അഖിലിനെ കുത്തിയവരിൽ പുറത്തുനിന്നുള്ളവരും
text_fieldsതിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജ് വിദ്യാർഥി അഖിലിനെ കുത്തിയ സംഘത്തിൽ കോളജിന് പുറത്തുനിന്നുള്ള എസ്.എഫ്.െഎ പ്രവർത്തകരുമുണ്ടായിരുെന്നന്ന് പൊലീസ്. അറസ്റ്റിലായ രണ്ട് പേർക്ക് പുറമെ കോളജിലില്ലാത്ത കൂടുതൽ പേർ സംഭവസ്ഥലത്തുണ്ടായിരുന്നു. വിവരമറിഞ്ഞ് കോളജിലെത്തിയ മാധ്യമപ്രവർത്തകരെ തടഞ്ഞ സംഘത്തിൽ ഇവരുണ്ടായിരുന്നെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
സംസ്കൃത കോളജിലുൾപ്പെടെ പഠിക്കുന്നവരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. കോളജിലെ വിദ്യാർഥികളല്ലാത്ത ഹൈദര്‍, ഹരീഷ് എന്നീ എസ്.എഫ്.ഐ നേതാക്കളും അഖിലിനെ ആക്രമിച്ച സംഘത്തിലുണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ. അഖിലിനെ ആക്രമിച്ച കേസിൽ 17 പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞതോടെ ഇനി കേസിൽ 11 പേരാണ് പിടിയിലാകാനുള്ളത്.
