You are here

യൂനിവേഴ്​സിറ്റി കോളജിലെ വധശ്രമം: മുഖ്യ പ്രതികൾ ഉൾപ്പെടെ ആറുപേർ റിമാൻഡിൽ

sivaranjith-and-naseem-15-7-19.jpg

തിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജിൽ വിദ്യാർഥിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മുഖ്യപ്രതികൾ ഉൾപ്പെടെ ആറുപേർ റിമാൻഡിൽ. ഒന്നാം പ്രതിയും കോളജ്​ എസ്​.എഫ്​.​െഎ യൂനിറ്റ്​ പ്രസിഡൻറുമായ ആർ. ശിവ രഞ്ജിത്, രണ്ടാം പ്രതിയും സെക്രട്ടറിയുമായ എ.എൻ. നസീം എന്നിവരെ തിങ്കളാഴ്​ച രാവിലെ കേശവദാസപുരത്തു​നിന്ന്​ പൊലീസ്​ അറസ്​റ്റ്​ ചെയ്യുകയായിരുന്നു. എന്നാൽ, ഇവർ കീഴടങ്ങുകയായിരുന്നെന്നും പറയപ്പെടുന്നു. 

വൈകുന്നേരത്തോടെ കോടതിയിൽ ഹാജരാക്കിയ ഇവർ ഉൾപ്പെടെ ആറ്​ പ്രതികളെയും ഈ മാസം 29 വരെ കോടതി റിമാൻഡ് ചെയ്‌തു. മറ്റ്​ നാല്​ പ്രതികളായ അദ്വൈത്​, ആദിൽ മുഹമ്മദ്, ആരോമൽ, ഇജാബ്​ എന്നിവരെ കഴിഞ്ഞ ദിവസം ക​േൻറാൺമ​െൻറ് പൊലീസ്​ അറസ്​റ്റ്​ ചെയ്​തിരുന്നു. മൂന്ന്​ പ്രതികളെ കൂടി ഇനി പിടികൂടാനുണ്ട്​. അതിനിടെ കേസിൽ പ്രതികളായ വിദ്യാർഥികളെ കോളജിൽനിന്ന്​ അനിശ്ചിതകാലത്തേക്ക്​ സസ്​പെൻഡ്​ ചെയ്​തു. 
ശിവ രഞ്​ജിത്തി​​െൻറ വീട്ടിൽനിന്ന്​ പരീക്ഷാപേപ്പർ കണ്ടെടുത്ത സാഹചര്യത്തിൽ കേരള സർവകലാശാല അന്വേഷണത്തിന്​ തീരുമാനിച്ചിട്ടുണ്ട്​. പ്രതികൾ പൊലീസ്​ കോൺസ്​റ്റബിൾ റാങ്ക്​ പട്ടികയിൽ ഉൾപ്പെട്ട സംഭവത്തിൽ പി.എസ്​.സി ആഭ്യന്തര വിജിലൻസി​​െൻറ അന്വേഷണവും പ്രഖ്യാപിച്ചു​. കുത്തേറ്റ അഖിൽ ചന്ദ്രൻ കോളജ് കാൻറീനിൽ പാട്ടുപാടിയതിനെ തുടർന്ന് യൂനിറ്റ്​ ഭാരവാഹികൾ ഭീഷണിപ്പെടുത്തിയത് മറ്റ് വിദ്യാർഥികൾ ചോദ്യം ചെയ്തതാണ് വധശ്രമത്തിൽ കലാശിച്ചതെന്നാണ് റിമാൻഡ്​ റിപ്പോർട്ടിൽ പറയുന്നത്.

അഖി​ലിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികളായ എസ്​.എഫ്​.​െഎ നേതാക്കളെ പൊലീസ്​ പിടികൂടാത്തത്​ ഏറെ വിവാദമായിരുന്നു. അതിനിടെയാണ്​ മുഖ്യപ്രതികൾ ഉൾപ്പെടെ ആറുപേർ കേസിൽ അറസ്​റ്റിലായത്​. പ്രതികൾക്കായി കോളജ്​, യൂനിവേഴ്​സിറ്റി ഹോസ്​റ്റൽ, പി.എം.ജിയിലെ സ്​റ്റുഡൻറ്​സ്​ സ​െൻറർ എന്നിവിടങ്ങളിൽ വ്യാപക പരിശോധനയാണ്​ പൊലീസ്​ നടത്തിയത്​. കോളജ്​ വിദ്യാഭ്യാസ അഡീ. ഡയറക്​ടർ ​േഡാ. സുമ കോളജിലെ യൂനിയൻ റൂമിൽ തിങ്കളാഴ്​ച പരിശോധന നടത്തി. ഇൗ മുറി  ഇനി ക്ലാസ്​ മുറിയാക്കി മാറ്റാൻ നിർദേശം നൽകി. ഇവിടെ നടത്തിയ പരിശോധനയിലും ഉത്തരക്കടലാസുകളും ഗസറ്റഡ്​ അധ്യാപക​​െൻറ സീലും കണ്ടെത്തിയിട്ടുണ്ട്​. ശിവ രഞ്​ജിത്തി​​െൻറ വീട്ടിൽനിന്ന്​ പരീക്ഷാപേപ്പർ കണ്ടെടുത്തതിന്​ പുറമെയാണിത്​.  


കുത്തിയത്​ ശിവ രഞ്​ജിത്ത്​, കൊലപ്പെടുത്താനെന്നും ​പൊലീസ്​ 
തിരുവനന്തപുരം: ശിവരഞ്ജിത്ത് തന്നെയാണ് അഖിലിനെ കുത്തിയതെന്ന്​ പൊലീസ്. ഇതിന്​ വ്യക്തമായ തെളിവുണ്ട്​. ശിവരഞ്ജിത്തി​​െൻറ ​ൈകയിൽ കത്തികൊണ്ട് മുറിഞ്ഞപാട്​ കണ്ടെത്തി. ശിവ രഞ്ജിത്തി​​െൻറയും നസീമി​​െൻറയും ​െ​െകയില്‍ രക്തം കണ്ടിരു​െന്നന്ന് മറ്റു പ്രതികളും മൊഴി നൽകിയിട്ടുണ്ട്. പെട്ടെന്നുള്ള പ്രകോപനമാണ് സംഘർഷത്തിനുള്ള കാരണമെന്ന്​ പ്രതികൾ മൊഴി നൽകിയിട്ടുണ്ടെങ്കിലും പൊലീസ്​ ഇത്​ സ്​ഥിരീകരിച്ചിട്ടില്ല. ശിവ രഞ്ജിത്താണ് കുത്തിയതെന്ന് റിമാൻഡ്​ റി​േപ്പാർട്ടിലും വ്യക്തമാക്കി.അഖിലിനെ നസീമും അമലും പിടിച്ചുനിർത്തി. ശിവ രഞ്ജിത്ത് നെഞ്ചിൽ കത്തികൊണ്ട്​ കുത്തിയെന്നാണ് എഫ്.ഐ.ആർ. ദൃക്സാക്ഷികളായ വിദ്യാർഥികളും സമാന മൊഴിയാണ്​ നൽകിയത്. കുത്തിയത് ശിവ രഞ്ജിത്താണെന്നും സംഘത്തിൽ ഇരുപതിലേറെ എസ്.എഫ്.ഐക്കാരുണ്ടായിരുന്നെന്നും അഖിലി​​െൻറ മൊഴിയിലും റിമാൻഡ്​ റിപ്പോർട്ടിലുമുണ്ട്​.  

കൊലപ്പെടുത്താൻ ഉദ്ദേശിച്ച്​ തന്നെയാണ്​ കുത്തിയതെന്ന്​ റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. എസ്.എഫ്.െഎ യൂനിറ്റ് കമ്മിറ്റിയെ ധിക്കരിച്ചതാണ്​ വൈരാഗ്യത്തിന് കാരണം. കൂടാതെ, ഇവർക്ക് അഖിലിനോട് വ്യക്തിവൈരാഗ്യവുമുണ്ടായിരുന്നു. അഖിൽ കാൻറീനിലിരുന്ന്​ പാട്ടുപാടിയതും എസ്.എഫ്.ഐ നേതാക്കൾ വിളിച്ചുവരുത്തി ചീത്തവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിനെതിരെ പ്രതികരിച്ചതും വിരോധത്തിന് കാരണമായി. കോളജിലെ സമാധാനാന്തരീക്ഷം തകർക്കാനും അക്രമങ്ങളും കലാപങ്ങളുമുണ്ടാക്കി വിദ്യാർഥികളുടെ പഠനം മുടക്കാനും സാധ്യതയുള്ളതിനാൽ പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്നും റിമാൻ‍ഡ് റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു.അതേസമയം, യൂനിവേഴ്സിറ്റി കോളജിലേക്ക്​ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഇന്നലെയും മാർച്ച്​ നടന്നു. സമരക്കാരെ തടയാൻ പൊലീസ്​ നടത്തിയ ശ്രമം പലപ്പോഴും സംഘർഷം സൃഷ്​ടിച്ചു. 

 


 

Loading...
COMMENTS