Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസർവകലാശാല അസി....

സർവകലാശാല അസി. ഗ്രേഡ്​: 10 ഒഴിവ്​ നികത്തുന്നത്​ ഹൈകോടതി സ്​റ്റേ ചെയ്​തു 

text_fields
bookmark_border
സർവകലാശാല അസി. ഗ്രേഡ്​: 10 ഒഴിവ്​ നികത്തുന്നത്​ ഹൈകോടതി സ്​റ്റേ ചെയ്​തു 
cancel

കൊ​ച്ചി: കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല അ​സി. ഗ്രേ​ഡ്​ ത​സ്​​തി​ക​യി​ലെ 10 ഒ​ഴി​വ്​ പി.​എ​സ്.​സി മു​ഖേ​ന നി​ക​ത്തു​ന്ന​ത്​ ഹൈ​കോ​ട​തി സ്​​റ്റേ ചെ​യ്​​തു. 2005ലെ ​വി​ജ്ഞാ​പ​ന​പ്ര​കാ​രം അ​സി. ഗ്രേ​ഡ് ത​സ്തി​ക​യി​ലെ നി​യ​മ​ന​ത്തി​നു​ള്ള റാ​ങ്ക്​ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട കൊ​ല്ലം സ്വ​ദേ​ശി​നി ശ്രീ​ജ അ​ട​ക്കം പ​ത്തു​പേ​ർ ന​ൽ​കി​യ അ​പ്പീ​ൽ ഹ​ര​ജി​യി​ലാ​ണ്​ നി​യ​മ​നം ഒ​രു​മാ​സ​ത്തേ​ക്ക്​ സ്​​റ്റേ ചെ​യ്​​ത്​ ഡി​വി​ഷ​ൻ ബെ​ഞ്ചി​​​െൻറ ഇ​ട​ക്കാ​ല ഉ​ത്ത​ര​വ്.

നി​യ​മ​ന​ങ്ങ​ളി​ൽ ​ക്ര​മ​ക്കേ​ട്​ ആ​രോ​പി​ച്ച്​ ന​ൽ​കി​യ ഹ​ര​ജി​ക​ളി​ൽ, നി​യ​മ​ന​ങ്ങ​ൾ ശ​രി​വെ​ച്ച്​​ നേ​ര​ത്തേ സിം​ഗി​ൾ ബെ​ഞ്ച്​ ഉ​ത്ത​ര​വ്​ പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. നി​ല​വി​െ​ല റാ​ങ്ക് ലി​സ്​​റ്റി​ല്‍നി​ന്ന് ഇ​നി നി​യ​മ​നം ന​ട​ത്ത​രു​തെ​ന്ന നി​ർ​ദേ​ശ​വും അ​തോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. ത​ങ്ങ​ൾ റാ​ങ്ക്​ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട​വ​രാ​ണെ​ന്നും ഇ​തേ​വ​രെ ന​ട​ത്തി​യ നി​യ​മ​ന​ങ്ങ​ൾ ശ​രി​വെ​ച്ച​പ്പോ​ൾ പ​ട്ടി​ക​യി​ൽ​നി​ന്ന്​ ഇ​നി നി​യ​മ​നം വേ​ണ്ട​തി​ല്ലെ​ന്ന ഉ​ത്ത​ര​വ്​ പ​ക്ഷ​പാ​ത​പ​ര​മാ​ണെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി ഹ​ര​ജി​ക്കാ​ർ സിം​ഗി​ൾ ബെ​ഞ്ചി​നെ സ​മീ​പി​ച്ചി​രു​ന്നു.

എ​ന്നാ​ൽ, റാ​ങ്ക്​ പ​ട്ടി​ക​യു​െ​ട കാ​ലാ​വ​ധി ക​ഴി​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ൽ അ​തി​ൽ​നി​ന്നു​ള്ള നി​യ​മ​നം തു​ട​രാ​നാ​വി​ല്ലെ​ന്ന്​ വ്യ​ക്​​ത​മാ​ക്കി സിം​ഗി​ൾ ബെ​ഞ്ച്​ ത​ള്ളി. ഇ​തി​നെ​തി​രെ​യാ​ണ്​ റാ​ങ്ക്​ പ​ട്ടി​ക​യി​ൽ ​േശ​ഷി​ക്കു​ന്ന പ​ത്തു​പേ​ർ ​ഡി​വി​ഷ​ൻ ബെ​ഞ്ചി​നെ സ​മീ​പി​ച്ച​ത്.നി​യ​മ​ന​ത്തി​ന്​ ത​യാ​റാ​ക്കി​യ റാ​ങ്ക്​ പ​ട്ടി​ക​യി​ന്മേ​ലു​ണ്ടാ​യ നി​യ​മ ന​ട​പ​ടി​ക​ൾ​മൂ​ല​മാ​ണ്​ ത​ങ്ങ​ളു​ടെ റാ​ങ്ക്​ പ​ട്ടി​ക​യു​ടെ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​തെ​ന്നാ​ണ്​ അ​പ്പീ​ൽ ഹ​ര​ജി​യി​ലെ വാ​ദം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:high court
News Summary - university asistant grade apoinment
Next Story