Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയൂനിവേഴ്സിറ്റി...

യൂനിവേഴ്സിറ്റി കോളജിലെ വധശ്രമം; നാല് എസ്.എഫ്.ഐ പ്രവർത്തകർ അറസ്​റ്റിൽ

text_fields
bookmark_border
യൂനിവേഴ്സിറ്റി കോളജിലെ വധശ്രമം; നാല് എസ്.എഫ്.ഐ പ്രവർത്തകർ അറസ്​റ്റിൽ
cancel

തി​രു​വ​ന​ന്ത​പു​രം: യൂ​നി​വേ​ഴ്സി​റ്റി കോ​ള​ജി​ലെ മൂ​ന്നാം​വ​ര്‍ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​യും എ​സ്.​എ​ഫ്.​ഐ പ്ര​വ​ര്‍ത്ത​ക​നു​മാ​യ അ​ഖി​ലി​നെ കു​ത്തി​യ കേ​സി​ല്‍ നാ​ല് പ്ര​തി​ക​ള്‍ പി​ടി​യി​ല്‍. കോ​ള​ജി​ലെ എ​സ്.​എ​ ഫ്.​ഐ യൂ​നി​റ്റ് ഭാ​ര​വാ​ഹി​ക​ളാ​യ ആ​രോ​മ​ല്‍, അ​ദ്വൈ​ത്, ആ​ദി​ല്‍, ഇ​ജാ​ബ് എ​ന്നി​വ​രെ​യാ​ണ് ക​േ​ൻ​റാ​ൺ​മ​​​െൻറ് പൊ​ലീ​സ് ഞാ​യ​റാ​ഴ്ച അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

സം​ഭ​വ​ത്തി​ൽ ക​ണ്ടാ​ല​റി​യാ​വു​ന്ന 30 പ്ര​തി​ക​ളി​ലൊ​രാ​ളാ​യ ഇ​ജാ​ബി​നെ ഇ​ന്ന​ലെ പു​ല​ർ​ച്ചെ നേ​മ​ത്തെ വീ​ട്ടി​ൽ​നി​ന്നാ​ണ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ച​തോ​ടൊ​ണ് മു​ഖ്യ​പ്ര​തി​ക​ളെ​ന്ന് സം​ശ​യി​ക്കു​ന്ന അ​ദ്വൈ​തും ആ​രോ​മ​ലും ആ​ദി​ലും സ്​​റ്റേ​ഷ​നി​ൽ ബ​ന്ധു​ക്ക​ളോ​ടൊ​പ്പം കീ​ഴ​ട​ങ്ങി​യ​ത്. കേ​സി​ലെ മു​ഖ്യ​പ്ര​തി​ക​ളാ​യ കോ​ള​ജ് യൂ​നി​റ്റ് പ്ര​സി​ഡ​ൻ​റ്​ ശി​വ​ര​ഞ്ജി​ത്ത്, സെ​ക്ര​ട്ട​റി ന​സീം, യൂ​നി​റ്റ് ഭാ​ര​വാ​ഹി​ക​ളാ‍യ അ​മ​ർ, ഇ​ബ്രാ​ഹിം, ര​ഞ്ജി​ത്ത് എ​ന്നി​വ​ർ ഒ​ളി​വി​ലാ​ണ്.

ഇ​വ​ർ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ പൊ​ലീ​സി​ന് മു​ന്നി​ൽ കീ​ഴ​ട​ങ്ങു​മെ​ന്നാ​ണ് സി.​പി.​എം ജി​ല്ല നേ​തൃ​ത്വം സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​റെ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. പി​ടി​യി​ലാ​യ ആ​രോ​മ​ലും ര​ണ്ടാം​പ്ര​തി ന​സീ​മും ക​ഴി​ഞ്ഞ​വ​ര്‍ഷം പാ​ള​യം ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ന് സ​മീ​പം പൊ​ലീ​സു​കാ​രെ മ​ർ​ദി​ച്ച കേ​സി​ലെ പ്ര​തി​ക​ളാ​ണ്.

അ​തേ​സ​മ​യം കേ​സി​ലെ മു​ഖ്യ​പ്ര​തി​യും കാ​സ​ർ​കോ​ട് പൊ​ലീ​സ് കോ​ൺ​സ്​​റ്റ​ബി​ൾ പ​രീ​ക്ഷ​യി​ൽ ഒ​ന്നാം റാ​ങ്കു​കാ​ര​നു​മാ​യ ശി​വ​ര​ഞ്ജി​ത്തി‍​​​െൻറ വീ​ട്ടി​ൽ​നി​ന്നും കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യു​ടെ എ​ഴു​താ​ത്ത നാ​ല്​ ബ​ണ്ടി​ൽ ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ൾ പൊ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു.

വൈ​കീ​ട്ട്​ ഇ​യാ​ളു​ടെ ആ​റ്റു​കാ​ൽ ചി​റ​മു​ക്കി​ലെ വീ​ട്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല ഫി​സി​ക്ക​ൽ എ​ജു​ക്കേ​ഷ​ൻ ഡ​യ​റ​ക്ട​റു​ടെ വ്യാജസീ​ലും ക​ണ്ടെ​ത്തി. കോ​ള​ജി​ലെ എം.​എ വി​ദ്യാ​ർ​ഥി​യാ​യ ശി​വ​ര​ഞ്ജി​ത്ത് കോ​പ്പി​യ​ടി​ക്കാ​ൻ വേ​ണ്ടി​യാ​വാം ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ള്‍ സൂ​ക്ഷി​ച്ചി​രു​ന്ന​തെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പൊ​ലീ​സ്. റെ​യ്ഡി​നി​ടെ ശി​വ​ര​ഞ്ജി​ത്തി‍​​​െൻറ ബ​ന്ധു​ക്ക​ള്‍ സം​ഭ​വം റി​പ്പോ​ര്‍ട്ട് ചെ​യ്യാ​നെ​ത്തി​യ മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​രെ കൈ​യേ​റ്റം ചെ​യ്യാ​ന്‍ ശ്ര​മി​ച്ച​ത് സം​ഘ​ര്‍ഷ​ത്തി​നി​ട​യാ​ക്കി.

തു​ട​ർ​ന്ന് പൊ​ലീ​സ് ഇ​ട​പെ​ട്ട് രം​ഗം ശാ​ന്ത​മാ​ക്കു​ക​യാ​യി​രു​ന്നു. കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല സോ​ഫ്റ്റ്ബാ​ൾ-​ബേ​സ്ബാ​ൾ താ​ര​മാ​യ ശി​വ​ര​ഞ്ജി​ത്ത് അ​ഖി​ലേ​ന്ത്യ അ​ന്ത​ർ സ​ർ​വ​ക​ലാ​ശാ​ല മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തി​ട്ടു​ണ്ട്. ഇ​തി​​​െൻറ ഭാ​ഗ​മാ​യാ​ണ് സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ കെ.​എ.​പി നാ​ലാം ബ​റ്റാ​ലി​യ​ൻ (കാ​സ​ർ​കോ​ട്) റാ​ങ്ക് പ​ട്ടി​ക​യി​ൽ സ്പോ​ർ​ട്സ് വെ​യി​റ്റേ​ജാ​യി 13.58 മാ​ർ​ക്ക് ല​ഭി​ച്ച​ത്.

എ​ന്നാ​ൽ വെ​യി​റ്റേ​ജ് മാ​ർ​ക്കി​നാ​യി സ്പോ​ർ​ട്സ് സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ കൃത്രി​മം കാ​ണി​ച്ചോ​യെ​ന്ന സം​ശ​യം പൊ​ലീ​സി​നു​ണ്ട്. ഇ​തു​സം​ബ​ന്ധി​ച്ചും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. സ്പോ​ർ​ട്സ് ​േക്വാ​ട്ട​യി​ലാ​ണ് ശി​വ​ര​ഞ്ജി​ത്തും നസീ​മും അ​ഡ്മി​ഷ​ൻ നേ​ടി​യ​ത്. അ​തി​നാ​ൽ ത​ന്നെ ഇ​രു​വ​രു​ടെ​യും കാ​യി​ക​മേ​ഖ​ല​യി​ലെ ട്രാ​ക്ക് ​െറ​ക്കോ​ഡ് അ​ന്വേ​ഷ​ണ​സം​ഘം പ​രി​ശോ​ധി​ക്കും.

Show Full Article
TAGS:university collage Thiruvananthapuram sfi look out notice kerala news malayalam news 
News Summary - university collage attack; lookout nitice issued for accused -kerala news
Next Story