കത്തിവാങ്ങിയത് ഒാൺലൈനിൽ, ആക്രമിക്കാൻ മുൻകൂട്ടി തീരുമാനിച്ചിരുെന്നന്നും മൊഴി
text_fieldsതിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജ് വിദ്യാർഥിയെ കുത്താനുപയോഗിച്ച കത്തി പ്രതികളുമായുള്ള തെളിവെടുപ്പിൽ ക ണ്ടെത്തി. അഖിലിനെ ആക്രമിക്കാൻ മുൻകൂട്ടി തീരുമാനിച്ചിരുന്നതായും അതിനായി കത്തി വാങ്ങി സൂക്ഷിച്ചിരുന്നതായും മ ുഖ്യപ്രതികൾ മൊഴി നൽകി. കത്തി ഒാൺലൈനിലൂടെ വാങ്ങിയതാണെന്നും പൊലീസിനോട് സമ്മതിച്ചു. കേസിലെ മുഖ്യപ്രതികളായ എ സ്.എഫ്.െഎ യൂനിറ്റ് മുൻ പ്രസിഡൻറ് ശിവരഞ്ജിത്ത്, മുൻ സെക്രട്ടറി നസീം എന്നിവരെ യൂനിവേഴ്സിറ്റി കോളജിലെത ്തിച്ച് നടത്തിയ തെളിവെടുപ്പിലാണ് കത്തി കണ്ടെത്തിയത്.
ബുധനാഴ്ച പൊലീസ് കസ്റ്റഡിയിൽവിട്ട ശിവരഞ്ജിത്തിനെയും നസീമിനെയും വെള്ളിയാഴ്ച രാവിലെയോടെയാണ് വിലങ്ങണിയിച്ച് കോളജിൽ കൊണ്ടുവന്നത്. ആദ്യം അഖിൽ കുത്തേറ്റുവീണ യൂനിയൻഓഫിസ് പരിസരത്തും പിന്നീട് കത്തി ഒളിപ്പിച്ച പ്രധാനകവാടത്തിന് സമീപവും പ്രതികളെയെത്തിച്ചു. പാർക്കിങ് ഗ്രൗണ്ടിനോടുചേർന്നുള്ള ചവർകൂനക്ക് സമീപം കുഴിച്ചിട്ട നിലയിലായിരുന്ന കത്തി ശിവരഞ്ജിത്ത് പൊലീസിന് എടുത്തുനൽകുകയായിരുന്നു. ആക്രമണത്തിന് ഉപയോഗിച്ച ഇരുമ്പ് പൈപ്പും വടിയും കണ്ടെടുത്തു.
കുത്തിപ്പരിക്കേൽപിക്കാനുദ്ദേശിച്ചാണ് കത്തി വാങ്ങിയതെന്ന് പ്രതികൾ ചോദ്യംചെയ്യലിൽ സമ്മതിച്ചു. ഇതോടെ ആസൂത്രിത വധശ്രമമെന്ന നിലയിൽ ചുമത്തിയ കേസിന് ശക്തമായ തെളിവായെന്നാണ് പൊലീസ് വിലയിരുത്തൽ. ആവശ്യമനുസരിച്ച് നിവര്‍ത്താനും മടക്കാനും കഴിയുന്ന കത്തിയാണ് വധശ്രമത്തിന് ഉപയോഗിച്ചത്. കോളജിലെ എസ്.എഫ്.െഎ നേതൃത്വത്തെ ധിക്കരിച്ചതാണ് പ്രശ്നങ്ങളിലേക്ക് നയിച്ചതെന്നും പ്രതികൾ മൊഴി നൽകി. നേതൃത്വത്തെ ധിക്കരിച്ചവരെ അടിച്ചൊതുക്കാൻ തീരുമാനിച്ചിരുന്നു. ഇതിനെത്തുടർന്നാണ് കോളജിൽ സംഘർഷമുണ്ടായത്. സംഘര്‍ഷത്തിനിടെ അഖിലിനെ കുത്തുകയായിരുന്നു. അതോടെ കാമ്പസിനകത്ത് വലിയ ബഹളമായി. നസീമിെൻറ ബൈക്കിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പൊലീസ് എത്തിയെന്ന വിവരം ലഭിച്ചു. ഇൗസമയം കത്തി ചവറുകൂനക്കകത്ത് ഒളിപ്പിക്കുകയായിരുെന്നന്നും പ്രതികൾ പൊലീസിനോട് പറഞ്ഞു.
ഏറെനേരം ചോദ്യംചെയ്ത ശേഷമാണ് ആയുധം ഉപേക്ഷിച്ച സ്ഥലം പ്രതികൾ വെളിപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു. തെളിവെടുപ്പ് പൂർത്തിയാക്കി ഉച്ചക്ക് ഒന്നോടെ ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 17 പ്രതികളുള്ള കേസിൽ ശിവരഞ്ജിത്തും നസീമും ഉൾപ്പെടെ ആറ് പ്രതികളെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
