ് ഇ​വ​രു​ടെ ക്രി​മി​ന​ൽ പ​ശ്ചാ​ത്ത​ലം ആ​ഭ്യ​ന്ത​ര​വ​കു​പ്പി​നെ അ​റി​യി​ക്കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

കേരള സര്‍വകലാശാല പരീക്ഷാ പേപ്പര്‍ ശിവരഞ്ജിത്തിന്‍റെ വീട്ടില്‍ നിന്ന് കണ്ടെത്തിയ സംഭവത്തിലും അന്വേഷണം നടക്കുകയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:murder attemptsfikerala newsuniversity college
News Summary - University College clash: PSC rank of Accused will examine - Kerala news
Next Story