Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപി.എസ്​.സി...

പി.എസ്​.സി റാങ്കുകാർക്ക്​​ യൂനി. പരീക്ഷയിൽ പൂജ്യം മാർക്ക്

text_fields
bookmark_border
പി.എസ്​.സി റാങ്കുകാർക്ക്​​  യൂനി. പരീക്ഷയിൽ പൂജ്യം മാർക്ക്
cancel
തി​രു​വ​ന​ന്ത​പു​രം: യൂ​നി​വേ​ഴ്​​സി​റ്റി കോ​ള​ജി​ൽ വി​ദ്യാ​ർ​ഥി​യെ കു​ത്തി​യ​ കേ​സി​ലെ പ്ര​തി​യും​ പി.​എ ​സ്.​സി പ​രീ​ക്ഷ​യി​ലെ ഒ​ന്നാം റാ​ങ്കു​കാ​ര​നു​മാ​യ ശി​വ​ര​ഞ്​​ജി​ത്തി​നും ര​ണ്ടാം​പ്ര​തി പി.​എ​സ്.​സി 28ാം റാ​ങ്കു​കാ​ര​ൻ ന​സീ​മി​നും സ​ർ​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​ക​ളി​ൽ ല​ഭി​ച്ച​ത്​ പൂ​ജ്യം മാ​ർ​ക്ക്​. പ​ല​വി​ഷ​യ​ങ്ങ​ളി​ലും എ​ഴു​ത്തു​പ​രീ​ക്ഷ​യി​ൽ ല​ഭി​ച്ച​ത്​ പൂ​ജ്യ​മാ​ണെ​ങ്കി​ലും ഇ​േ​ൻ​റ​ണ​ൽ മാ​ർ​ക്ക്​ ന​ൽ​കു​ന്ന​തി​ൽ കോ​ള​ജി​ലെ അ​ധ്യാ​പ​ക​ർ ഉ​ദാ​ര​മ​തി​ക​ളാ​യ​തോ​ടെ ‘സം​പൂ​ജ്യ’ പ​ദ​വി​യി​ൽ നി​ന്നു ഇ​രു​വ​രും ര​ക്ഷ​പ്പെ​ട്ടു. ഇ​രു​വ​രും എം.​എ ഫി​ലോ​സ​ഫി ഒ​ന്നാം സെ​മ​സ്​​റ്റ​ർ ര​ണ്ടു​ത​വ​ണ എ​ഴു​തി​യി​ട്ടും ജ​യി​ച്ചി​ല്ല. പി.​എ​സ്‍.​സി റാ​ങ്ക് പ​ട്ടി​ക​യി​ലെ സം​ശ​യം വ​ർ​ധി​പ്പി​ക്കു​ന്ന​താ​ണ്​ മാ​ർ​ക്കു​ക​ളു​ടെ നി​ല.

ക​ഴി​ഞ്ഞ​വ​ർ​ഷം മേ​യി​ൽ ന​ട​ന്ന ഒ​ന്നാം സെ​മ​സ്​​റ്റ​ർ പ​രീ​ക്ഷ​യി​ൽ ശി​വ​ര​ഞ്ജി​ത്തി​ന് ലോ​ജി​ക് പ​രീ​ക്ഷ​ക്ക്​ ല​ഭി​ച്ച​ത്​ പൂ​ജ്യ​മാ​യി​രു​ന്നു. ഇ​േ​ൻ​റ​ണ​ൽ കൂ​ടി ചേ​ർ​ത്ത​പ്പോ​ൾ ആ​റാ​യി. ക്ലാ​സി​ക്ക​ൽ ഇ​ന്ത്യ​ൻ ഫി​ലോ​സ​ഫി -നാ​ല്, വെ​സ്​​റ്റേ​ൺ ഫി​ലോ​സ​ഫി -ഏ​ൻ​ഷ്യ​ൻ​റ്, മി​ഡീ​വ​ൽ ആ​ൻ​ഡ് മോ​ഡേ​ൺ -ആ​റ​ര, മോ​റ​ൽ ഫി​ലോ​സ​ഫി -39 എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു മ​റ്റ്​ മാ​ർ​ക്കു​ക​ൾ. ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ ഒ​ന്നാം സെ​മ​സ്​​റ്റ​ർ സ​പ്ലി​മ​​​െൻറ​റി ആ​യി വീ​ണ്ടും എ​ഴു​തി​യ​പ്പോ​ൾ ക്ലാ​സി​ക്ക​ൽ ഇ​ന്ത്യ​ൻ ഫി​ലോ​സ​ഫി -12, വെ​സ്​​റ്റേ​ൺ ഫി​ലോ​സ​ഫി -ആ​ൻ​ഷ്യ​ൻ​റ്, മി​ഡീ​വ​ൽ ആ​ൻ​ഡ് മോ​ഡേ​ൺ -3.5, ലോ​ജി​ക് -13, മോ​റ​ൽ ഫി​ലോ​സ​ഫി -46.5 എ​ന്നി​ങ്ങ​നെ​യാ​യി. ഒ​രു പേ​പ്പ​ർ ജ​യി​ക്കാ​ൻ ഇ​േ​ൻ​റ​ണ​ൽ ഉ​ൾ​പ്പെ​ടെ 100ൽ 50 ​മാ​ർ​ക്ക് വേ​ണം. ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ൽ ന​ട​ന്ന ര​ണ്ടാം സെ​മ​സ്​​റ്റ​റി​ൽ ഫി​ലോ​സ​ഫി​ക്ക​ൽ കൗ​ൺ​സി​ങ് -ഇ​ന്ത്യ​ൻ ആ​ൻ​ഡ് വെ​സ്​​റ്റേ​ൺ പേ​പ്പ​റി​ന് 15 മാ​ർ​ക്ക് ഇ​േ​ൻ​റ​ണ​ൽ ല​ഭി​ച്ച​തി​നാ​ൽ 52 മാ​ർ​ക്ക്​ നേ​ടി. അ​തേ​സ​മ​യം കാ​ൻ​റ്​ ആ​ൻ​ഡ് ഹെ​ഗ​ൽ പേ​പ്പ​റി​ന് ഇ​േ​ൻ​റ​ണ​ലി​ന് 15 ല​ഭി​ച്ചി​ട്ടും 35.5 മാ​ർ​ക്കേ നേ​ടാ​നാ​യു​ള്ളൂ.

ര​ണ്ടാം​പ്ര​തി​യും 28ാം റാ​ങ്കു​കാ​ര​നു​മാ​യ എ.​എ​ൻ. ന​സീം പു​നഃ​പ്ര​വേ​ശ​നം നേ​ടി​യാ​ണ്​ എം.​എ ഫി​ലോ​സ​ഫി​ക്ക്​ പ​ഠി​ക്കു​ന്ന​ത്. 2017 ഫെ​ബ്രു​വ​രി​യി​ൽ ഒ​ന്നാം സെ​മ​സ്​​റ്റ​ർ പ​രീ​ക്ഷ​ക്ക്​ ക്ലാ​സി​ക്ക​ൽ ഇ​ന്ത്യ​ൻ ഫി​ലോ​സ​ഫി -41, വെ​സ്​​റ്റേ​ൺ ഫി​ലോ​സ​ഫി ഏ​ൻ​ഷ്യ​ൻ​റ്​ ആ​ൻ​ഡ് മി​ഡീ​വ​ൽ -45, ലോ​ജി​ക് -53, മോ​റ​ൽ ഫി​ലോ​സ​ഫി -18 എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു മാ​ർ​ക്ക്. ലോ​ജി​ക്കി​ന് ഇ​േ​ൻ​റ​ണ​ൽ മാ​ർ​ക്ക് 10 ആ​യി​രു​ന്നു. ‌ര​ണ്ടാം സെ​മ​സ്​​റ്റ​റി​ൽ ഫി​ലോ​സ​ഫി ഓ​ഫ് വേ​ദാ​ന്ത, മോ​ഡേ​ൺ വെ​സ്​​റ്റേ​ൺ ഫി​ലോ​സ​ഫി എ​ന്നി​വ​ക്ക്​ എ​ഴു​ത്തു​പ​രീ​ക്ഷ​യി​ൽ പൂ​ജ്യം മാ​ർ​ക്കാ​യ​തി​നാ​ൽ ഇ​േ​ൻ​റ​ണ​ലി​​​​െൻറ 10 മാ​ർ​ക്ക് മാ​ത്ര​മേ​യു​ള്ളൂ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:psc examkerala newsmalayalam newsUniversity examUniversity college issue
News Summary - university college accused exam marks-kerala news
Next Story