യൂനിവേഴ്സിറ്റി കോളജിലെ സംഘർഷം; അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ്
text_fieldsതിരുവനന്തപുരം: തലസ്ഥാനത്തെ യൂനിവേഴ്സിറ്റി കോളജിലും ഹോസ്റ്റലിലുമുണ്ടായ സംഘർഷം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി സർക്കാർ. കോളജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, സിറ്റി പൊലീസ് കമീഷണർ, ജില്ലാ കലക്ടർ എന്നിവരാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് നിയോഗിച്ച മൂന്നംഗ സമിതിയിൽ ഉൾപ്പെടുന്നത്. വിശദമായ അന്വേഷണ റിപ്പോർട്ട് രണ്ടാഴ്ചയ്ക്കകം നൽകാനാണ് നിർദേശം. ഹോസ്റ്റലിൽ അനധികൃതമായി താമസിക്കുന്ന വിദ്യാർഥികളെ ഒഴിവാക്കാൻ വാർഡന്മാർക്ക് നിർദേശവും നൽകിയിട്ടുണ്ട്.
സെപ്റ്റംബർ 30നാണ് യൂനിവേഴ്സിറ്റി കോളേജ് പരിസരത്തും ഹോസ്റ്റലിലുമായി സംഘർഷമുണ്ടായത്. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിനിടെയാണ് സംഘർഷമുണ്ടായത്. മാർച്ചിനിടെ തുടർന്ന് യൂത്ത് കോൺഗ്രസ്-എസ്.എഫ്.ഐ തർക്കം ഉടലെടുക്കുകയും രാത്രിയോടെ പാളയത്ത് ഏറ്റുമുട്ടലായി മാറുകയും ചെയ്തു. ഹോസ്റ്റലിനുള്ളിൽനിന്ന് എസ്.എഫ്.ഐ പ്രവർത്തകർ കല്ലും കുപ്പിയും എറിഞ്ഞെന്നാണ് ആരോപണം. എന്നാൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രകോപനമുണ്ടാക്കുകയും ഹോസ്റ്റലിലേക്ക് തീപ്പന്തം എറിയുകയും ചെയ്തുവെന്ന് ഹോസ്റ്റൽ വിദ്യാർഥികൾ ആരോപിച്ചിരുന്നത്.
യൂനിവേഴ്സിറ്റി കോളേജിനും ഹോസ്റ്റലിനും മുന്നിൽ എസ്.എഫ്.ഐ, യൂത്ത് കോൺഗ്രസ്, കെ.എസ്.യു. പ്രവർത്തകർ ഏറ്റുമുട്ടിയതോടെ പൊലീസ് ഗ്രനേഡ് പ്രയോഗിച്ചു. അരമണിക്കൂറോളം നീണ്ട സംഘർഷം പൊലീസെത്തി ശമിപ്പിച്ചതോടെയാണ് അവസാനിച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

